Latest News

വീട്ടിലെ പൊടി ശല്യം കുറക്കാൻ ഇനി ചില കുറുക്കുവഴികൾ

Malayalilife
വീട്ടിലെ പൊടി ശല്യം കുറക്കാൻ ഇനി ചില കുറുക്കുവഴികൾ

വീട് എന്ന സ്വപ്നം ഏവർക്കും ഉള്ളതാണ്. അത് വളരെ വൃത്തിയോടെയും വെടിപ്പോടെയും കിടക്കുന്നത് കാണുന്നത് തന്നെ ഏവർക്കും പ്രിയങ്കരമാണ്. എന്നാൽ എത്രയൊക്കെ വ്യതിയാക്കിയാലും  പൊടിയും അഴുക്കും ഇല്ലാതാക്കാന്‍  സാധ്യമാകില്ല. ഇത് കാരണം നിരവധി ആരോഗ്യ പ്രശ്നങ്ങളാണ് ഉണ്ടാകുന്നത്. വീട് വൃത്തിയാക്കാൻ ചില പൊടികൈകൾ നോക്കാം.

വീട്ടില്‍ നിന്നും  ആദ്യമേ താനാണ് പൊടി അടിഞ്ഞു കൂടാന്‍ കാരണമാകുന്ന ചില വസ്തുക്കള്‍ പുറംതള്ളുക എന്നതാണ് പൊടിശല്യം ഒഴിവാക്കാന്‍ ആദ്യം ചെയ്യേണ്ടത്. ഇതില്‍ ഉള്‍പ്പെടുന്നവയാണ് അനാവശ്യ ഗൃഹോപകരണങ്ങള്‍ പഴയ കാര്‍പറ്റ്‌, ചവിട്ടി, പഴയ കര്‍ട്ടന്‍, പഴയ മെത്ത, പഴയ പേപ്പറുകളും മാസികകളും എല്ലാം. 

കാര്‍പറ്റ്‌ -  പലപ്പോഴും വീട്ടിലെ അഴുക്കും പൊടിയും കാര്‍പ്പറ്റാണ് വര്‍ധിക്കുന്നതിന് കാരണം. കാര്‍പറ്റ്‌ കഴിവതും അതുകൊണ്ട് ആദ്യം തന്നെ  ഒഴിവാക്കണം.  കാര്‍പറ്റ്  എന്ന് പറയുന്നത് ഏറ്റവും കൂടുതല്‍ പൊടി കൊണ്ടുവരുന്നതാണ്. 

തുടയ്ക്കാം - വീട്ടിലെ എല്ലാ സാധനങ്ങളും മാറ്റി ആഴ്ചയില്‍ ഒരിക്കല്‍ എങ്കിലും  എല്ലായിടവും നന്നായി തുടച്ചിടുക.

ജനലുകള്‍ അടച്ചിടുക- ജനലുകള്‍ കഴിവതും  റോഡിനു അടുത്താണ് വീടെങ്കില്‍ അടച്ചിടുക.  ജനലുകള്‍ അതിരാവിലെയും രാത്രിയും തുറന്നു വയ്ക്കാം. നല്ല ഡോര്‍ കര്‍ട്ടന്‍ ഉപയോഗിക്കാനും മറക്കാതിരിക്കുക. 

ചെരുപ്പുകള്‍ - കഴിവതും വീടിന് പുറത്ത് ഷൂ റാക്കില്‍ ചെരുപ്പുകളും മറ്റും  വയ്ക്കാന്‍ ശ്രമിക്കുക. ചെരുപ്പുകളില്‍ പൊടി വേഗം അടിഞ്ഞു കൂടുന്നതോടൊപ്പം  അഴുക്കും ചെരുപ്പുകളിലൂടെ ഉള്ളിലെത്തും. അതുകൊണ്ട് ഇവ വീടിന്റെ ഉള്ളിലേക്ക് കയറ്റരുത്.

ഫര്‍ണിച്ചര്‍ - നിത്യവും നല്ല പോലെ മരം കൊണ്ടുള്ള ഗൃഹോപകരണങ്ങള്‍  തുടയ്ക്കാം.  വര്‍ഷത്തില്‍ ഒരു തവണ എങ്കിലും ചിതല്‍ പിടിക്കാതിരിക്കാന്‍ വാര്‍ണിഷ് അടിക്കാം.  എല്ലാ ഫര്‍ണിച്ചറുകളും ഇടയ്ക്കിടെ തുടയ്ക്കുക.

ഫാന്‍ -  വീട്ടിലെ ഫാനുകള്‍ എന്ന് പറയുന്നത് പൊടി അടിഞ്ഞുകൂടി ഇരിക്കുന്ന മറ്റൊരു സ്ഥലം ആണ്.  ആഴ്ചതേ‍ാറും ഫാനിലെ പൊടി തുടയ്ക്കണം.

Here are some shortcuts to reduce dust in your home

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES