Latest News

കുട്ടികള്‍ക്കായി പഠന മുറി ഒരുക്കുമ്പോള്‍ ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍

Malayalilife
 കുട്ടികള്‍ക്കായി പഠന മുറി ഒരുക്കുമ്പോള്‍ ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍

സാധാരണ കുട്ടികള്‍ക്കായി പ്രത്യേകം ഒരു പഠന മുറി നല്‍കുന്ന രീതിയൊന്നും നമ്മുടെ നാട്ടില്‍ പിന്തുടരാറില്ല. എന്നാല്‍ ഇപ്പോള്‍ ചിലരെങ്കിലും വീട് പണിയുമ്പോള്‍ കുട്ടികള്‍ക്കായി പ്രത്യേകം മുറികള്‍ പണിയാറുണ്ട്.

കുഞ്ഞുങ്ങള്‍ക്കായി മുറികള്‍ ഒരുക്കുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ ശ്രദ്ധിക്കുന്നവരാണ് മാതാപിതാക്കള്‍. മുറികള്‍ക്ക് നല്‍കുന്ന നിറം, ഫര്‍ണിച്ചറുകള്‍, അലങ്കാര വസ്തുക്കള്‍ തുടങ്ങി പല കാര്യങ്ങള്‍ തിരഞ്ഞെടുക്കുന്നതിലും ഒരായിരം സംശയങ്ങളായിരിക്കും. സാധാരണ കുട്ടികള്‍ക്കായി പ്രത്യേകം ഒരു പഠന മുറി നല്‍കുന്ന രീതിയൊന്നും നമ്മുടെ നാട്ടില്‍ പിന്തുടരാറില്ല. എന്നാല്‍ ഇപ്പോള്‍ ചിലരെങ്കിലും വീട് പണിയുമ്പോള്‍ കുട്ടികള്‍ക്കായി പ്രത്യേകം മുറികള്‍ പണിയാറുണ്ട്. കുട്ടികള്‍ക്ക് പഠിക്കാനായി മുറികള്‍ പണിയുമ്പോള്‍ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്.

കുട്ടികളുടെ മുറി ഡിസൈന്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങള്‍

സ്റ്റഡി റൂമിന്റെ ആവശ്യകത

കുട്ടികള്‍ക്ക് സ്വസ്ഥമായി ഇരുന്ന് പഠിക്കാന്‍ വേണ്ടിയാണ് സ്റ്റഡി റൂമുകള്‍ ഒരുക്കുന്നത്. വീട്ടിലെ മറ്റാരുടെയും ശല്യമില്ലാതെയും ശ്രദ്ധ മാറാതെയും ഇരിക്കാന്‍ ഇത് സഹായിക്കും. അത്യാവശ്യം നല്ല സ്ഥലമുള്ള വീടാണ് എങ്കില്‍ പഠിക്കാന്‍ വേണ്ടി ഒരു മുറി അവര്‍ക്ക് നല്‍കുന്നത് നല്ലതാണ്. വീട്ടിലെ ടി വി മുറി അല്ലെങ്കില്‍ സ്വീകരണ മുറി എന്നിവയുടെ അടുത്ത് ആകാതിരിക്കാനും ശ്രദ്ധിക്കണം.

സ്റ്റഡിറൂം ഒരുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
പഠിക്കുമ്പോള്‍ ശ്രദ്ധ മാറാതിരിക്കേണ്ടത് വളരെ പ്രധാനമാണ്. വീടിനുള്ളിലെ പടിക്കെട്ടിന് താഴെയായിട്ട് ഒരു സ്റ്റഡി ഏരിയ തയാറക്കാന്‍ കഴിയുമെങ്കില്‍ വളരെ നല്ലതാണ്. പക്ഷെ മറ്റൊരു തരത്തിലുള്ള ശല്യങ്ങളും അവിടേക്ക് വരില്ലെന്ന് ഉറപ്പാക്കണം. ആവശ്യത്തിന് വെളിച്ചവും വായു സഞ്ചാരവും ഉറപ്പാക്കേണ്ടത് വളരെ അത്യാവശ്യമാണ്. പ്രത്യേകം ഒരു മുറി ആണ് നല്‍കുന്നതെങ്കില്‍ കുറച്ച് അധികം ജനാലകള്‍ നല്‍കുന്നത് ഗുണം ചെയ്യും. പ്രകാശം കൂടുതലുള്ള ഭാഗത്തിരുന്ന് പഠിക്കുന്നത് കുട്ടിയുടെ ശ്രദ്ധ കൂടാന്‍ സഹായിക്കും. ജനാലയുടെ എതിര്‍വശത്തേക്ക് സ്റ്റഡി ഏരിയ നല്‍കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ജനാലകള്‍ നല്‍കുമ്പോള്‍ ശ്രദ്ധ മാറാതിരിക്കാനും ശ്രദ്ധിക്കണം.

ഫര്‍ണിച്ചര്‍ തിരഞ്ഞെടുക്കുമ്പോള്‍

ഒരു മേശയും കസേരയും നിര്‍ബന്ധമായും സ്റ്റഡി റൂമില്‍ വേണം. ഫോല്‍ഡിങ് തരത്തിലുള്ള കസേരകളും മേശകളുമാണെങ്കില്‍ ആവശ്യമുള്ള സമയത്ത് മാത്രം അത് തുറന്ന് ഉപയോഗിക്കുകയും ആവശ്യം കഴിയുമ്പോള്‍ മടക്കി വയ്ക്കുകയും ചെയ്യാം. സ്ഥലം ലാഭിക്കാന്‍ ഇത് വളരെയധികം സഹായിക്കും. ഭിത്തിയോട് ചേര്‍ത്ത് ഡെസ്‌കുകള്‍ അറേഞ്ച് ചെയ്ത് നല്‍കുന്നത് കൂടുതല്‍ സൗകര്യപ്രദമായിരിക്കും.

ലൈറ്റ് തിരഞ്ഞെടുക്കുമ്പോള്‍
പഠന മുറിയില്‍ ആവശ്യത്തിന് വെളിച്ചം വേണ്ടത് വളരെ അത്യാവശ്യമാണ്. പഠിക്കുന്ന സമയത്ത് വെളിച്ച കുറവുണ്ടെങ്കില്‍ അത് കണ്ണിന്റെ കാഴ്ചയെയും ബാധിച്ചേക്കാം. കൃത്യമായി മേശയുടെ വശത്തായി ലൈറ്റ് സെറ്റ് ചെയ്യാം. പുസ്തകത്തില്‍ ക്യത്യമായി വെളിച്ചം കിട്ട്ാന്‍ പ്ര്‌ത്യേകം ശ്രദ്ധിക്കണം. എഴുതുമ്പോള്‍ അല്ലെങ്കില്‍ വായിക്കുമ്പോള്‍ പുസ്തകത്തില്‍ നിഴല്‍ വീഴാതിരിക്കാനും ശ്രദ്ധിക്കണം. ടേബിളുകളില്‍ വയ്ക്കാന്‍ കഴിയുന്ന ലൈറ്റുകളും വാങ്ങാവുന്നതാണ്.

മുറിക്ക് നിറം നല്‍കുമ്പോള്‍

കുട്ടികളുടെ പഠന മുറിക്ക് പേയിന്റ് നല്‍കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ഇളം നിറത്തിലുള്ള പേയിന്റുകളായിരിക്കും പഠന മുറിക്ക് എപ്പോഴും നല്ലത്. വെള്ള പേയിന്റെ അടിച്ച് അതില്‍ നല്ല ഫോട്ടോകള്‍ ഇട്ട് സ്റ്റഡി റൂം അലങ്കരിക്കാം. ഒരു വിദ്യാര്‍ത്ഥി ശൂന്യമായ മതിലിന് അഭിമുഖമായി ഒരു കസേര ഇടരുത്, കാരണം പഠിക്കുമ്പോള്‍ ഒരാള്‍ക്ക് അവരുടെ പുറകില്‍ ഉറച്ച പിന്തുണ ലഭിക്കണം. വാസ്തു പ്രകാരം കുട്ടികള്‍ വടക്കോട്ട് നോക്കി പഠിക്കണം.

Read more topics: # പഠന മുറി
STUDY room in house

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES