Latest News

മലദ്വാര ക്യാന്‍സര്‍ ലക്ഷണങ്ങള്‍

Malayalilife
മലദ്വാര ക്യാന്‍സര്‍ ലക്ഷണങ്ങള്‍

മലദ്വാര ക്യാന്‍സര്‍


മനുഷ്യനെ ബാധിക്കുന്ന കാന്‍സറുകളില്‍ ശ്വാസകോശാര്‍ബുദം കഴിഞ്ഞാല്‍ രണ്ടാം സ്ഥാനമാണ് മലദ്വാര കാന്‍സറിന്. ഇന്ത്യയില്‍ തന്നെ വര്‍ഷം തോറും 1.5 ലക്ഷത്തിലധികം പുതിയ രോഗികള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഇത്തരം രോഗികളില്‍ മറ്റൊരു ലക്ഷണങ്ങളും കാണാറില്ല. എന്നാല്‍ രോഗം തീവ്രത പ്രാപിക്കുന്ന ഘട്ടങ്ങളില്‍ ലക്ഷണങ്ങളും ശക്തമായി തുടങ്ങുന്നു. പലപ്പോഴും വയറുവേദന, മലശോധനയിലെ പാകപ്പിഴകള്‍, മലദ്വാരത്തില്‍ നിന്ന് രക്തസ്രാവം, മലത്തോടൊപ്പം രക്തകട്ടകള്‍ പോകുക എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. പക്ഷേ ഇത്തരം ലക്ഷണങ്ങള്‍ കാണുമ്‌ബോള്‍ അത് പൈല്‍സ് കാരണമാണെന്ന് തെറ്റിദ്ധരിച്ച് ചികിത്സ സ്വീകരിക്കാതിരിക്കുകയും കാലപ്പഴക്കം കാരണം രോഗ തീവ്രത ജീവന്‍ അപഹരിക്കുകയും ചെയ്യുന്നു.

പ്രധാന ലക്ഷണങ്ങള്‍

. വയറുവേദന
മലദ്വാര കാന്‍സറിന്റെ ആരംഭത്തില്‍ വയറില്‍ കൃത്യമായി ഒരു സ്ഥലത്തല്ലാതെ, അവ്യക്തമായ വേദനയാണ് ഉണ്ടാകുന്നത്. കൂടുതല്‍ തീവ്രമായ ഘട്ടത്തില്‍ മലം സുഖകരമായി പോകാത്ത എന്തോ തരത്തിലുള്ള മാംസവളര്‍ച്ച കാരണമുള്ള അടവ് രോഗികള്‍ക്ക് തോന്നിത്തുടങ്ങുന്നു.

ശോധനയിലെ താളപ്പിഴകള്‍
ഇത് ഏറ്റവും പ്രധാനപ്പെട്ട രണ്ടാമത്തെ ലക്ഷണമാണ്. വിസര്‍ജ്ജിക്കപ്പെടുന്ന മലത്തിന്റെ ആകൃതി, വലിപ്പം, കട്ടി എന്നിവയില്‍ വ്യത്യാസം വരാം. വളര്‍ന്നുകൊണ്ടിരിക്കുന്ന കാന്‍സന്‍ മുഴകളാണ് ഇത്തരം താളപ്പിഴകള്‍ക്ക് കാരണം.

രക്തസ്രാവം
സ്രവിക്കുന്ന രക്തത്തിന്റെ നിറം, അളവ് എന്നിവ ശ്രദ്ധിക്കേണ്ടതുണ്ട്. കടുത്ത ചുവന്ന നിറത്തിലുള്ളതും കട്ടിയുള്ളതുമായ രക്തസ്രാവം വളരെയധികം ശ്രദ്ധിക്കണം. മലദ്വാരത്തിലൂടെയുള്ള രക്തക്കട്ടകളെയും ശ്രദ്ധിക്കേണ്ടതുണ്ട്.

Read more topics: # anal cancer symptoms
anal cancer symptoms

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES