Latest News

രാത്രിയില്‍ ഫുഡ് കഴിക്കാറില്ല; കഴിച്ചാല്‍ മൂന്ന് മണിക്കൂര്‍ കഴിഞ്ഞ് ഉറക്കം; 101 കിലോയില്‍ നിന്നും 71 കിലോയായി ശരീരഭാരം കുറച്ച് സിമ്പു; മാറ്റത്തിന് പിന്നിലെ കഠിനാധ്വാനം വെളിപ്പെടുത്തി താരം; ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

Malayalilife
 രാത്രിയില്‍ ഫുഡ് കഴിക്കാറില്ല; കഴിച്ചാല്‍ മൂന്ന് മണിക്കൂര്‍ കഴിഞ്ഞ് ഉറക്കം;  101 കിലോയില്‍ നിന്നും 71 കിലോയായി ശരീരഭാരം കുറച്ച് സിമ്പു; മാറ്റത്തിന് പിന്നിലെ കഠിനാധ്വാനം വെളിപ്പെടുത്തി താരം; ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

ശരീരഭാരത്തിന്റെ പേരില്‍ ഏറെ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്ന തമിഴ് താരം സിമ്പു ശരീരഭാരം കുറച്ച് ഞെട്ടിച്ചിരിക്കുകയാണ്. 101 കിലോയില്‍ നിന്ന് 71 കിലോയിലേക്കാണ് താരം ശരീരഭാരം കുറച്ചിരിക്കുന്നത്. തമിഴ് സിനിമ ലോകത്ത് ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന വെട്രിമാരന്‍ ചിത്രം 'അരസനി'ലൂടെ ശ്രദ്ധേയമായൊരു തിരിച്ചുവരവിനാണ് താരം ഒരുങ്ങുന്നത്. കഠിനാധ്വാനത്തിലൂടെയാണ് സിമ്പു 30 കിലോയോളം കുറച്ചത്. 

രാത്രിയില്‍ ഭക്ഷണം ഒഴിവാക്കുകയോ, അല്ലെങ്കില്‍ ഭക്ഷണം കഴിച്ച് മൂന്ന് മണിക്കൂറിന് ശേഷം മാത്രം ഉറങ്ങുകയോ ചെയ്യുന്നതാണ് ഈ മാറ്റത്തിന് പിന്നിലെ പ്രധാന കാരണം എന്ന് താരം വ്യക്തമാക്കുന്നു. സിമ്പുവിന്റെ ഈ ശരീരമാറ്റത്തിന്റെ വീഡിയോ മുന്‍പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന 'അരസന്‍' സിമ്പുവിന്റെ പുതിയ ചിത്രമാണ്.

അനിരുദ്ധ് സംഗീതം നിര്‍വഹിക്കുന്ന ഈ ചിത്രത്തിന്റെ പ്രഖ്യാപന വീഡിയോയും സിമ്പുവിന്റെ പുതിയ രൂപവും വലിയ ശ്രദ്ധ നേടിയിരുന്നു. സംവിധായകന്‍ വെട്രിമാരന്റെ ഹിറ്റ് ചിത്രമായ 'വടചെന്നൈ'യുടെ പ്രപഞ്ചത്തില്‍ നിന്നുള്ള കഥാപാത്രങ്ങള്‍ 'അരസനി'ലുമെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ 'വടചെന്നൈ'യുടെ രണ്ടാം ഭാഗമാണിതെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും, 'വടചെന്നൈ'യിലെ സംഭവങ്ങള്‍ക്ക് സമാന്തരമായി നടക്കുന്ന കഥയാണ് 'അരസനി'ലേതെന്നാണ് സൂചന.
 

Read more topics: # സിമ്പു
simbu his weight loss

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES