ഫ്രിഡ്ജ് വൃത്തിയാക്കുമ്പോള്‍ ശ്രദ്ധിക്കാം

Malayalilife
ഫ്രിഡ്ജ് വൃത്തിയാക്കുമ്പോള്‍ ശ്രദ്ധിക്കാം

ഫ്രിഡ്ജിന്റെ അകത്തുള്ള കാസ്‌ക്കറ്റില്‍ അല്‍പം ടാല്‍ക്കം പൗഡര്‍ തൂകിയാല്‍ കാസ്‌ക്കറ്റ് കറുക്കുന്നത് ഒഴിവാക്കാം. ഫ്രിഡ്ജില്‍ വയ്ക്കുന്ന വ്യത്യസ്ത സാധനങ്ങള്‍ പ്രത്യേകം പ്രത്യേകം കവറിലിട്ടുവച്ചാല്‍ ഒന്നിന്റെ ഗന്ധം മറ്റൊന്നില്‍ കലരുന്നത് ഒഴിവാക്കാന്‍ കഴിയും. പച്ചക്കറികള്‍ പെട്ടെന്ന് വാടിപ്പോകാതിരിക്കാനും ഇതു സഹായിക്കും.

മാസത്തിലൊരിക്കല്‍ ഫ്രിഡ്ജ് വൃത്തിയാക്കാന്‍ മറക്കരുത്. ബാക്ടീരിയ, വൈറസ് തുടങ്ങിയ കീടാണുക്കളെ നശിപ്പിക്കാനുള്ള ശേഷിയൊന്നും ഫ്രിഡ്ജിനില്ല. മത്സ്യ മാംസാദികള്‍ പാകം ചെയ്ത് ഫ്രിഡ്ജില്‍ വച്ചാല്‍ സ്റ്റെഫി കോക്കസ് ഔറസ് ബാക്ടീരിയ ഉണ്ടാവുകയും അത് ഭക്ഷണത്തെ വിഷമയമാക്കുകയും ചെയ്യും. ഫ്രിഡ്ജില്‍ വയ്ക്കുന്ന ഭക്ഷ്യവസ്തുക്കള്‍ മൂടിവച്ചാല്‍ രോഗാണു വ്യാപനം തടയാം.

ഐസ് ട്രെകള്‍ കഴുകുവാന്‍ തിളച്ചവെള്ളം ഉപയോഗിക്കരുത്. ഇത് ഐസ് ട്രേയില്‍ പോറലും വിള്ളലും ഉണ്ടാക്കാന്‍ ഇടയുണ്ട്. ചൂടുള്ള വെള്ളം ഉപയോഗിച്ച് കഴുകുന്നതാണ് ഉത്തമം. ഐസ് ട്രേകള്‍ ഫ്രിഡ്ജില്‍ ഒട്ടിപ്പിടിക്കാതിരിക്കാന്‍ അടിയില്‍ കോര്‍ക്കുകള്‍ വയ്ക്കുക. ഐസ്‌ട്രേകള്‍ പെട്ടെന്ന്് ഇളകിപ്പോരാന്‍ അടിയില്‍ അല്‍പം എണ്ണ തേച്ച് ഫ്രീസറില്‍ വയ്ക്കുക.

ഫ്രിഡ്ജിനകത്തെ ദുര്‍ഗന്ധം ഒഴിവാക്കാന്‍ ഒരു നുള്ള് ബേക്കിംഗ് സോഡാ തുറന്ന പാത്രത്തിലോ മറ്റോ ഇട്ട് ഫ്രിഡ്ജില്‍ വയ്ക്കുക. ഫ്രിഡ്ജിന്റെ പിന്‍ വശത്തെ കൂളര്‍ കുഴലുകള്‍ക്ക് വായുസഞ്ചാരം കിട്ടാന്‍ ചുമരില്‍ നിന്നും 20 സെ.മീ. മാറ്റി ഫ്രിഡ്ജി സ്ഥാപിക്കുക.

Read more topics: # home fridge cleaning
home fridge cleaning

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES