Latest News

മെഗാസ്റ്റാറുകളുടെ സഹോദരി കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയ; തമിഴില്‍ ലക്ഷണയെന്ന പേരില്‍ തിളങ്ങി; അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്ത് നൃത്ത ലോകത്ത് സജീവം; ഡോക്ടറായ ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം ഖത്തറില്‍ താമസം;കൃഷ്ണ സജിത്തിന്റെ ജീവിതം

Malayalilife
 മെഗാസ്റ്റാറുകളുടെ സഹോദരി കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയ; തമിഴില്‍ ലക്ഷണയെന്ന പേരില്‍ തിളങ്ങി; അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്ത് നൃത്ത ലോകത്ത് സജീവം; ഡോക്ടറായ ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം ഖത്തറില്‍ താമസം;കൃഷ്ണ സജിത്തിന്റെ ജീവിതം

മലയാളത്തിലും തമിഴിലും മുന്‍നിര നടന്‍മാരുടെ നായികയായും സഹോദരിയായും വേഷമിട്ട നടിയാണ് കൃഷ്ണ സജിത്ത്.. തമിഴ് സിനിമയില്‍ താരം ലക്ഷണയെന്നാണ് അറിയപ്പെട്ടത്. എന്നാല്‍ വിവാഹത്തിനു ശേഷം അഭിനയജീവിതത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. നിലവില്‍ ഭര്‍ത്താവിനൊപ്പം ഖത്തറിലാണ് നടി. അഭിനയം വിട്ട കൃഷ്ണ ഇന്ന് സ്വന്തമായി നൃത്തവിദ്യാലയം നടത്തുകയാണ്. രണ്ടുമക്കളുടെ 'അമ്മ കൂടിയാണ് കൃഷ്ണ .

താരം മലയാളത്തില്‍ അധികവും ചെയ്തിട്ടുള്ളത് മെഗാസ്റ്റാറുകളുടെ സഹോദരി കഥാപാത്രങ്ങള്‍ ആയിരുന്നു.തിരുപ്പാച്ചി എന്ന തമിഴ് ഹിറ്റ് ചിത്രത്തില്‍ വിജയ് യുടെയും പ്രകാശ് രാജിന്റെയും സഹോദരി വേഷത്തില്‍ എത്തിയ കൃഷ്ണ ബാലേട്ടന്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ സഹോദരിയായും വേഷമിട്ടു

മോഹന്‍ലാല്‍ നായകനായി എത്തിയ ബാലേട്ടന്‍ എന്ന ചിത്രത്തില്‍ നടന്റെ സഹോദരിയായാണ് താന്‍ അഭിനയിച്ചതെന്നും കൃത്യനിഷ്ഠയുള്ള ഒരാളാണ് മോഹന്‍ലാല്‍ എന്നും താരം അടുത്തിടെ നല്കിയ അഭിമുഖത്തില്‍ പറയുന്നു. പല മുതിര്‍ന്ന നടീനടന്‍മാരുമായി ആ സിനിമയില്‍ അഭിനയിക്കാന്‍ സാധിച്ചുവെന്നും കൃഷ്ണ പറയുന്നുണ്ട്.

മമ്മൂട്ടിയുടെ നായികയായി എത്തിയ ചിത്രമായിരുന്നു പരുന്ത്. അന്ന് അദ്ദേഹം തന്നോട് ഒരു കാര്യം പറഞ്ഞുവെന്നും അദ്ദേഹത്തിന്റെ മുന്‍പില്‍ താന്‍ പതറിപോയെന്നും അഭിനയത്തില്‍ ഗൗരവത്തോടെ പെരുമാറുന്നയാളാണ് മമ്മൂക്കയെന്നും കൃഷ്ണ പറഞ്ഞു. സിനിമയില്‍ നിന്ന് മാറിയത് താത്പര്യം കൊണ്ട് അല്ലെന്നും കല്യാണത്തിന് മുന്‍പ് നല്ല തിരക്കായിരുന്നു. കുറച്ചുനാള്‍ ബ്രേക്കെടുക്കാമെന്ന് കരുതിയാണ് സിനിമയില്‍ നിന്ന് മാറിനിന്നതെന്നും കൃഷ്ണ സജിത്ത് പറഞ്ഞു.

ശിവകാശിയെന്ന സിനിമയില്‍ വിജയ്യുടെ സഹോദരിയായാണ് ഞാന്‍ അഭിനയിച്ചത്. അന്ന് തനിക്ക് 22 വയസായിരുന്നു. എല്ലാവരോടും ഒരുപോലെ പെരുമാറുന്ന ഒരു നടനാണ് വിജയ്. ആരോടും വലുതെന്നോ ചെറുതെന്നോ വ്യത്യാസം കാണിച്ചിട്ടില്ല. അത് തന്നെ എപ്പോഴും അതിശയിപ്പിച്ചിട്ടുണ്ടെന്നാണ് കൃഷ്ണ പറയുന്നത്.

താന്‍ അഭിനയിച്ച സിനിമകള്‍ കാണാറില്ലെന്നാണ് നടി പറയുന്നത്. തനിക്ക് പ?റ്റിയ പണിയല്ല സിനിമ. എന്തിനാണ് സിനിമയിലേക്ക് പോയതെന്ന് താന്‍ പലപ്പോഴും ആലോചിച്ചിട്ടുണ്ടെന്നും നടി പറയുന്നു

അഭിനയത്തില്‍ സജീമില്ലാതിരുന്ന സമയത്ത് നര്‍ത്തകി എന്ന നിലയില്‍ ആണ് കൃഷ്ണ പേരെടുത്തത്. മലയാളത്തിന് പുറമെ അന്യ ഭാഷകളിലും സജീവമായിരുന്ന കൃഷ്ണ വിദേശത്താണ് സെറ്റില്‍ഡ് ആയിരിക്കുന്നത്. കൃഷ്ണയുടെ ഭര്‍ത്താവ്‌ഡോക്ടര്‍ കൂടിയാണ്.കൃഷ്ണ ഇന്ന് നൃത്തവിദ്യാലയം പ്രിന്‍സിപ്പല്‍ കൂടിയാണ്. രണ്ടുമക്കളുടെ 'അമ്മ കൂടിയാണ് കൃഷ്ണ .

ജല്‍ മാല തരംഗ് എന്ന പേരില്‍ ഡാന്‍സ് പ്രൊഡക്ഷന്‍ കൃഷ്ണ ചെയ്തിരുന്നു. ഖത്തറില്‍ സ്വന്തമായി ഒരു ഡാന്‍സ് സ്‌കൂള്‍ ഉണ്ട് താരത്തിന്. സ്വസ്തി അക്കാഡമി എന്നാണ് പേര്. അതിന്റെ പ്രിന്‍സിപ്പളായി ഇരിക്കുന്ന കൃഷ്ണ ഇന്ത്യയില്‍ ഡാന്‍സ് ഷോസും ചെയ്യാറുണ്ട്.


 

krishna sajith life story

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES