വീട്ടില്‍ ആവശ്യമില്ലാത്ത പ്ലാസ്റ്റിക്, ഫൈബര്‍, സ്റ്റീല്‍, റബര്‍ വസ്തുക്കളില്‍ പലതും വൃത്തിയാക്കി െപയ്ന്റ് ചെയ്ത് ചെടികള്‍ നടാനുള്ള പാത്രങ്ങളായി ഉപയോഗിക്കാനാകും. ഈ വിധത്തില്‍ പാഴ് വസ്തുക്കള്‍ ചട്ടികളാക്കി ചെടികള്‍ തയാറാക്കുന്ന റീസൈക്കിള്‍ ഗാര്‍ഡന്‍ ലോകമെങ്ങും ട്രെന്‍ഡാണ്. അധികം െവയില്‍ കിട്ടാത്ത വരാന്ത, മരത്തിന്റെ ചോല ഇവിടങ്ങളില്‍ ഉദ്യാനം ഒരുക്കിയാല്‍ റീസൈക്കിള്‍ ചെയ്ത പാത്രങ്ങള്‍ കൂടുതല്‍ നാള്‍ ഭംഗിയോടെ നില്‍ക്കും.
പഴയ ആട്ടുകല്ലും ഉരലുമൊക്കെ തേച്ചു മിനുക്കി ക്ലിയര്‍ വാര്‍ണീഷും പൂശി നടുവിലെ കുഴിയില്‍ ഒതുങ്ങുന്ന പ്രകൃതമു ള്ള പൂച്ചെടി നട്ട് പുല്‍ത്തകിടിയുടെ നടുവില്‍ സ്ഥാപിച്ചാല്‍ പ്രത്യേകം അഴകും പഴമയുടെ സ്പര്‍ശവും കിട്ടും. കാര്‍ ബാറ്ററിയുടെ ഉപയോഗശൂന്യമായ പ്ലാസ്റ്റിക്‌പെട്ടി, ഫ്‌ലഷ് ടാങ്ക്, ട യര്‍, മിക്‌സിയുടെ ബൗള്‍, ചെറിയ ഫ്രിഡ്ജിന്റെ പുറംപെട്ടി തുടങ്ങിയവ ചെടി നടാനുള്ള പാത്രങ്ങളായി മാറ്റിയെടുക്കാം.
ഫ്രിഡ്ജാണ് ചെടി നടാനായി ഉപയോഗിക്കുന്നതെങ്കില്‍ പുറത്തെ കെയ്‌സ് ഒഴിച്ച് മോട്ടോര്‍, കോയില്‍, തട്ടുകള്‍, വാതി ല്‍ എല്ലാം നീക്കം ചെയ്യണം. താഴെ ഭാഗത്ത് വെള്ളം വാര്‍ന്നു പോകാനായി ആവശ്യാനുസരണം ദ്വാരങ്ങള്‍ ഇടണം. പുറം ഭംഗിയായി പെയിന്റ് ചെയ്ത് ചിത്രങ്ങളും വരച്ച് ആകര്‍ഷകമാക്കാം.
ഇനി അടിഭാഗത്ത് വലുപ്പമുള്ള മെറ്റല്‍ ചീളുകള്‍ നിരത്തി അതിനുള്ളില്‍ പ്ലാസ്റ്റിക് നെറ്റ് വിരിക്കണം. ഇതിനു മുകളില്‍ മിശ്രിതം നിറയ്ക്കാം. ഇങ്ങനെ തയാറാക്കിയ ഫ്രിഡ്ജില്‍ ചെടികള്‍ കൂട്ടമായാണ് നടേണ്ടത്.
പഴയ ഫ്‌ലഷ് ടാങ്കാണ് ചെടി നടാനുള്ള പാത്രമായി മാറ്റുന്നതെങ്കില്‍ ഉള്ളിലുള്ള ഫിറ്റിങ്‌സ് എല്ലാം മുഴുവനായി അഴിച്ചു നീക്കണം. ടാങ്കിന്റെ അടിഭാഗത്തെ വലിയ ദ്വാരം വഴി മിശ്രിതം പുറത്തേക്ക് പോകാതിരിക്കാന്‍ അലൂമിനിയം നെറ്റ് ദ്വാരത്തിനു മുകളില്‍ വയ്ക്കാം. ഇതിനു മുകളില്‍ 12 ഇഞ്ച് കനത്തില്‍ ബേബി മെറ്റല്‍ നിറയ്ക്കണം. മെറ്റലിലേക്ക് നടീല്‍ മിശ്രിതം ഇറങ്ങാതിരിക്കാന്‍ മുകളില്‍ പ്ലാസ്റ്റിക് നെറ്റ് ഉപയോഗിക്കാം. നെറ്റിനു മുകളില്‍ ആവശ്യാനുസരണം മിശ്രിതം നിറച്ച് ചെടികള്‍ നടാം.
സ്റ്റീല്‍ പാത്രങ്ങളില്‍ അധിക ജലം വാര്‍ന്നുപോകാനായി ദ്വാരങ്ങള്‍ ഇടുക അത്ര എളുപ്പമല്ല. ഇത്തരം പാത്രങ്ങളില്‍ ദ്രാവക മിശ്രിതം നിറച്ച് അതില്‍ വളരുവാന്‍ കഴിവുള്ള നീര്‍ബ്രഹ്മി, വാട്ടര്‍ ലെറ്റിയൂസ്, ആമസോണ്‍ ചെടി ഇവ നടാം