തെരഞ്ഞെടുക്കാന്‍ ധാരാളം നിറങ്ങള്‍, കറകള്‍ തുടച്ചുകളയാവുന്നതും കഴുകിക്കളയാവുന്നതുമായ വിവിധ ഉത്പന്ന വൈവിധ്യങ്ങള്‍... എങ്കിലും സൗന്ദര്യത്തികവോടെ നിറങ്ങള്‍ തെരഞ്ഞെടുത്തു പ്രയോഗിക്കുന്നതിലൂടെയാണ് വീടിനു സൗന്ദര്യം വര്‍ധിക്കുന്നത്.
അകത്തളങ്ങള്‍ക്കു പൊതുവേ ഇളം നിറങ്ങള്‍ നല്‍കുന്നതാണ് നന്ന്. അതു മുറികള്‍ക്കു ധാരാളം വെളിച്ചം പ്രാധാനം ചെയ്യുന്നു. മുറികള്‍ക്കു വലുപ്പം തോന്നിക്കുന്നിനും ഇളം നിറങ്ങള്‍ സഹായിക്കും. മുറിയുടെ മൂന്നു ചുവരുകള്‍ക്കു ഇളം നിറങ്ങളും ഒരു ചുവരിനു കോണ്‍ട്രാസ്റ്റ് ആയ കടും നിറവും ഉപയോഗിക്കുന്നതും മുറിയുടെ സൗന്ദര്യം വര്‍ധിപ്പിക്കും.
മുറിയുടെ ഉള്ളലങ്കാരങ്ങള്‍ നേരത്തെ തന്നെ തീരുമാനിച്ചാല്‍ പെയിന്റു ചെയ്യുമ്പോഴും അതനുസരിച്ചുള്ള നിറങ്ങള്‍ നല്കി വീടിനെ കൂടുതല്‍ സുന്ദരമാക്കാന്‍ കഴിയും. കര്‍ട്ടണ്‍, മുറിക്കുള്ളിലെ ബീഡിംഗുകള്‍, ഫര്‍ണിച്ചര്‍, സോഫയുടെ കുഷ്യനുകള്‍, ഷെല്‍ഫുകള്‍ എന്നിവയെല്ലാം എങ്ങനെയാവണമെന്നു തീരുമാനിച്ചതിനുശേഷം പെയിന്റ് തെരഞ്ഞെടുക്കുന്നത് വീടിനെ കൂടുതല്‍ അഴകുറ്റതാക്കും. ചുവരുകള്‍ക്കു നല്‍കുന്നതിനോടു യോജിക്കുന്ന നിറങ്ങളുടെ കുറച്ചുകൂടി സാന്ദ്രത കൂടിയ നിറത്തില്‍ മുറിയിലെ ബീഡിംഗ് പെയിന്റു ചെയ്താല്‍ അതുമൊരു ഇന്റീരിയര്‍ ഡിസൈനിംഗ് ആയി മാറും.
പരമ്പരാഗതമായ പെയിന്റിംഗ് രീതികളും മാറി. ഇപ്പോള്‍ എമള്‍ഷന്‍ ചുവരില്‍ അടിക്കുന്നതിനായി റോളറുകള്‍ ആണ് ഉപയോഗിക്കുന്നത്. ബ്രഷ് ഉപയോഗിച്ചു പെയിന്റു ചെയ്യുന്നതിനേക്കാള്‍ തിളക്കവും ഫിനിഷിംഗും ഇതുമൂലം ലഭിക്കുന്നു. ബ്രഷ് ഉപയോഗിച്ചു പെയിന്റു ചെയ്യുമ്പോള്‍ പാടുവീഴുന്നതിനും സാധ്യതയുണ്ട്. ഇപ്പോള്‍ വിപണിയില്‍ ഓട്ടോറോളര്‍ എത്തിയിട്ടുണ്ട്. അതായത് പെയിന്റ് മോട്ടോറിന്റെ സഹായത്തോടെ റോളറിലേക്കു സ്വയമേവ എത്തുന്നു. ഇടയ്ക്കിടെ റോളര്‍ പെയിന്റു ബക്കറ്റില്‍ മുക്കേണ്ട ആവശ്യം വരുന്നില്ല. അതിനാല്‍ ഒരിക്കല്‍ ചുവരില്‍ ഓട്ടോ റോളര്‍ വച്ചുകഴിഞ്ഞാല്‍ പെയിന്റിംഗ് തീര്‍ത്തതിനുശേഷം മാത്രം റോളര്‍ നിറുത്തേണ്ടതുള്ളൂ. മികച്ച ഫിനിഷിംഗ് ലഭിക്കുന്നതിന് ഇതും കാരണമാകുന്നു.