വീട് എന്ന സ്വപ്നം ഏവർക്കും ഉള്ളതാണ്. അത് വളരെ വൃത്തിയോടെയും വെടിപ്പോടെയും കിടക്കുന്നത് കാണുന്നത് തന്നെ ഏവർക്കും പ്രിയങ്കരമാണ്. എന്നാൽ വീട്ടിൽ വീട്ടിൽ ഉപ്പ് ഇല്ലാത്ത അവസ്ഥ ഒന്ന് ചിന്തിക്കാൻ കഴിയുമോ? പാചകം ചെയ്യുന്നതിന് പുറമെ വീട് വൃത്തിയാക്കുന്നതിന് വരെ ഉപ്പ് കൊണ്ട് പലതരം ഗുണകളാണ് ഉള്ളത്. എന്തൊക്കെയാണ് അവ എന്ന് നോക്കാം.
തുരുമ്പ് കളയാന്‍ - ഉപ്പു കൊണ്ട് ഇരുമ്പ് വസ്തുക്കളിലെ തുരുമ്പ് കളയാന്‍ സാധിക്കും. ഉപ്പ് ഉപയോഗിച്ച് ഇരുമ്പ് പിടിച്ചിരിക്കുന്ന വസ്തുക്കളില്‍ കഴുകി ഉരച്ചു നോക്കൂ, ഇരുമ്പിന്റെ അംശം പോകുന്നത് കാണാം.
തുണികളിലെ ദുർഗന്ധം- തുണികളില്‍ ഈര്‍പ്പം തട്ടിയുള്ള മണം അസഹനീയമാണ്. എന്നാൽ ഇവയെ തരണം ചെയ്യാൻ ഉപ്പും നാരങ്ങാ നീരും പേസ്റ്റ് രൂപത്തിലാക്കി തുണികളില്‍ പുരട്ടി വച്ച ശേഷം തുണികള്‍ വെയിലത്ത് വിരിക്കാവുന്നതാണ്.
ഉറുമ്പും പ്രാണികളും - തറ തുടയ്ക്കുന്ന വെള്ളത്തില്‍ അല്‍പ്പം ഉപ്പു ചേര്‍ത്ത ശേഷം തറ തുടച്ചാൽ നിരവധി ഗുണങ്ങളാണ്. തറയിലെ ഉറുമ്പിനെയും പ്രാണികളെയും ഓടിക്കാന്‍ ഇവ കൊണ്ട് സാധ്യമാകും.
മെഴുക്ക് കളയാന്‍- പാത്രങ്ങളിലെ മെഴുക്ക് കളയുക എന്നത് ഏറെ പ്രയാസകരമായ കാര്യമാണ്. അത്‌കൊണ്ട് തന്നെ പാത്രത്തില്‍ ഉപ്പ് ഇട്ട് വെള്ളമൊഴിച്ച് വച്ചാല്‍ മതി. ശേഷം ഇവ കഴുകി കളയാം.
ഷൂവിലെ ഗന്ധം - ഷൂവില്‍ ഉപ്പു വിതറിയാല്‍ ഷൂവിലെ മണം കളയാന്‍ സാധിക്കും. ഷൂവിലെ മണം ഉപ്പു ഈര്‍പ്പത്തെ വലിച്ചെടുക്കുകയും കളയുകയും ചെയ്യും.
ഫിഷ് ടാങ്ക് - ഫിഷ് ടാങ്ക് കഴുകുന്ന വേളയിൽ ടാങ്കിനുള്ളില്‍ അൽപ്പം ഉപ്പിട്ട് നന്നായി ഉരച്ചു കഴുകിയ ശേഷം നല്ല വെള്ളം ഒഴിക്കാവുന്നതാണ്.
സിങ്കില്‍ മണം - അര കപ്പ് ഉപ്പ് സിങ്കിലിട്ട് തണുത്ത വെള്ളമൊഴിച്ച് കൊടുത്താല്‍ സിങ്കില്‍ മാലിന്യം കെട്ടി കിടന്നുള്ള മണം കളയാന്‍ സാധിക്കുന്നതാണ്.