നമ്മളുടെ വീടിന്റെ ഭംഗി കൂട്ടുന്നതില്‍ ഒരു പ്രധാനഘടകമാണ് കര്‍ട്ടനുകള്‍ എന്നത്. ഇവ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങളുണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം.
നമ്മള്‍ വീടുപണിത് കഴിഞ്ഞാല്‍ പിന്നെ വീടിനെ എങ്ങിനെ അലങ്കരിക്കാം എന്ന ചിന്തയിലായിരിക്കും മിക്കവരും. വീടിന് ഭംഗികൂട്ടുന്നതില്‍ നമ്മള്‍ തിരഞ്ഞെടുക്കുന്ന പെയിന്റ്, സോഫ, എന്നിവയ്ക്കു മാത്രമല്ല, നമ്മള്‍ തിരഞ്ഞെടുക്കുന്ന കര്‍ട്ടനുകള്‍ക്കും വളരെയധികം പ്രാധാന്യം ഉണ്ട്. നല്ല മനോഹരമായ, വീടിന്റെ ഇന്റീരിയറിനോട് ചേര്‍ന്ന് നില്‍ക്കുന്ന കര്‍ട്ടന്‍ ഉപയോഗിച്ചാല്‍ തന്നെ വീടിന് ഭംഗിയായി. അതികൊണ്ടുതന്നെ നമ്മള്‍ കര്‍ട്ടന്‍ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങളുണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം.
ഏത് തരത്തിലുള്ള കര്‍ട്ടന്‍ വേണമെന്ന് തീരുമാനിക്കണം
കര്‍ട്ടന്‍ തിരഞ്ഞെടുക്കുമ്പോള്‍ ഏറ്റവും ആദ്യത്തെ സ്റ്റെപ്പാണ് നമ്മളുടെ റൂമിനനുസരിച്ച് ഏതുതരത്തിലുള്ള കര്‍ട്ടന്‍ വേണം എന്ന്തീരുമാനിക്കുക എന്നത്. ചിലര്‍ കര്‍ട്ടന്‍ ഉപയോഗിക്കും. ചിലര്‍ ജനാലകള്‍ക്ക് ഡ്രേയ്പ്സ് എന്നിവ ഉപയോഗിച്ചും കണ്ടുവരുന്നുണ്ട്. എന്നാല്‍ പലര്‍ക്കും ഇതിന്റെയെല്ലാം ഉപയോഗം എന്താണെന്ന് അറിയില്ല എന്നതാണ് വസ്തുത.
കര്‍ട്ടന്‍ എന്നത് വളരെ സോഫ്റ്റ് മെറ്റീരിയല്‍ ആണ്. നമ്മള്‍ റൂമില്‍ കര്‍ട്ടന്‍ ഉപയോഗിക്കുന്നത് പ്രൈവസി പര്‍പ്പസിനുവേണ്ടിയാണ്. എന്നാല്‍ കര്‍ട്ടന്‍ ഏറ്റവും അനിയോജ്യമായിട്ടുള്ളത് ലിവിംഗ് റൂമിലാണ്. അതുപോലെ, ഡ്രേയ്പ്സ് എന്നത് നല്ല കട്ടിയുള്ള മെറ്റീരിയലാണ്. സൂര്യപ്രകാശം കടക്കാതിരിക്കുവാന്‍ വേണ്ടിയാണ് ഇത് ഉപയോഗിക്കുന്നത്. സത്യത്തില്‍ ബെഡ്റൂമില്‍ അനുയോജ്യമായത് ഇതാണ്.
2. നിറങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കാം
നമ്മള്‍ കര്‍ട്ടന്‍ തിരഞ്ഞെടുക്കുമ്പോള്‍ അത് വാതിലിന്റെ നിറത്തിനോടും അതുപോലെ ചുമരിന്റെ നിറത്തിനോടും ചേര്‍ന്ന് പോകുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടത്അനിവാര്യമായ കാര്യമാണ്. എല്ലായ്പ്പോഴും കോണ്‍ട്രാസ്റ്റ നിറങ്ങള്‍ തിരഞ്ഞെടുക്കുന്നതാണ് വീടിന് ഭംഗി നല്‍കുന്നത്. കര്‍ട്ടന്റെ കളര്‍ തിരഞ്ഞെടുക്കുമ്പോള്‍ തീര്‍ച്ചയായും പരിഗണിക്കേണ്ട ഒന്നാണ് വാതിലിന്റെ നിറവും. ഇവ തമ്മില്‍ ചേരുന്നവ ആയാല്‍ വീടിന് ഭംഗിയായിരിക്കും. അതുപോലെതന്നെ, കര്‍ട്ടന്‍, ചുമരിലെ പേയ്ന്റ്, വാതിലിന്റെ നിറം എന്നിവയ്ക്കനുസരിച്ച് ഫര്‍ണീച്ചറുകളും തിരഞ്ഞെടുക്കാം.
3. ശരിയായിട്ടുള്ള ഫാബ്രിക് തിരഞ്ഞെടുക്കുവാന്‍ ശ്രദ്ധിക്കുക
നമ്മള്‍ തിരഞ്ഞെടുക്കുന്ന മെറ്റീരിയലിനും പ്രാധാന്യമുണ്ട്. ചിലര്‍ ലേയ്സ് അടങ്ങിയ കടര്‍ട്ടനുകള്‍ ഉപയോഗിക്കാറുണ്ട്. ചിലര്‍ തിക്ക് മെറ്റീരിയല്‍ അതുപോലെ വെല്‍വെറ്റ് മെറ്റീരിയല്‍ എന്നിവയെല്ലാം ഉപയോഗിക്കാറുണ്ട്. പക്ഷേ, നമ്മള്‍ ഭംഗി മാത്രം നോക്കി ഒരിക്കലും കര്‍ട്ടന്‍ മെറ്റീരിയലുകള്‍ തിരഞ്ഞെടുക്കരുത്. ചിലര്‍ക്ക് റൂമില്‍ അമിതമായി സൂര്യപ്രകാശം അവശ്യമില്ലായിരിക്കാം. അതുപോലെ, കുട്ടികളുടെ റൂമിനും, ട്രെഡീഷ്ണല്‍ ലുക്ക് ഉള്ള റൂമിനുമെല്ലാം അതിനനുസരിച്ചുള്ള കര്‍ട്ടനുകളാണ് ഉപയോഗിക്കേണ്ടത്. നമ്മളുടെ ആവശ്യത്തിനനുസരിച്ച് ഉപകാരപ്പെടുന്ന മെറ്റീരിയലുകള്‍ തിരഞ്ഞെടുത്താല്‍ അത് കുറച്ചുംകൂടെ മനോഹരമായിരിക്കും.
ഡൈനിംഗ് ഏരിയ അത്യാകര്‍ഷകമാക്കാം...
4. പ്രിന്റഡ് കര്‍ട്ടന്‍ തിരഞ്ഞെടുക്കുമ്പോള്‍ ഇവ ശ്രദ്ധിക്കാം
വീട്ടിലെ ഓരോ സ്ഥലത്തേയും പ്രാധാന്യത്തിനുസരിച്ചായിരിക്കണം പ്രിന്റ്സ് തിരഞ്ഞെടുക്കുവാന്‍. ചില ഏരിയകളില്‍ വളരെ ലൈറ്റ് പ്രിന്റ് ഉള്ള കര്‍ട്ടനുകളും അതുപോലെ ഹെവി പ്രിന്റഡ് കര്‍ട്ടനുകളും ഉപയോഗിക്കാവുന്നതാണ്. പ്രിന്റ് മാത്രമല്ല, ഇതിലെ കളര്‍ കോമ്പിനേഷനുകളും ശ്രദ്ധിക്കേണ്ടത് അനിവാര്യമായ കാര്യമാണ്. പ്രിന്റ് കളര്‍ മൊത്തത്തില്‍ റൂമിന് ചേരുന്നതാണോ എന്നെല്ലാം നോക്കി തിരഞ്ഞെടുത്താല്‍ അത് റൂമിനെ ഭംഗിയുള്ളതാക്കും. ചിലപ്പോള്‍ കര്‍ട്ടന്‍ പ്രിന്റ് കുറച്ച് വെറൈറ്റിലുക്ക് വീടിന് നല്‍കുകയും ചെയ്യും.
5. കര്‍ട്ടന്റെ നീളം പ്രധാനപ്പെട്ടത്
നല്ല നീളത്തില്‍ കിടക്കുന്ന കര്‍ട്ടനുകള്‍ വീടിന് എല്ലായ്പ്പോഴും ഭംഗി നല്‍കുന്നതാണ്. എന്നാല്‍, കുട്ടികളുള്ള വീടാണെങ്കില്‍ നീളം കുറഞ്ഞ കര്‍ട്ടനുകള്‍ ഉപയോഗിക്കാവുന്നതാണ്. നല്ല നീളം കൂടിയ കര്‍ട്ടനുകള്‍ വീടിന് ഒരു ഡ്രമാറ്റിക് ലുക്ക് നല്‍കുവാന്‍ സഹായിക്കും.
6. ജനാലയുടെ കൃത്യമായ അളവ് എടുക്കുക
നമ്മള്‍ കര്‍ട്ടന്‍ തിരഞ്ഞെടുക്കുന്നതിന് മുന്‍പ് ജനാലയ്ക്ക് എത്ര വീതി ഉണ്ട് എന്ന് കൃത്യമായി അളന്ന് തിട്ടപ്പെടുത്തണം. അതിനനുസരിച്ചായിരിക്കണം കര്‍ട്ടനുകള്‍ തിരഞ്ഞെടുക്കുവാന്‍. ജനാലയുടെ വീതിയേക്കാള്‍ കൂടുതല്‍ വീതിയില്‍ കര്‍ട്ടനുകള്‍ തിരഞ്ഞെടുക്കുന്നത് നല്ലതായിരിക്കും. അതുപോലെതന്നെ, എത്തരത്തിലുള്ള കര്‍ട്ടന്‍ വേണമെന്നും ഇത് എങ്ങിനെ ഫിറ്റ് ചെയ്യണമെന്നും തീരുമാനിക്കണം.