Latest News

വിറ്റമിന്‍ ഡിയുടെ കുറവ് മാറ്റാം ദിവസേനയുളള ഭക്ഷണത്തിലൂടെ

Malayalilife
topbanner
വിറ്റമിന്‍ ഡിയുടെ കുറവ് മാറ്റാം ദിവസേനയുളള ഭക്ഷണത്തിലൂടെ

പ്പോള്‍ പൊതുവെ എല്ലാവരിലും കാണുന്ന ഒന്നാണ് വിറ്റമിന്‍ ഡിയുടെ അഭാവം. വിറ്റമിന്‍ ഡി ഗുളികകള്‍ കഴിക്കുന്നതിലൂടെ മാത്രമല്ല ദിവസേനയുളള ഭക്ഷണത്തില്‍ നിന്നും വിറ്റമിന്‍ ഡിയുടെ അഭാവത്ിന് പരിഹാരം കാണാനാകും. 

സാല്‍മണ്‍ ഫിഷ്

വിറ്റാമിന്‍ ഡി അടങ്ങിയിട്ടുള്ള ഒരു പ്രധാന മത്സ്യമാണ് സാല്‍മണ്‍ അഥവാ കോര. വിപണിയില്‍ ലഭ്യമാകുന്ന ടിന്നില്‍ അടച്ചു സൂക്ഷിക്കുന്ന മീനുകള്‍ കഴിവതും ഉപയോഗിക്കാതിരിക്കുക. മത്സ്യങ്ങള്‍ പഴകുന്നതിനു മുന്‍പ് ഉപയോഗിക്കുന്നതാണ് നല്ലത്. കൃത്രിമത്വം ഇല്ലാത്ത ഫ്രഷ് സാല്‍മണ്‍ മീനുകളാണ് നല്ലത്. ശരീരത്തിന് ആവശ്യമായ വിറ്റാമിന്‍ ഡിയുടെ ഇരട്ടിയിലധികം ഒരു കഷണം സാല്‍മണ്‍ ഫിഷില്‍ അടങ്ങിയിട്ടുണ്ട്. ചെറിയൊരു കഷണം കോര മീനില്‍ പോലും വൈറ്റമിന്‍ ഡി യുടെ 90 ശതമാനം കാണപ്പെടുന്നു. എല്ലിന് ബലം നല്‍കുന്ന ഇത്തരം മീനുകള്‍ നിത്യേനയുള്ള മെനുവില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

കൂണുകള്‍

വൈറ്റമിന്‍ ഡിയുടെ മറ്റൊരു പ്രധാന സ്രോതസാണ് കൂണുകള്‍. നമ്മുടെ നാട്ടില്‍ ലഭ്യമാകുന്ന വെള്ള കൂണുകളിലും വൈറ്റമിന്‍ ഡി ചെറിയ അളവില്‍ കാണപ്പെടാറുണ്ട്. ഏഷ്യന്‍ മഷ്റൂം എന്നറിയപ്പെടുന്ന ഷിക്കേറ്റിലാണ് വിറ്റാമിന്‍ ഡി അധികമായി കാണാറുള്ളത്. സൂര്യതാപം ക്രമാതീതമായി ഇതില്‍ സൂക്ഷിക്കുന്നതാണ് കാരണമായി പറഞ്ഞുവരുന്നത്. മനുഷൃരുടെ കൂര്‍മ്മബുദ്ധിയുടെ ഫലമായി ഇത്തരം കൂണുകളെ കൃത്രിമമായി വെയിലത്തു വച്ച് ചൂടാക്കാറുണ്ട്. പക്ഷേ സൂര്യന്റെ താപം സ്വാഭാവികമായി കിട്ടുന്നവയില്‍ മാത്രമാണ് വിറ്റാമിന്‍ ഡി കാണപ്പെടുന്നത്.

പാല്‍
ശുദ്ധമായ പാല്‍ വൈറ്റമിന്‍ ഡിയുടെ ഉറവിടമായി പറയപ്പെടാറുണ്ട്. മനുഷ്യശരീരത്തിന് ഒരു ദിവസം ആവശ്യമായ വൈറ്റമിന്‍ ഡിയുടെ അഞ്ചിലൊരു ഭാഗം ശുദ്ധമായ പാലില്‍ അടങ്ങിയിട്ടുണ്ട്. എല്ലാ പോഷകാംശങ്ങളുമടങ്ങിയ പാലും പാലുത്പന്നങ്ങളും വൈറ്റമിന്‍ ഡിയുടെ കുറവിനെ നികത്താന്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

ചൂര മീന്‍
വൈറ്റമിന്‍ ഡി അടങ്ങിയിട്ടുള്ള മറ്റൊരു മത്സ്യമാണ് ചൂര. ചൂര മീന്‍ വേവിച്ച് കൂട്ടുന്നതുവഴി നമ്മുടെ ശരീരത്തിന് വേണ്ട അനുപാതത്തില്‍ വിറ്റാമിന്‍ ഡി ലഭിക്കുന്നു.

മുട്ട
മുട്ടയില്‍ മനുഷ്യശരീരത്തിനാവശ്യമായ വിറ്റാമിന്‍ ഡി യുടെ രണ്ടിലൊരംശം അടങ്ങിയിട്ടുണ്ടെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ആഴ്ചയിലൊരിക്കല്‍ മുട്ടയുടെ വിഭവങ്ങള്‍ ഭക്ഷണശീലത്തില്‍ ഉള്‍പ്പെടുത്തുന്നത് വിറ്റാമിന്‍ ഡി യുടെ കുറവിനെ നികത്തും.

Read more topics: # vitamin d,# in daily food
vitamin d in daily food

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES