ഒരു വീടിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങളിലൊന്നാണ് അടുക്കള. അതുകൊണ്ടു തന്നെ വാസ്തു ശാസ്ത്രത്തെ അനുകൂലിക്കുന്ന തരത്തിലുള്ള നിര്‍മ്മാണമാണ് അടുക്കളയ്ക്ക് ആവശ്യമായത്. കിഴക്ക് ദിശയില്‍ അടുക്കള പണിയുന്നതാണ് ഏറ്റവും യോജിച്ചത്. ഇതോടൊപ്പം തെക്ക്-കിഴക്ക് ദിശയും അടുക്കളയ്ക്ക് അനുയോജ്യമാണ്. ഇത് അഗ്‌നി ദേവന്റെ ദിക്കായതിനാലാണ് അടുക്കളയ്ക്ക് അനുകൂലമായി തിരഞ്ഞെടുത്തിരിക്കുന്നത്. അടുക്കള തെക്ക് പടിഞ്ഞാറ് ദിശയില്‍ പണിതാല്‍ വാസ്തു പുരുഷന് ദോഷകരമാകും. വടക്ക് കിഴക്ക് ആണെങ്കില്‍ കുടുംബത്തിലെ സമാധാന അന്തരീക്ഷം നഷ്ടപ്പെടും. എന്നിങ്ങനെയാണ് വാസ്തു ശാസ്ത്ര വിധി പ്രകാരം വ്യക്തമാക്കുന്നത്.
ഭക്ഷണം പാചകം ചെയ്യുന്നത് കിഴക്ക് ദിശയ്ക്ക് അഭിമുഖമായിരിക്കണം. അടുക്കളയിലെ വായു നിയന്ത്രിക്കാനായി പച്ച നിറത്തിലുള്ള പെയിന്റ് യോജിച്ചതാണ്. പാത്രം കഴുകുനാള്ള സ്ഥലം നിര്‍മ്മിക്കേണ്ടത് വടക്കേ മൂലയാണ്. ഇതോടൊപ്പം പാചകം ചെയ്യുന്ന സ്ഥലത്തിന് എതിരായി പാത്രം കഴുകുന്ന സ്ഥലം വരാന്‍ പാടില്ല. പടിഞ്ഞാറെ മൂലയാണ് ഫ്രിഡ്ജിന് അനുയോജ്യമായ സ്ഥലം. മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങള്‍ തെക്കേ മൂലയില്‍ വയ്ക്കുന്നതാണ് ഉത്തമം. ഡൈനിങ് മേശ വടക്ക് പടിഞ്ഞാറ് മൂലയില്‍ സ്ഥാപിക്കുന്നതാണ് അനുയോജ്യം.