വീടിന് ഭംഗി നല്‍കുന്നതില്‍ വാതില്‍ ഒരു പ്രധാന പങ്കു വഹിക്കുന്നുണ്ട്. ഇന്ന് പലവിധം വാതിലുകള്‍ വിപണയില്‍ ലഭ്യമാണ്. വാതിലുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ ഭംഗിക്കൊപ്പം സുരക്ഷയും വളരെ പ്രധാനമാണ്. സാധാരണയായി വീടിനുപയോഗിക്കാന്‍ കഴിയുന്ന ചില വാതിലുകള്‍ ഇതാ. തടി കൊണ്ടുള്ള വാതില്‍ കാര്‍വ് ഡോര്‍ എന്നാണ് അറിയപ്പെടുന്നത്. ഈ വാതില്‍ മുന്‍വശത്താണ് സാധാരണയായി ഉപയോഗിക്കുന്നത്. പാരമ്പര്യരീതിയിലുളള ഇത്തരം വാതിലുകളില്‍ ഭംഗിയുളള കൊത്തുപണികളുണ്ടാകും. നല്ല മരത്തില്‍ പണിതെടുക്കുന്ന ഇവയുടെ എല്ലാ പണികളും പൂര്‍ത്തിയാക്കിയ ശേഷം മിനുസപ്പെടുത്തും. ആഡംബരവീടുകളെല്ലാം മിക്കവാറും ഇതാണ് പ്രധാനവാതിലായി ഉപയോഗിക്കാറ്.
ഗ്ലാസ് വാതിലുകള്‍ ധാരാളം സൂര്യപ്രകാശം കടന്നുവരാന്‍ സഹായിക്കുന്നു. മുറികള്‍ക്കാണ് പ്രധാനമായും ഇത്തരം വാതിലുകള്‍ ഉപയോഗിക്കാറ്. സൂര്യപ്രകാശം ഗ്ലാസ് വാതിലിലൂടെ കടന്നുവരുമെങ്കിലും അതിന്റെ തീക്ഷ്ണത കുറവായിരിക്കും. ചിത്രപ്പണികളുള്ള ഗ്ലാസുകള്‍ ഡോറിനെ കൂടുതല്‍ ഭംഗിയാക്കുന്നു.കുളിമുറികള്‍ക്കും ലോണിലും ഇപ്പോള്‍ ഫ്രെഞ്ച് വാതിലുകളാണ് ഇപ്പോള്‍ പ്രചാരം നേടുന്നത്. തള്ളിനീക്കാവുന്ന തരം വാതിലുകളാണ് ഇവ. തുറക്കാനും അടക്കാനും ഏറെ എളുപ്പമാണെന്നതാണ് ഇതിന്റെ പ്രത്യേകത.
ഇരുമ്പ്, തകിട് തുടങ്ങിയ ലോഹങ്ങള്‍ ഉപയോഗിച്ചും വാതിലുകള്‍ നിര്‍മിക്കാറുണ്ട്. കാണാന്‍ പൊതുവേ ഭംഗി കുറവായ ഇവക്ക് ഉറപ്പു കൂടുതലാണ്. അശ്രദ്ധയോടെ കൈകാര്യം ചെയ്താലും ഇവക്ക് കാര്യമായ കേടുപാടുകള്‍ സംഭവിക്കാറില്ല. പാനല്‍ വാതിലുകള്‍ എല്ലാം കാലാവസ്ഥക്കും യോജിച്ചവയാണ്. അറ്റകുറ്റപ്പണി നടത്തേണ്ടതില്ലെന്നതും ഇവക്കുള്ള ഗുണമാണ്. ഇവ ഏതു രൂപത്തില്‍ വേണമെങ്കിലും പണിയുകയും വളക്കുകയും പെയിന്റടിക്കുകയും ചെയ്യാന്‍ സാധിക്കും.