മനുഷ്യശരീരത്തിന് വേണ്ട മിക്കവാറും എല്ലാ പോഷകങ്ങളും അടങ്ങിയിട്ടുള്ള ഒരു ഫലമാണ് ഈന്തപ്പഴം. ആധുനിക വൈദ്യശാസ്ത്രം അനുസരിച്ച്, മനുഷ്യര്‍ക്ക് ആരോഗ്യകരമായതും അനുയോജ്യവുമായ നിലയില്‍ തുടരാന്‍ 10 നിര്‍ണായക ഘടകങ്ങള്‍ അത്യന്താപേക്ഷിതമാണ്. ഇതില്‍ അടങ്ങിയിട്ടുള്ള പഞ്ചസാര ഫ്രക്ടോസ് ആണ് അതിനാല്‍ ശരീര ഭാരം കൂടുകയില്ല. 100 ഗ്രാം ഈന്തപ്പഴത്തില്‍ 1.5 ഗ്രാം പ്രോട്ടീനും, 50 ഗ്രാം കാര്‍ബോഹൈഡ്രേറ്റും 225 കലോറിയും അടങ്ങിയിരിക്കുന്നു. അതുകൊണ്ടാണ് ശാരീരികവും മാനസികവുമായ കഠിന ജോലി ചെയ്യുന്നവര്‍ക്കുണ്ടാകുന്ന രോഗങ്ങള്‍, രോഗം മൂലം ഉണ്ടാകുന്ന ക്ഷീണം, ബലഹീനത തുടങ്ങിയവയ്ക്ക് പ്രയോജനകരമാകുന്നത്.
പൊട്ടാസ്യം വളരെയധികമുള്ള ഒരു ഫലമാണിത്. മാത്രമല്ല ചെറിയ അളവില്‍ സോഡിയവും ഉണ്ട്. പൊട്ടാസ്യം കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു, കൂടാതെ സ്‌ട്രോക്ക് ഉണ്ടാകുന്നത് തടയാനും ഇവ സഹായിക്കുന്നു,
ദഹനക്രിയയ്ക്കായി ശരീരത്തിന് അത്യന്താപേക്ഷിതമായ നാരുകള്‍ ഈന്തപ്പഴത്തില്‍ ധാരാളമുണ്ട്. ഇങ്ങനത്തെ ലയിക്കാത്തതും ലയിക്കുന്നതുമായ ഫൈബറുകള്‍ ഗ്യാസ്‌ട്രോ ഇന്‍ഡസ്‌റ്റൈനല്‍ സിസ്റ്റത്തെ ശുദ്ധീകരിക്കാന്‍ സഹായിക്കുന്നു. കോളന്‍ കാന്‍സര്‍, ഹെമറോയ്ഡുകള്‍ എന്നിവയുടെ അപകടങ്ങളെ കുറയ്ക്കുന്നതിനും ഈന്തപ്പഴം നല്ലതാണ്. മലബന്ധം ഉണ്ടാകുന്നത് തടയാനും ഈ ഫലം സഹായിക്കുന്നു.
ഈന്തപ്പഴം മാംഗനീസ്, മഗ്‌നീഷ്യം, സെലീനിയം, ചെമ്പ് എന്നിവയുടെ ഒരു കലവറയാണ്. ഓസ്റ്റിയോപൊറോസിസ് പോലുള്ള രോഗങ്ങളെ തടയുന്നതിനും, അസ്ഥികളുടെ ആരോഗ്യത്തിനും മുകളില്‍ പറഞ്ഞ പോഷകങ്ങള്‍ അത്യാവശ്യമാണ്.
രക്തത്തിലെ ചുവന്ന രക്താണുക്കളുടെ അളവ് കുറയുന്ന ഒരു അവസ്ഥയാണ് വിളര്‍ച്ച. രക്തചംക്രമണത്തിന് ഇരുമ്പ് വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നതിനാല്‍ വിളര്‍ച്ചയുടെ കാരണങ്ങള്‍ ഇരുമ്പിന്റെ അഭാവമാണ്. ഈന്തപ്പഴം എന്നത് വിളര്‍ച്ചയ്ക്കെതിരേ പ്രകൃതിദത്ത പരിഹാരം തന്നെയാണ്. ഇരുമ്പിന്റെ ഉയര്‍ന്ന അളവിലുള്ള ഈ പഴം ഗര്‍ഭിണികള്‍ക്ക് വളരെ നല്ലതാണ്. അനീമിയ തടയുന്നതിനും, ഗര്‍ഭപാത്രത്തിന്റെ പേശികളെ മെച്ചപ്പെടുത്തുന്നതിനും ഇത് സഹായിക്കുന്നു.