പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുമ്പോള്‍ അത് എത്രത്തോളം ഉപയോഗപ്രദമാണ് എന്ന കാര്യം കൂടി നമ്മള്‍ മനസ്സിലാക്കേണ്ടതാണ്. പപ്പായ ഇത്തരത്തില്‍ രോഗങ്ങളെയെല്ലാം ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന ഒന്നാണ്. ധാരാളം പോഷക മൂല്യങ്ങളാണ് പപ്പായയില്‍ ഉള്ളത്. പല വിധത്തിലുള്ള പേരുകളിലാണ് പപ്പായ അറിയപ്പെടുന്നത്. എല്ലാ പഴ വര്‍ഗ്ഗങ്ങളും ആരോഗ്യത്തിന് വളരെയധികം ഗുണകരമാണെങ്കിലും പപ്പായക്ക് ഗുണങ്ങളേറെയുണ്ട്. ചര്‍മ്മാരോഗ്യം മുതല്‍ മിക്ക ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ് പപ്പായ.
പച്ചപപ്പായ കഴിക്കുന്നതിലൂടെ അത് ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. കരളിന്റെ ആരോഗ്യം വരെ സംരക്ഷിക്കുന്നതിന് വരെ സഹായിക്കുന്നു പപ്പായ.വൈറ്റമിനുകളുടേയും ധാതുക്കളുടേയും നാരുകളുടെയും കലവറയാണ് പപ്പായ. ഇതില്‍ വൈറ്റമിന്‍ സിയും എയും ബിയും ധാരാളമടങ്ങിയിട്ടുമുണ്ട്. പപ്പായയുടെ ഗുണങ്ങളെ കുറിച്ച് മിക്കവര്‍ക്കും അറിയില്ലെന്നതാണ് വാസ്തവം. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ ഏറ്റവും നല്ലതാണ് പപ്പായ. പപ്പായയിലെ ആന്‍ഡിഓക്‌സിഡന്റ് ചര്‍മത്തിലെ ചുളിവുകളേയും പ്രായമാകുന്നതിന്റെ ലക്ഷണങ്ങളെയും പ്രതിരോധിക്കും. നേത്രാരോഗ്യത്തിനും പപ്പായ ദിവസവും കഴിക്കുന്നത് ഉത്തമമാണ്.
പ്രമേഹ രോഗികള്‍ക്കും നിയന്ത്രിത അളവില്‍ പപ്പായ കഴിക്കാം. കൂടാതെ ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനും ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ നിയന്ത്രിക്കുന്നതിനും പപ്പായ കഴിക്കുന്നത് ഗുണം ചെയ്യും. ക്യാന്‍സര്‍ എല്ലാവരേയും ഭയപ്പെടുത്തുന്ന ഒന്ന് തന്നെയാണ്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രമിക്കുമ്പോള്‍ അത് എപ്പോഴും ഉറപ്പുള്ള മാര്‍ഗ്ഗം തന്നെയായിരിക്കണം. വയറ്റില്‍ ക്യാന്‍സര്‍ ഉണ്ടാവുന്നതിന് കാരണമാകുന്ന ടോക്‌സിനുകളേയും കോശങ്ങളേയും പുറന്തള്ളുന്നതിന് സഹായിക്കുന്നു പപ്പായ.
ചര്‍മ്മസംബന്ധമായ പ്രശ്‌നങ്ങളും അലര്‍ജിയും എല്ലാം ആരോഗ്യത്തിന് പല വിധത്തിലുള്ള പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നുണ്ട്. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു എന്തുകൊണ്ടും പച്ചപപ്പായ. ഇതിന്റെ ജ്യൂസ് കഴിക്കുന്നത് ചര്‍മ പ്രതിസന്ധികളെയെല്ലാം ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍ കൊണ്ട് വലയുന്നവരിലും പലപ്പോഴും പപ്പായ നല്‍കുന്ന ഗുണം ചില്ലറയല്ല. ആര്‍ത്തവസമയത്തുണ്ടാവുന്ന വേദന, അമിതമായ ആര്‍ത്തവ രക്തം, ആര്‍ത്തവം കൃത്യമല്ലാത്തത് എന്നിവക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു പച്ചപപ്പായ. ഇത് ഉപ്പിട്ട് വേവിച്ച കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.