Latest News

വീടുകളിലെ പോസറ്റീവ് എനർജി നിലനിർത്താൻ ഇനി കാറ്റാടിമണി ഒരുക്കം

Malayalilife
topbanner
വീടുകളിലെ പോസറ്റീവ് എനർജി നിലനിർത്താൻ ഇനി കാറ്റാടിമണി ഒരുക്കം

സാധാരണയായി നാം വീടുകളിൽ കാണാറുള്ള ഒന്നാണ് കാറ്റാടി മണികൾ. ഇവ എല്ലാവര്ക്കും പ്രിയപെട്ടതുമാണ്.  നാം പലതവണ  കൊച്ചുകുട്ടികൾ കാറ്റാടിമണികൾ കിലുങ്ങുന്നത് ആശ്ചര്യത്തോടെ നോക്കുന്നതും കണ്ടിട്ടുണ്ടാകും.  വീട്ടിൽ ക്രിയാത്മകമായ ഊർജം അഥവാ പോസിറ്റീവ് എനർജി  ഈ കാറ്റാടിമണികൾക്ക്പ്രദാനം ചെയ്യാനുള്ള കഴിവുണ്ട്. 

 ഈ കാറ്റാടിമണികള്‍ ചൈനീസ് വാസ്തുശാസ്ത്രം നിര്‍ദേശിക്കുന്ന ഒന്നാണ്. ഇത് തൂക്കേണ്ടത്  ജനലിലൂടെ കാറ്റ് എപ്പോഴും പ്രവേശിക്കുന്ന സ്ഥലത്ത് ആയിരിക്കണം. തുടർന്ന് ഇത്  വഴി മണി എല്ലാ സമയത്തും മുഴങ്ങിക്കൊണ്ടിരിക്കും. വീട്ടില്‍ എല്ലായിടത്തും ഈ മണിയുടെ ശബ്ദം  കേള്‍ക്കണം എന്നാണ് പറയപ്പെടുന്നത്.  വീടിനു മധ്യഭാഗത്തായിട്ടുവേണം അതിനായി ഇത് തൂക്കിയിടാന്‍. ഇതുവഴി വീട്ടിലെ എല്ലായിടത്തും പോസറ്റീവ് തരംഗങ്ങള്‍ എത്തും എന്നും കറുത്തപെടുന്നുണ്ട്.

നിഷേധ ഊര്‍ജ്ജത്തെ കാറ്റാടിമണിയുടെ ശബ്ദം  ഇല്ലാതാക്കി പോസറ്റീവ് ഊര്‍ജ്ജത്തെ വീട്ടിൽ നിറയ്ക്കുന്നു.  കാറ്റാടിമണികളുടെ പ്രവർത്തനത്തിന് ഹൈന്ദവ വിശ്വാസമനുസവുമായി ഏറെ സാമ്യമുണ്ട്. ഈയൊരുകാരണം കൂടി ക്ഷേത്രങ്ങളിലും പൂജാമുറികളിലും മണികള്‍ മുഴക്കുന്നതിന് പിന്നിലും ഉണ്ട്.  കാറ്റാടിമണികൾ അഥവാ വിൻഡ് ബെല്ലുകൾ ക്ഷേത്രത്തിൽ മണികൾ മുഴങ്ങുമ്പോഴുണ്ടാകുന്ന അതെ പോസിറ്റീവ് അന്തരീക്ഷവും ശാന്തതയും നമ്മുടെ വീടുകളിലും പ്രദാനം ചെയ്യും. ചെറിയ കാറ്റിന്റെ സാന്നിധ്യത്തില്‍പ്പോലും മികച്ച ഗുണനിലവാരമുള്ള ബ്രാസ് ട്യൂബുകളില്‍ നിര്‍മിക്കുന്നതിനാല്‍ കാറ്റാടി മണികള്‍  ചലിച്ചുകൊണ്ടിരിക്കും.

Read more topics: # Wind bells,# for home positivity
Wind bells for home positivity

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES