Latest News

സമയം ശരിയാണോന്ന് നോക്കണ്ടേ? വീടിനുള്ളില്‍ വാസ്തുപ്രകാരം ക്ലോക്കിന്റെ സ്ഥാനം എവിടെ....

Malayalilife
സമയം ശരിയാണോന്ന് നോക്കണ്ടേ? വീടിനുള്ളില്‍ വാസ്തുപ്രകാരം ക്ലോക്കിന്റെ സ്ഥാനം എവിടെ....

സമയം പോയതിഞ്ഞേയില്ല എന്ന് പറയാത്തവരായി ആരുമില്ല.കാരണം അത്രയ്ക്ക് ഉണ്ട് മനുഷ്യ ജീവിതത്തില്‍ സമയത്തിന്റെ പ്രാധാന്യം. അതിനാല്‍ തന്നെ നിത്യജീവിതത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഒരു ഉപകാരമാണ് ഘടികാരം അഥവാ ക്ലോക്ക്. രാവിലത്തെ തിരക്കിനിടയില്‍ ഇടയ്ക്കിടെ ക്ലോക്കില്‍ നോക്കി ആകുലതപ്പെടുന്നവരാണ് മിക്കവരും. നിത്യ ജീവിതത്തില്‍ ഏറ്റവും അത്യാവശ്യമായ ക്ലോക്ക് വാസ്തുപ്രകാരം തന്നെ വീട്ടില്‍ സ്ഥാപിക്കണം. 

*ക്ലോക്ക് വീടിന്റെ തെക്ക്, തെക്ക് പടിഞ്ഞാറ്, തെക്ക് കിഴക്ക് ദിക്കുകളില വയ്ക്കരുത്. ഇത് താമസക്കാരുടെ കൃത്യനിഷ്ഠയെ സാരമായി ബാധിക്കും.

*കുബേര ദിക്കായ വടക്കും ദേവേന്ദ്രന്റെ ദിക്കായ കിഴക്കും ദിശകളാണ് ക്ലോക്ക് സ്ഥാപിക്കാന്‍ ഉത്തമം.

*കട്ടിലപ്പടിക്കും വാതിലുകളക്കും മുകളില് വരാത്തവണ്ണം വേണം ക്രമീകരിക്കേണ്ടത്.

*പ്രധാനവാതിലിനു അഭിമുഖമായി ക്ലോക്ക് പാടില്ല .ഇത് കുടുംബാംഗങ്ങളില്‍ മനസികസമ്മര്‍ദം വര്‍ധിപ്പിക്കാനിടയാകും. 

*കേടായതും പൊട്ടിയതും ആയ ക്ലോക്കുകള്‍ വീട്ടില്‍ സ്ഥാപിക്കാന്‍ പാടില്ല . ഇവ ഭവനത്തില്‍ നെഗറ്റീവ് ഊര്‍ജം വര്‍ധിപ്പിക്കുന്നതിനാല്‍ ഉടന്‍ തന്നെ നീക്കം ചെയ്യണം. കൂടാതെ വീട്ടിലെ എല്ലാ ക്ലോക്കിലേയും സമയം കൃത്യമായിരിക്കുകയും വേണം.

*കിടക്കുന്ന മുറിയില്‍ തല വയ്ക്കുന്ന ഭാഗത്തെ ഭിത്തിയില്‍ ക്ലോക്ക് തൂക്കാന്‍ പാടില്ല .

*കൂടാതെ പെഡുലമുള്ളതും ശബ്ദം കേള്‍ക്കുന്നതുമായ ക്ലോക്കുകള്‍ വാസ്തു പ്രകാരം നന്നല്ല . ഇത് അനാരോഗ്യത്തിന് കാരണമാവും .വീടിനു പുറത്തായി ക്ലോക്ക് സ്ഥാപിക്കുന്നത് ഒഴിവാക്കുക.

Read more topics: # home,# vastu,# clock postion
home,vastu,clock postion

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES