വീടിനെ കൂടുതല്‍ മനോഹരമാക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നത് വീടിന് ചേരുന്ന ഇന്റീരിയര്‍ വര്‍ക്കുകളാണ്. അതായത് ഒരു വീടിന്റെ പണി പൂര്‍ണ്ണമാകുന്നതിന് ഇന്റീരിയര്‍ വര്‍ക്കുകള്‍ അനിവര്യമാണ്. വ്യക്തമായ പ്ലാനിങ്ങോടെയുള്ള വര്‍ക്കുകള്‍ വീടിനെ കൂടുതല്‍ മനോഹരമാക്കും. വീടിന് ചേര്‍ന്ന ഫര്‍ണിച്ചറുകളും കര്‍ട്ടനുകളും നല്‍കാന്‍ ഒരു ഇന്റീരിയര്‍ ഡിസൈനറുടെ ആവശ്യം ഇല്ല.
വീടിന്റെ ഘടന മനസിലാക്കി വേണം എന്ത് തരം ഇന്റീരിയര്‍ വേണമെന്ന് തീരുമാനമെടുക്കാന്‍. എവിടെയെങ്കിലും കണ്ട പ്ലാനുകള്‍ സ്വന്തം വീടിന് ഉപയോഗിക്കും മുന്‍പ് അത് വീടിന് യോജിക്കുന്നതാണോയെന്ന് ചിന്തിച്ച ശേഷം തിരഞ്ഞെടുക്കുക. വീടിനെ മനോഹരമാക്കാന്‍ ചെയ്യുന്നത് അവസാനം കെട്ടുകാഴ്ചകളായി പോകാതെ സൂക്ഷിക്കുക.
അതേസമയം മുറിയിലെ ഇന്റീരിയര്‍ വര്‍ക്കുകള്‍ എപ്പോഴും മുറിയുടെ വലിപ്പം അനുസരിച്ച് തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. അമിതമായ വര്‍ക്കുകള്‍ മുറികളുടെ ഭംഗി ഇല്ലാതാക്കും. മുറിയുടെ ഘടനയ്ക്ക് യോജിക്കുന്ന അനുയോജ്യമായ വര്‍ക്കുകള്‍ മാത്രം നല്‍കുക. മുറിയിലെ ഇന്റീരിയര്‍ വര്‍ക്കുകള്‍ ചെയ്യുമ്പോള്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യമാണ് അനാവശ്യ വലുപ്പമുള്ള കട്ടിലുകളും, അലമാരകളും മുറിക്ക് നല്‍കാതെയിരിക്കുക എന്നത്. മുറിയില്‍ മാത്രമല്ല വീടിന് മുഴുവന്‍ നല്‍കുന്ന ഫര്‍ണിച്ചറുകള്‍ വീടിന് യോജിക്കുന്നതായിരിക്കണം. ഫര്‍ണ്ണിച്ചറുകള്‍ വീടിനോട് ചേര്‍ന്ന് നിന്നില്ലെങ്കില്‍ പിന്നീട് ഒന്നും ചെയ്തിട്ട് കാര്യമില്ല. അതുകൊണ്ട് തന്നെ വീടിനോട് ചേര്‍ന്ന് നില്‍ക്കുന്ന ഫര്‍ണിച്ചറുകള്‍ തിരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
കര്‍ട്ടനുകള്‍ക്കും വീടിനെ മനോഹരമാക്കുന്നതില്‍ വലിയ പങ്ക് ഉണ്ട്. ഏതുതരം കര്‍ട്ടനുകളും ബ്ലയിന്‍ഡുകളും തിരഞ്ഞെടുക്കണം എന്നുള്ളത് വീടിന്റെ ഉടമയുടെ ഇഷ്ടമാണ് . കര്‍ട്ടനുകളെക്കാള്‍ തീം ബെയിസ് ബ്ലയിന്‍ഡുകളാണ് ഇന്ന് വീടുകളില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്.
അടുക്കളയിലെ ഇന്റീരിയര്‍ വര്‍ക്കുകളാണ് പ്രത്യേകം ശ്രദ്ധിക്കേണ്ടത്. ഉപയോഗിക്കുന്ന ആളിന്റെ സൗകര്യങ്ങള്‍ക്ക് അനുസരിച്ചാണ് അടുക്കളയിലെ ഡിസൈന്‍ കാര്യങ്ങള്‍ തീരുമാനിക്കേണ്ടത്. ആവശ്യത്തിന് വെളിച്ചവും വെന്റിലേഷനും കിട്ടുന്ന രീതിയില്‍ വേണം അടുക്കളയിലെ വര്‍ക്ക്. ഓപ്പണ്‍ ആടുക്കളയാണ് ഇപ്പോഴത്തെ ട്രന്‍ഡെങ്കിലും ഉടമയുടെ ഇഷ്്ട്ടത്തിന് അനുസരിച്ച് അടുക്കള സെറ്റ് ചെയ്യാവുന്നതാണ്.