വീടെന്ന സ്വപ്‌നം പൂവണിയുമ്പോള്‍ പാഴ്ചിലവുകള്‍ അകറ്റാം; ഗ്രഹനിര്‍മാണത്തിന് അറിഞ്ഞിരേക്കണ്ട കാര്യങ്ങള്‍

Malayalilife
 വീടെന്ന സ്വപ്‌നം പൂവണിയുമ്പോള്‍ പാഴ്ചിലവുകള്‍ അകറ്റാം; ഗ്രഹനിര്‍മാണത്തിന് അറിഞ്ഞിരേക്കണ്ട കാര്യങ്ങള്‍

വരുടേയും സ്വപ്നം തന്നെയാണ് സ്വന്തമായൊരു വീട്. ഏറെ നാളത്തെ സ്വപ്നങ്ങള്‍ക്കും കഷ്ടപ്പാടുകള്‍ക്കും ശേഷമായിരിയ്ക്കും അങ്ങനെയൊന്നിലേയ്ക്ക് ചുവടു വയ്ക്കുന്നതും.എന്നാല്‍ ആ അഭിലാഷ സാക്ഷാത്കാരം ഒരു പരാജയം ആയി തീര്‍ന്നാലോ താങ്ങാന്‍ ആവുമോ ? ഇല്ല. എന്നാല്‍ അങ്ങനെ സംഭവിച്ചവരും ഉണ്ട്.ഏറെ നാളുകള്‍ കാത്തിരുന്നു പണിത വീടിനു പോരായ്മകള്‍ മനസ്സിലാവുന്നത് പണി എല്ലാം കഴിഞ്ഞ് താമസ്സിയ്ക്കാന്‍ ചെല്ലുമ്പോഴായിരിയ്ക്കും.

ചെറുത് ആണെങ്കിലും ഒരു വീട് പണിയാന്‍ ആഗ്രഹിക്കാത്തവര്‍ ഉണ്ടാകില്ല. സ്വന്തമായി ഒരു വീട് സ്വപ്നം കണ്ട് തുടങ്ങുമ്പോള്‍ വീടുപണിയുടെ വിവിധ വശങ്ങളെ കുറിച്ച് അറിഞ്ഞിരുന്നാല്‍ പാഴ്ചിലവുകള്‍ ഒഴിവാക്കി, നിങ്ങളുടെ ജീവിത ശൈലിക്ക് ഇണങ്ങുന്ന വീട് പണിയാം.ചതുരാകൃതിയില്‍ ഉള്ളതും, കിഴക്ക് മുഖമുള്ളതുമായ ഭൂമിയാണ് വീട് പണിയാന്‍ നല്ലത്. വടക്ക്, വടക്ക്-കിഴക്ക്, പടിഞ്ഞാറ് മുഖമുള്ള പ്ലോട്ടുകളും നല്ലത് തന്നെ.പ്ലോട്ടിന്റെ കിടപ്പ്, ഉറപ്പ്, ചരിത്രം, ചുറ്റുപാട് ഇതെല്ലാം അറിഞ്ഞിരിക്കണം. ഒരു വാസ്തു വിദഗ്ദ്ധന്റെ നിര്‍ദേശം ആരായുന്നതില്‍ തെറ്റില്ല.ചെറിയ സ്ഥലത്ത് വീട് പണിയുമ്പോള്‍ ഇരുനില വീടുകള്‍ തന്നെയാണ് നല്ലത്.

കൂടുതല്‍ സ്ഥലം ഉണ്ടെങ്കില്‍ വിശാലമായ ഒറ്റനില വീടുകള്‍ സ്വപ്നം കാണാം. ഭിത്തികള്‍ കിലേൃഹീരസ ബ്രിക്ക്‌സ് ഉപയോഗിച്ച് പണിതാല്‍ പണിയും ചിലവും ഒരു പോലെ കുറയും.ഇത് വീടിനുളളില്‍ തണുപ്പ് നിറയ്ക്കും. പൊളിയില്ല, വിള്ളലും ഉണ്ടാവില്ല. അത് പോലെ അകത്തെ ഭിത്തികള്‍ക്ക് ജിപ്‌സം ുഹമേെലൃശിഴ ചെയ്താല്‍ ചിലവ് കുറഞ്ഞു കിട്ടും.മുറികളുടെ എണ്ണത്തില്‍ അല്ല മറിച് വലുപ്പത്തില്‍ ആണ് കാര്യം. ലിവിങ് റൂമിന് 13 അടിണ്മ15 അടിയെങ്കിലും വലുപ്പം വേണം.

കിടപ്പുമുറികള്‍ക്ക് കുറഞ്ഞത് 10ണ്മ13 അടി എങ്കിലും വലുപ്പം വേണം. അത് പോലെ മുറികളുടെ ഉയരം തറയില്‍ നിന്ന് 9 അടി (275 രാ) ആയിരിക്കണം.ഡബിള്‍ ഹൈറ്റ് ആണെങ്കില്‍ 12-13 അടിയാണ് കണക്ക്. ദീര്‍ഘചതുരാകൃതിയാണ്.വീടിന് നല്ല വെന്റിലേഷന്‍ നല്‍കണം. ആര്‍ച് ഉള്ള ജനാലകള്‍ വേണ്ട. പ്രധാന വാതില്‍ അകത്തേക്ക് തുറക്കുന്ന രണ്ടു പാളിയുള്ള വാതില്‍ ആയിരിക്കണം.ഇങ്ങനെ ചെറുതും വലുതുമായ നിരവധി കാര്യങ്ങള്‍ അറിഞ്ഞിരുന്നാല്‍ നമുടെ അഭിരുചിക്കും സ്വപ്നത്തിനും ഒത്ത വീട് ബാധ്യതകളില്ലാതെ പണിയാം. വീട് പണിയുന്നവര്‍ ഉറപ്പായും അറിയണ്ട ചില കാര്യങ്ങള്‍ വീഡിയോ കാണുക.

home building some technical awareness

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES