വീട് അലങ്കരിക്കാന്‍ പല വഴികള്‍ തിരിയുന്നവര്‍ നിരവധിയാണ്. എന്നാല്‍ വീട്ടില്‍ നമ്മള്‍ വേണ്ടാതെ കളയുന്ന പല സാധാനങ്ങള്‍ ഉപയോഗിച്ച് അലങ്കരിക്കാന്‍ സാധിക്കും. മുട്ടത്തോടും ആവശ്യമില്ലാത്ത കുപ്പികളും ബൂട്ടുകളുമൊക്കെ ഉപയോഗിച്ച് വീട് മനോഹരമായി അലങ്കരിക്കാം.
മുട്ടത്തോട്
ഒട്ടുമിക്ക വീടുകളിലും എല്ലാ ദിവസവും ഉപയോഗിക്കുന്ന ഒന്നാണ് മുട്ട. എന്നാല്‍ മുട്ടത്തോട് മാലിന്യകൂമ്പാരത്തിലേക്ക് തള്ളുകയാണ് നമ്മുടെ പതിവ്. എന്നാല്‍ ഈ മുട്ടത്തോടുകള്‍ വീടിനെ ആകര്‍ഷണീയമാക്കുവാന്‍ മികച്ചതാണ്.
പഴയ കുപ്പികള്‍ പാഴാക്കണ്ട
പഴയ വെള്ളക്കുപ്പികളോ വൈന്‍ കുപ്പികളോ ഒന്നും ഇനി വെറുതേ കൂട്ടിയിട്ട് കളയണ്ട. ഒന്നു വിചാരിച്ചാല്‍ ഇവകൊണ്ട് അതിമനോഹരങ്ങളായ ഫ്‌ലവര്‍വെയ്‌സുകളുടെ ഒരു ശേഖരം തന്നെ വീട്ടിലുണ്ടാക്കാം. പല നിറത്തിലുള്ള കുപ്പികളില്‍ ചേരുന്ന നിറത്തിലുള്ള പൂക്കള്‍ വച്ച് അലങ്കരിച്ച് വീടിനുള്ളില്‍ പ്രദര്‍ശിപ്പിക്കാം.
ബൂട്ടുകളും പൂക്കൂടകളാക്കാം
ഉപയോഗശൂന്യമായ ബൂട്ടുകളേയും ഫ്‌ലവര്‍വെയ്‌സുകളാക്കി മാറ്റാം. ബൂട്ടുകള്‍ക്കും വ്യത്യസ്ത പാറ്റേണുകളിലുള്ള നിറങ്ങള്‍ നല്‍കി അഴകുള്ള ഫ്‌ലവര്‍വെയ്‌സുകള്‍ നിര്‍മിക്കാം.
പ്ലാസ്റ്റിക് പൂക്കളോ ദിവസങ്ങളോളം വാടാതം നില്‍ക്കുന്ന പൂക്കളോ ചെടികളോ വയ്ക്കാന്‍ ഇത് ഉപയോഗിക്കാം.