സര്വ്വവിഘ്നാശകനാണ് ഗണപതി. വീട്ടിലും വാഹനത്തിലും ജോലിസ്ഥലത്തുമെല്ലാം ഗണപതി വിഗ്രഹങ്ങള്‍ സൂക്ഷിക്കാറുണ്ട്. എന്ത് ശുഭ കാര്യങ്ങള്‍ക്കും ആദ്യം ഗണപതിയെ സ്മരിച്ചാല്‍ വിഘനങ്ങള്‍ ഒഴിയും എന്നാണ് വിശ്വാസം. എന്നാല്‍ വീട്ടില്‍ ഗണപതി വിഗ്രങ്ങള്‍ സൂക്ഷിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
കുടുംബത്തില്‍ സന്തോഷവും ഐശ്വര്യവും സമാധാനവും ലഭിക്കാന്‍ ശുഭ്രവര്‍ണത്തിലുള്ള ഗണപതി വിഗ്രഹം വീട്ടില്‍ കരുതാവുന്നതാണ്.
കുങ്കുമവര്‍ണ്ണത്തിലുള്ള ഗണപതിവിഗ്രഹം വ്യക്തിപരമായ ഉയര്‍ച്ച പ്രദാനം ചെയ്യും
വീടുകളില്‍ഇരിയ്ക്കുന്ന വിധത്തിലുള്ള ഗണപതി വിഗ്രഹമാണ് ഉത്തമം. ഇത് ഐശ്വര്യവും സമൃദ്ധിയും പ്രദാനം ചെയ്യുന്നതാണ്.
ജോലിസ്ഥലത്താണ് ഗണപതി വിഗ്രഹം വെയ്ക്കുന്നതെങ്കില്‍ നില്ക്കുന്ന ഗണേശ വിഗ്രഹം തെരഞ്ഞെടുക്കാവുന്നതാണ്.
വീടിന്റെ പ്രധാന കവാടത്തിന് നേരെ വിപരീത ദിശയിലാണ് ഗണേശ വിഗ്രഹം വയ്‌ക്കേണ്ടത്. വീട്ടിലേക്ക് ദോഷകരമായത് ഒന്നും പ്രവേശിക്കാതെ ഗണേശന്റെ ദൃഷ്ടി ഉണ്ടാകുമെന്ന് ശാസ്ത്രം പറയുന്നു.
സ്വീകരണമുറിയിലെ അലമാരകളിലെ ഗണേശ വിഗ്രഹങ്ങള്‍ കുറഞ്ഞത് ഒരിഞ്ച് അകത്തി വേണം വെക്കാന്‍.
തുകലില്‍ ഉണ്ടാക്കിയ സാധനങ്ങള്‍ ഗണേശ വിഗ്രഹത്തിന് സമീപത്ത് സൂക്ഷിക്കരുത്. ശുദ്ധിവൃത്തി കരുതിയാണ് ഇങ്ങനെ പറയുന്നത്. വീട്ടിലെ ഗണപതിവിഗ്രഹത്തില്‍ എലിയും മോദകവും കൂടെയുണ്ട് എന്ന് ഉറപ്പാക്കണം. കൂടെ ഇല്ലെങ്കില്‍ ഇവ പ്രത്യേകം വാങ്ങി ഗണപതി വിഗ്രഹത്തിന്റെ ഭാഗമായി സൂക്ഷിക്കേണ്ടതാണ്.
പൂജാമുറിയില്‍ ഒരു ഗണപതിവിഗ്രഹമേ പാടുള്ളൂ. വീട്ടിലേക്ക് കയറുന്നിടത്താണ് ഗണേശ വിഗ്രഹമെങ്കില്‍ രണ്ടെണ്ണം വേണം. ഒന്ന് കവാടത്തിലേക്ക് തിരിച്ചും മറ്റൊന്ന് എതിര്‍ദിശയിലേക്കുമായിരിക്കണം. വീടിന്റെ മറ്റേതെങ്കിലും മുറിയിലേക്ക് ഗണേശ വിഗ്രഹത്തിന്റെ പുറക് വശം വരുന്നത് ദാരിദ്രത്തിന് കാരണമായേക്കും. അതിന് പരിഹാരം കാണുന്നതിനാണ് മറ്റൊരു വിഗ്രഹം കൂടി വിപരീതമായി വയ്‌ക്കേണ്ടത്.