Latest News

ഒരു ചെറിയ ഗ്രീൻ പീസിന്റെ ഉള്ളിൽ പല വിറ്റാമിനുകൾ തൊട്ട് വണ്ണം കുറയ്ക്കുന്ന വഴികൾ വരെ ഉണ്ട്

Malayalilife
ഒരു ചെറിയ ഗ്രീൻ പീസിന്റെ ഉള്ളിൽ പല വിറ്റാമിനുകൾ തൊട്ട് വണ്ണം കുറയ്ക്കുന്ന വഴികൾ വരെ ഉണ്ട്

ടലകൾ സാധരണ എല്ലാവർക്കും ഗുണമായ ഒന്ന് അല്ല. ചിലർക്കൊക്കെ ഇത് ഗ്യാസിന്റെ പ്രശ്നം ഉണ്ടാക്കുന്നു. പക്ഷേ ഗ്രീൻ പീസ് വളരെ നല്ലതാണ്. ഗ്രീന്‍ പീസ് അഥവാ പച്ചപ്പട്ടാണി തണുപ്പുകാലത്ത് കഴിക്കാന്‍ പറ്റിയ മികച്ച ഒന്നാണ്. എളുപ്പത്തില്‍ വളരുന്ന ചെടിയാണ് ഗ്രീന്‍ പീസ്, തണുപ്പുള്ള കാലാവസ്ഥയിലാണ് ഗ്രീന്‍ പീസ് വളരുക. ക്യാന്‍സറിനെ അതിജീവിക്കുവാനുള്ള ഘടകങ്ങള്‍ അടങ്ങിയതാണ് ഗ്രീന്‍ പീസ്. പ്രകൃതിദത്ത രാസപദാര്‍ത്ഥങ്ങള്‍ അടങ്ങിയിരിക്കുന്നു. വയറിലെ ക്യാന്‍സറിനെ പ്രതിരോധിക്കുവാന്‍ ദിവസവും ഒരു നിശ്ചിത അളവ് ഗ്രീന്‍ പീസ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. അത് നിങ്ങളെ പല കാര്യങ്ങളിൽ നിന്നും മാറ്റി നിർത്തു.അന്നജം, ഭക്ഷ്യനാരുകള്‍, വൈറ്റമിന്‍ സി, പ്രോട്ടീന്‍ എന്നിവയും ചെറിയ അളവില്‍ കൊഴുപ്പും, വൈറ്റമിന്‍ എ, മഗ്നീഷ്യം എന്നിവയും ഗ്രീന്‍പീസില്‍ ഉണ്ട്.

ഒരുപാട് ഗുണങ്ങൾ എന്ന് പറയുമ്പോൾ നല്ല ആരോഗ്യമുള്ള ശരീരം ആകാൻ നമ്മളെ സഹായിക്കുകയും ചെയ്യുന്നു. പ്രോട്ടീന്റെയും ഫൈബറിന്റെയും ഉറവിടമാണ് ഗ്രീന്‍പീസ്. ദഹന വ്യവസ്ഥയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. പച്ച പട്ടാണി നിങ്ങളുടെ ശരീരത്തിലെ കൊഴുപ്പ് കളഞ്ഞ് വണ്ണം കുറയ്ക്കാൻ സഹായിക്കും എന്ന് അധികം ആർക്കും അറിയാൻ വഴി ഇല്ല. കൊഴുപ്പ് വളരെ കുറഞ്ഞ ഗ്രീന്‍പീസ് കൊളസ്‌ട്രോള്‍ കൂട്ടുകയും ഇല്ല. ആന്റിഓക്‌സിഡന്റുകള്‍, മഗ്നീഷ്യം, കാല്‍സ്യം, പൊട്ടാസ്യം ഇവ ഗ്രീന്‍പീസില്‍ ഉണ്ട്. ഈ വക സാധങ്ങൾ ഒന്നും അന്വേഷിച്ചു മറ്റു പച്ചക്കറിയുടെ പുറകെ പോകണ്ടാ. അതുപോലെ ശരീരത്തെ ബാധിയ്ക്കുന്ന വിവിധ അണുബാധകള്‍ക്കുള്ള പരിഹാരമാണ് ഗ്രീന്‍പീസ്. ഇതിന് അണുക്കളെ തടയാനുള്ള കഴിവുണ്ട്. നാരുകള്‍ കൂടിയ അളവില്‍ അടങ്ങിയതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാം. പ്രോട്ടീനുകളും ധാരാളം അടങ്ങിയിരിക്കുന്ന ഒരു സാധനം ആണ് ഗ്രീൻ പീസ്. വിറ്റാമിന്‍ കെ കൂടിയ തോതില്‍ അടങ്ങിയിട്ടുണ്ട്. ആരോഗ്യമുള്ള എല്ലുകള്‍ക്ക് നല്ലതാണ് ഇത്.

ശരീരത്തിന്റെ രോഗപ്രതിരോധ ശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നപോഷകമാണ് വൈറ്റമിന്‍ സി. ഗ്രീന്‍പീസില്‍ വൈറ്റമിന്‍ സി ഉണ്ട്. ഇത് രോഗങ്ങളകറ്റി ആരോഗ്യമേകുന്നു. ഗ്രീന്‍പീസ് പ്രോട്ടീന്‍ അഥവാ മാംസ്യത്തിന്റെ ഉറവിടമാണ്. ഇത്ശരീരഭാരം നിയന്ത്രിക്കാനും കൂടുതല്‍ കാലറി അകത്താക്കുന്നത് തടയാനും സഹായിക്കും എന്നുള്ളതും വല്യ കാര്യമാണ്. അല്‍ഷിമേഴ്‌സിനെ മാറ്റിനിര്‍ത്തുന്ന ആന്റി ഇന്‍ഫഌമേറ്ററി ഘടകങ്ങള്‍ സജീവമാണ്. ബ്രോങ്കൈറ്റീസ്, ഓസ്റ്റിയോപെറോസിസ് എന്നിവയെയും അകറ്റി നിരത്താൻ പച്ച പട്ടാണി സഹായിക്കുന്നു. അങ്ങനെ പല ഉപകാരമാണ് ഈ ചെറിയ പച്ച പട്ടാണി കൊണ്ട്. 

green peas calcium health fat reduce food

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക