Latest News

ഹൃദ്രോഗ സാധ്യത കുറയ്ക്കാന്‍ അവക്കാഡോ; ഗുണങ്ങൾ ഏറെ

Malayalilife
topbanner
ഹൃദ്രോഗ സാധ്യത കുറയ്ക്കാന്‍ അവക്കാഡോ; ഗുണങ്ങൾ ഏറെ

ധാരാളമായി  പഠനങ്ങൾ ഇന്ന് അവക്കാഡോയുടെ ഗുണങ്ങളെ കുറിച്ച്  നടക്കുന്നുണ്ട്.  ധാരാളം സൗന്ദര്യ വർധക വസ്തുക്കളിൽ അവക്കാഡോ പഴത്തിന്റെ സത്തും വിത്തും കാലങ്ങളായി ഉപയോഗിച്ചുവരുന്നതാണ്. , ആഴ്ചയിൽ രണ്ട് അവോക്കാഡോകൾ കഴിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത കുറയ്ക്കുമെന്ന്  അടുത്തിടെ നടത്തിയ ഒരു പഠനമനുസരിച്ച്പ റയുന്നു. പഠനറിപ്പോർട്ട് ’ജേണൽ ഓഫ് ദി അമേരിക്കൻ ഹാർട്ട് അസോസിയേഷനിൽ’ ആണ്  പ്രസിദ്ധീകരിച്ചിട്ടുള്ളത്.

‘ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ട് അവോക്കാഡോ പഴത്തിൽ അടങ്ങിയിട്ടുള്ള നാരുകൾ, അപൂരിത കൊഴുപ്പുകൾ എന്നിവ  കിടക്കുന്നു.  ഹൃദയ സംബന്ധമായ അസുഖങ്ങളെ ഉയർന്ന കൊളസ്‌ട്രോൾ ഉൾപ്പെടെ അവോക്കാഡോ മികച്ച രീതിയിൽ പ്രതിരോധിക്കുന്നു. ഭക്ഷണത്തിന്റെ ഗുണനിലവാരം സസ്യങ്ങളിൽ നിന്നുള്ള അപൂരിത കൊഴുപ്പുകൾ കഴിക്കുന്നത്  മെച്ചപ്പെടുത്തും. ഹൃദയ സംബന്ധമായ അസുഖങ്ങൾ തടയുന്നതിനുള്ള ഒരു പ്രധാന ഘടകമാണിവ’. പഠനം നടത്തിയ ആരോഗ്യവിദഗ്ധൻ ലോറേന എസ്. പാച്ചെക്കോ പറഞ്ഞു. ഹാർവാർഡ് ടിഎച്ചിലെ പോഷകാഹാര വിഭാഗത്തിലെ റിസർച്ച് ഫെല്ലോ ആണ് ലോറേന.

അവക്കാഡോ ഉപയോഗമുണ്ടാക്കുന്ന മാറ്റങ്ങള്‍ 30 മുതല്‍ 55 വയസ് വരെ പ്രായമുള്ള 68,780ലധികം സ്ത്രീകളിലും 40 മുതല്‍ 75 വയസ് വരെ പ്രായമുള്ള 41,700ലധികം പുരുഷന്മാരിലുമാണ്  സംബന്ധിച്ച് പഠനം നടത്തുന്നത്. ഇവരില്‍ കാന്‍സര്‍, ഹൃദ്രോഗം, പക്ഷാഘാതം എന്നിവയ്ക്കുള്ള സാധ്യത കുറവാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.  കഴിഞ്ഞ 20 വര്‍ഷമായി യുഎസില്‍ അവോക്കാഡോ ഉപഭോഗം യുഎസ് അഗ്രികള്‍ച്ചര്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഡാറ്റ അനുസരിച്ച് കുത്തനെ കൂടിയിട്ടുണ്ട്.

Read more topics: # Avacado,# for heart health
Avacado for heart health

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES