വീടു പണി തീര്‍ന്നോ..ഗൃഹപ്രവേശനത്തിന് മുന്‍പ് ഇതൊക്കെ ശ്രദ്ധിക്കാം

Malayalilife
topbanner
വീടു പണി തീര്‍ന്നോ..ഗൃഹപ്രവേശനത്തിന് മുന്‍പ് ഇതൊക്കെ ശ്രദ്ധിക്കാം

സ്വന്തമായി ഒരു വീടെന്നത് എല്ലാവരുടെയും സ്വപ്‌നമാണ്. എല്ലാം ശരിയാക്കി വീടു പണി പൂര്‍ത്തിയാക്കിയ ശേഷമാണ് ഗ്രഹപ്രവേശം അഥവാ പാലുകാച്ചല്‍. വീടു പണി പോലെ നിര്‍ണ്ണായകമാണ് ഗ്രഹപ്രവേശനവും.  ഗൃഹ പ്രവേശനം നടത്തുന്നതിന് മുമ്പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്.

ഗൃഹ പ്രവേശനത്തിന് മുമ്പേ ഫ്‌ളോറിങ് ടൈലുകള്‍ ആസിഡ്/ ഷാംപൂ വാഷ് ചെയ്ത് പോയിന്റിങ് പൂര്‍ത്തീകരിക്കണം. ഗ്രാനൈറ്റ് ഫ്‌ളോറിങ്ങാണെങ്കില്‍ ഓയില്‍ പഫ് ചെയ്യണം..

ഫിനിഷിങ് ജോലികള്‍ക്ക് മതിയായ സമയം നല്‍കിയില്ലെങ്കില്‍ പിന്നീട് അറ്റകുറ്റപ്പണിക്ക് പണം കൂടുതലായി നഷ്ടപ്പെടാനിടയുണ്ട്

ഗേറ്റ്,വീടിന്റെ അകം ഫൈനല്‍ പെയിന്റിങ്ങിന് മുന്‍പ് പൂര്‍ത്തീകരിക്കുന്നതാണ് നല്ലത്

പഞ്ചായത്ത് മുനിസിപ്പാലിറ്റി സംബന്ധമായ രേഖകള്‍ ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് ശേഖ  രിക്കാന്‍ ശ്രമിക്കണം

വയറിങ് സംബന്ധമായ വര്‍ക്കുകളും എല്ലാ സിവില്‍ വര്‍ക്കുകളും പൂര്‍ത്തിയാക്കിയതിനുശേഷം ഫിനിഷിങ് പെയിന്റിങ് നല്‍കുക

വുഡ് പോളീഷാണ് ചെയ്യുന്നതെങ്കില്‍ ഗൃഹപ്രവേശനത്തിന് ഒരു മാസം മുന്‍പെങ്കിലും ജോലി ആരംഭിക്കണം

വീടിനായി വരച്ച എല്ലാം പ്ലാനുകളുടെയും ഒരു സെറ്റ് കോപ്പിയെങ്കിലും കയ്യില്‍ സൂക്ഷിക്കുക

Read more topics: # house warming things need to know
house warming things need to know

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES