സാധാരണയായി നാം വീടുകളിൽ ഒരുക്കുന്ന വലിയ പൂന്തോട്ടങ്ങള്‍ ഫ്ലാറ്റുകള്‍ക്കുള്ളില്‍ നിര്‍മ്മിക്കുന്നത് വളരെ പ്രയാസകരമാണ്. ബാല്‍ക്കണിയിൽ മാത്രമാകും ഒട്ടുമിക്ക ഫ്ലാറ്റുകളിലും പൂന്തോട്ടം സ്ഥാപിക്കാന്‍ കഴിയുന്ന ഒരിടം. എന്നാൽ ഇനി മനോഹരമായ പൂന്തോട്ടം ഫ്ലാറ്റിനുള്ളില്‍ നമുക്ക് നിർമ്മിക്കാം. വീടുകളിൽ വയ്ക്കാവുന്നതുമായ നിരവധി ഇന്‍ഡോര്‍ പ്ലാന്റുകള്‍ ഏതൊക്കെ എന്ന് നോക്കാം.
ആഫ്രിക്കന്‍ വയലറ്റ്
ഫ്ലാറ്റിനുള്ളില്‍ വളര്‍ത്താൻ സാധിക്കുന്ന ഒരു പൂച്ചെടിയാണ് ആഫ്രിക്കന്‍ വയലറ്റ്. അധികം സൂര്യപ്രകാശം വേണ്ടാത്ത ഈ ചെടിയിൽ ധാരാളം പൂക്കള്‍ പിടിക്കുന്നതുമാണ്. ഉയരം വയ്ക്കുന്നതിനനുസരിച്ച് ഇവ വെട്ടി നിർത്തേണ്ടതുമാണ്. രണ്ടു ദിവസം കൂടുമ്പോള്‍ വേണം ചെടി നനച്ചു കൊടുക്കേണ്ടതാണ്.
ഓര്‍ക്കിഡ്
മനോഹരമായ ഓർക്കിഡ് പുറത്തും അകത്തും വയ്ക്കാവുന്ന ചെടികളിൽ ഒന്നാണ്. ധാരാളം സൂര്യപ്രകാശം ചില ഓര്‍ക്കിഡുകള്‍ക്ക് വേണം. എന്നാൽ മറ്റ് ചില ഓർക്കിഡിന് തണല്‍ ആവശ്യമുള്ളതുമാണ്. അതുകൊണ്ട് തന്നെ സൂര്യപ്രകാശം ആവശ്യമില്ലാത്ത നോക്കി വേണം ഫ്ലാറ്റിനുള്ളില്‍ വളര്‍ത്തുവാന്‍ വാങ്ങേണ്ടത്.
ചെമ്പരത്തി
എല്ലാ വീടുകളിലും സർവ്വ സാധാരണമായി കാണുന്ന ഒരു ചെടിയാണ് ചെമ്പരത്തി. ഫ്ലാറ്റിനുള്ളിൽ അധികപരിചരണം ആവശ്യമില്ലാത്ത ഈ ചെടി വളർത്താൻ കഴിയുന്നതാണ്. ചില്ലകൾ വെട്ടി നിർത്തുന്നതോടൊപ്പം സൂര്യപ്രകാശം ലഭിക്കത്തക്ക വിധത്തില്‍ വയ്ക്കുകയും വേണം.
ബെഗോണിയ
ബെഗോണിയ അതിവേഗം നന്നയി വളര്‍ത്താവുന്ന ചെടിയാണ്. ഇവയ്ക്ക് പ്രത്യേകിച്ച് പരിചരണം ഒന്നും തന്നെ ആവശ്യമില്ല. ചട്ടികളിലും പടര്‍ന്നു കയറുന്ന വിധത്തിലും ഈ ചെടി വളർത്താവുന്നതാണ്.