വീടിന്റെ മുൻവശത്ത് പണ്ടുതൊട്ടേ ഏവരും വച്ചുപിടിപ്പിക്കുന്ന ഒന്നാണ് തുളസിത്തറ. ഇത് വാസ്തുദോഷം കുറക്കാൻ ഏറെ സഹായകരമാണ് എന്ന വിശ്വാസവും നിലനിൽക്കുന്നു. വാസ്തുവിദ്യാ വിദഗ്ധന്റെ നിര്‍ദേശം ഏപ്പോഴും തുളസിത്തറ പണിയും മുന്‍പ് അതിന്റെ സ്ഥാനവും വലുപ്പവും നിശ്ചയിക്കാന്‍ സ്വീകരിക്കുന്നത് നല്ലതാണ്. എന്നാൽ തെറ്റായ സ്ഥാനത്ത് തുളസിത്തറ സ്ഥാപിക്കുന്നത് വീടിന് ഏറെ ദോഷവും വരുത്തുന്നു. എന്തൊക്കെ കാര്യങ്ങളാണ് തുളസിത്തറയൊരുക്കാനും പരിപാലിക്കാനും ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം.
നന്നായി സൂര്യപ്രകാശം കിട്ടുന്ന കിഴക്കുനിന്നുള്ള വാതിലിനു നേരേ വേണം തറ സ്ഥാപിക്കേണ്ടത്. എന്നാൽ വീടിന്റെ വീടിന്റെ തറയുയരത്തിനേക്കാള്‍ താഴാനും പാടില്ല. തുളസിത്തറയുടെ മധ്യത്തിലേക്കുള്ള ദൂരം വീട്ടിൽനിന്നു അളന്ന് തിട്ടപ്പെടുത്തി വേണം ഇവ പണിയേണ്ടത്. നടാൻ കൃഷ്ണതുളസിയാണ് തുളസിത്തറയില്‍ ഉത്തമം.
തുളസിത്തറ പണിയുമ്പോൾ തുളസിയില്‍ തട്ടിവരുന്ന കാറ്റില്‍ ധാരാളം പ്രാണോര്‍ജമുള്ളതിനാൽ അതു വീടിന്റെയുള്ളിലേക്ക് വരുംവിധമാണ് പണിചെയ്യേണ്ടത്. രാവിലെ മാത്രം തുളസിയുടെ ഇലകളും പൂക്കളുമെല്ലാം നുള്ളിയെടുക്കുക. എന്നാൽ ഇവ . സൂര്യാസ്തമയ ശേഷം നുള്ളിയെടുക്കാൻ പാടുള്ളതല്ല.