സമയം ഏവരുടെയും ജീവിതത്തിൽ അത്യന്താപേക്ഷിതമായ ഒന്നാണ്. അതിന് വേണ്ടി ആരും കാത്തു നിൽക്കാറുമില്ല. അത് കൊണ്ട് തന്നെ സമയത്തിന് അതിന്റെതായ പ്രാധാന്യം നൽകുകയും ചെയ്യുന്നു. വീടുകളിൽ സമയം എത്രയായി എന്ന് നോക്കാൻ വേണ്ടി ഏറെ പ്രാധാന്യം നൽകുന്ന ഒന്നാണ് ഘടികാരം.വാസ്തുശാസ്ത്ര പ്രകാരം ക്ലോക്കിനും അതിന്റെതായ സ്ഥാനം നിർവചിച്ചിരിക്കുന്നു. വീട്ടിൽ ക്ലോക്ക് സ്ഥാപിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ എന്ന് നോക്കാം.
വാസ്തുപ്രകാരം തന്നെ വീട്ടിൽ സ്ഥാപിക്കേണ്ട ഒന്നാണ് ക്ലോക്ക്. വീടിന്റെ തെക്ക്, തെക്ക് പടിഞ്ഞാറ്, തെക്ക് കിഴക്ക് ദിക്കുകളില്‍ ക്ലോക്ക് വയ്ക്കാൻ പാടുള്ളതല്ല. തെറ്റായ രീതിയിൽ ക്ലോക്ക് സ്ഥാപിക്കുന്നതിലൂടെ താമസക്കാരുടെ കൃത്യനിഷ്ഠയെ ബാധിക്കുകയും ചെയ്യുന്നു. ക്ലോക്ക് സ്ഥാപിക്കാൻ ഏറെ അനുയോജ്യമായത് കുബേര ദിക്കായ വടക്കും ദേവേന്ദ്രന്റെ ദിക്കായ കിഴക്കും ദിശകളാണ്. ക്ലക്കോക്കുകൾ കട്ടിളപ്പടിക്കും വാതിലുകള്‍ക്കും മുകളില്‍ വരാത്തവണ്ണം വേണം സ്ഥാപിക്കേണ്ടത്. എന്നാൽ പ്രധാനവാതിലിനു അഭിമുഖമായി ക്ലോക്ക് വരാൻ പാടുള്ളതല്ല. കുടുംബാംഗങ്ങളിൽ മാനസികസമ്മർദം ഏറെ വർധിപ്പിക്കുകയും ചെയ്യും.
വീടുകളിൽ കേടായതോ മുഷിഞ്ഞതോ പൊട്ടിയതോ ആയ ക്ലോക്കുകൾ ഒരുകാരണവശാലും സ്ഥാപിക്കരുത്. നെഗറ്റീവ് ഊർജം വീടുകളിൽ വർധിപ്പിക്കാൻ ഇവ കാരണമാകും. അതോടൊപ്പം തന്നെ ക്ലോക്കിലേയും സമയം കൃത്യമായിരിക്കണം. ക്ലോക്ക് ഒരു ഒരിക്കലും .ബെഡ്‌റൂമിൽ തല വയ്ക്കുന്ന ഭാഗത്തെ ഭിത്തിയിൽ സ്ഥാപിക്കാൻ പാടുള്ളതല്ല. വാസ്തു പ്രകാരം പെഡുലമുള്ളതും ശബ്ദം കേൾക്കുന്നതുമായ ക്ലോക്കുകൾ നല്ലതല്ല.