പണം എത്ര തന്നെ കയ്യിൽ ഉണ്ടായാലും അത് നിൽക്കുന്നില്ല എന്ന പരാതിയാണ് പൊതുവേ പറയാറുള്ളത്. ഇതിന് പിന്നിലെ കാരണം എന്താണ് എന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു. നാം പലരും ധനലാഭത്തിനായി വാസ്തുപ്രകാരം ചില കാര്യങ്ങൾ ചെയ്‌തു പോരണം. അതിന് അതിന്റെതായ ചില ചിട്ടകളും ഉണ്ട്. അതിനായി നമുക്ക് വീടുകളിൽ സൂക്ഷിച്ചിരിക്കുന്ന ലോക്കറിന്റെ കാര്യത്തില്‍ പോലും നാം ശ്രദ്ധ ചെലുത്തണം.
ലോക്കര്‍ അല്ലെങ്കില്‍ അലമാര വയ്ക്കുന്ന സ്ഥാനം പ്രധാനമായും വടക്കു ദിക്കില്‍ വേണമെന്നാണ് വാസ്തുശാസ്ത്രത്തിലൂടെ പറയുന്നത്. ഈ സ്ഥാനത്തെ കുബേരന്റെ സ്ഥാനമായാണ് നാം കാണുന്നത്. മറ്റു മുറികളേക്കാള്‍ ഒരു കാരണവശാലും ലോക്കര്‍ ലോക്കര്‍ വെയ്ക്കുന്ന റൂമിന്റെ ഉയരം കുറയാൻ പാടുള്ളതല്ല. പണം വയ്ക്കുന്ന ലോക്കറിന്റെ സ്ഥാനം തെക്ക് ദിക്കില്‍ വേണം. എന്നാൽ ഇത് ഒരു കാരണവശാലും തെക്കു കിഴക്ക്, തെക്കു പടിഞ്ഞാറ് എന്നിവടെയ്ക്ക് മാറരുത്. അതേ സമയം ലോക്കറിന്റെ പിൻവശം തെക്കു വശത്താകണം. എന്നാൽ മുന്‍വശത്തേയ്ക്ക് വടക്കു ദിശയെ അഭിമുഖീകരിക്കേണ്ടത് അഭികാമ്യമാണ്.
ലോക്കര്‍ വയ്ക്കുന്നത് വടക്കു കിഴക്കു ദിശയില്‍ ആകുകയാണെങ്കിൽ ധന നഷ്‌ടസാധ്യത ഉണ്ടാകും. ലോക്കര്‍ വയ്ക്കുന്ന അലമാരയുള്ള മുറിയ്ക്ക് മഞ്ഞ നിറമാണ് അഭികാമ്യം. വൃത്തിയോടെവേണം നാം എപ്പോഴും ലോക്കർ സൂക്ഷിക്കുന്ന മുറി വയ്‌ക്കേണ്ടത്. ഈ മുറിയില്‍ സാധനങ്ങള്‍ ഒരിക്കലും വാരിവലിച്ച് ഇടാൻ പാടില്ല. ലോക്കറിന് മുന്‍പില്‍ ഒരു കണ്ണാടി വയ്ക്കുന്നത് വാസ്തുശാസ്ത്രപ്രകാരം ധനലാഭത്തിന് സഹായകരമാകും.