ദാമ്പത്യ ജീവിതത്തില്‍ ശാരീരിക ബന്ധത്തിന് ഏറെ പ്രാധാന്യമാണുള്ളത്. ജീവിതത്തിന് ശാരീരിക ബന്ധത്തിനും സ്ഥാനമുണ്ടെന്ന് വൈദ്യശാസ്ത്രം പറയുന്നുണ്ട്. കിടപ്പറയിലെ താളപ്പിഴകള്‍ തങ്ങളുടെ ദാമ്പത്യജീവിതത്തെയും ബാധിക്കുന്നുണ്ടെന്ന് മിക്ക ദമ്പതികളും രഹസ്യമായെങ്കിലും സമ്മതിക്കുന്നുണ്ട്. ലൈംഗികതയെക്കുറിച്ചും പങ്കാളിയുടെ ലൈംഗിക സംതൃപ്തിയെക്കുറിച്ചുമുള്ള അജ്ഞതയാണ് ഈ താളപ്പിഴകളുടെ പ്രധാന കാരണം. ഇത്തരം ചെറിയ പോരായ്മകള്‍ പരിഹരിച്ചുകഴിഞ്ഞാല്‍ ദാമ്പത്യ ജീവിതത്തില്‍ പുതിയ താളങ്ങള്‍ കണ്ടെത്താനാകുമെന്ന് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നു. അതേസമയം, 30 ശതമാനം സ്ത്രീകളും തങ്ങളുടെ പങ്കാളിയെ ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ചതിക്കുന്നുണ്ടെന്നും പഠനത്തില്‍ കണ്ടെത്തി.
എന്നാല്‍ പത്ത് ശതമാനം സ്ത്രീകളും ഒരു വര്‍ഷത്തിലേറെ തന്റെ പങ്കാളിയില്‍ നിന്നും ലൈംഗിക സുഖം അനുഭവിച്ചിട്ടില്ലെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. കൂടുതല്‍ പേരും മൂന്നാഴ്ചയിലൊരിക്കലെങ്കിലും കിടക്കപങ്കിടുന്നുണ്ട്. 30 ശതമാനം പേര്‍ മാസത്തില്‍ രണ്ട് തവണയാണ് ശരീരതൃഷ്ണകള്‍ പരസ്പരം പങ്കുവയ്ക്കുന്നതെന്നും പഠനം പറയുന്നു. പങ്കാളിക്ക് കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നതിലൂടെയും കാര്യങ്ങള്‍ കൂടുതല്‍ തുറന്ന് സംസാരിക്കുന്നതിലൂടെയും ഇക്കാര്യങ്ങള്‍ പരിഹരിക്കാമെന്നും പഠനത്തില്‍ പറയുന്നു.