വയര്‍ കുറയ്ക്കാന്‍ തേനും പുതിനയിലയും ചേര്‍ത്തൊരു നാരങ്ങാ വെളളം

Malayalilife
വയര്‍ കുറയ്ക്കാന്‍ തേനും പുതിനയിലയും ചേര്‍ത്തൊരു നാരങ്ങാ വെളളം

യര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണ വസ്തുക്കളില്‍ പ്രധാനപ്പെട്ട ഒന്നാണ് ചെറുനാരങ്ങ. വലിപ്പത്തില്‍ കുഞ്ഞനാണെങ്കിലും ആരോഗ്യ, സൗന്ദര്യ, മുടി സംരക്ഷണത്തില്‍ ഒരുപോലെ സഹായകമാണ് ചെറുനാരങ്ങ. ഇതിലെ സിട്രിക് ആസിഡ്, വൈറ്റമിന്‍ സി എന്നിവയാണ് പ്രധാനപ്പെട്ട ഗുണം നല്‍കുന്നത്.

നാരങ്ങയുപയോഗിച്ച് ഒരു പ്രത്യേക രീതിയില്‍ വെള്ളം തയ്യാറാക്കി ഉപയോഗിയ്ക്കുന്നതു വയര്‍ കുറയ്ക്കാന്‍ സഹായിക്കും. എങ്ങനെയാണ് ഈ പാനീയം തയ്യാറാക്കുകയെന്നു നോക്കൂ,നാരങ്ങയ്ക്കൊപ്പം പുതിനയില, തേന്‍ എന്നിവയും ചെറുചൂടുളള വെള്ളവുമാണ് വേണ്ടത്.

നാരങ്ങ നല്ലൊരു ആന്റിഓക്സിഡന്റാണ്. ഇതു ശരീരത്തിലെ ടോക്സിനുകളും കൊഴുപ്പുമെല്ലാം ഒരുപോലെ നീക്കുന്നു. ദഹന പ്രക്രിയ ശക്തിപ്പെടുത്താന്‍ നാരങ്ങയ്ക്കു കഴിയും. ഇത് ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ ഏറെ നല്ലതാണ്. ഇത്തരം പ്രശ്നങ്ങള്‍ ദഹനത്തിനും മലബന്ധത്തിനുമെല്ലാം തടസമായി നില്‍ക്കുന്ന ഘടകങ്ങളുമാണ്. ഇവയെല്ലാം ശരീരത്തിലെ കൊഴുപ്പു കളയാന്‍ തടസം നില്‍ക്കുന്ന സംഗതികളുമാണ്. ശരീരത്തിന്റെ അപചയ പ്രക്രിയ ശക്തിപ്പെടുത്താന്‍ നാരങ്ങ ഏറെ നല്ലതാണ്. ഇത് കൊഴുപ്പു പെട്ടെന്നു കത്തിച്ചു കളയാന്‍ സഹായിക്കുന്ന ഒന്നാണ്.

തേനും ശരീരത്തിലെ കൊഴുപ്പു കത്തിച്ചു കളയാനും ഇതോടൊപ്പം ഒരു പിടി ആരോഗ്യ ഗുണങ്ങള്‍ നേടാനും ശരീരത്തെ സഹായിക്കുന്ന ഒന്നാണ്.തേനിന് ഔഷധഗുണങ്ങള്‍ ഏറെയുണ്ട്. കോള്‍ഡ്. ചുമ തുടങ്ങിയ പല അസുഖങ്ങള്‍ക്കുമുള്ള മരുന്നാണിത്. ധാരാളം നാരുകള്‍ അടങ്ങിയ പുതിനയും ദഹന വ്യവസ്ഥയ്ക്കും തടി കുറയ്ക്കാനുമെല്ലാം ശരീരത്തെ സഹായിക്കുന്ന ഘടകങ്ങളാണ്. ദഹനപ്രശ്നങ്ങള്‍ക്കും ഗ്യാസിനുമുള്ള നല്ലൊരു പരിഹാരമാണ് പുതിന. ഇത് വെള്ളത്തിലിട്ടോ പുതിനച്ചായ കുടിയ്ക്കുന്നതോ ഗുണം നല്‍കും. 

പ്രത്യേക നാരങ്ങാവെള്ളം
വയര്‍ കുറയ്ക്കാനുള്ള ഈ പ്രത്യേക നാരങ്ങാവെള്ളം എങ്ങനെ ഉണ്ടാക്കാമെന്നു നോക്കൂ. എട്ടു കപ്പു വെള്ളം, 6 നാരങ്ങയുടെ നീര്, അരക്കപ്പ് തേന്‍, 10 പുതിനയില എന്നിവയാണ് ഇതുണ്ടാക്കാന്‍ വേണ്ടത്.

വെള്ളം തിളപ്പിയ്ക്കുക. ഇതു വാങ്ങി ഇതില്‍ പുതിനയില ഇട്ടു വലയ്ക്കുക. ഒരുവിധം ചൂടാറുമ്‌ബോള്‍ നാരങ്ങാനീരും പിന്നീട് ചെറുചൂടില്‍ തേനും ചേര്‍ത്തിളക്കണം. ഇത് ഫ്രിജ്ഡില്‍ വച്ചുപയോഗിയ്ക്കാം.

രാവിലെ വെറുവയറ്റില്‍ ഈ പാനീയം കുടിയ്ക്കുന്നതാണ് കൂടുതല്‍ ഗുണകരം. ദിവസവും പല തവണയായി ഇതു കുടിയ്ക്കാം. ഒരു ദിവസം തന്നെ കുടിച്ചു തീര്‍ക്കുക. കുറച്ചു നാള്‍ അടുപ്പിച്ചു ചെയ്തു നോക്കൂ, ഗുണം ലഭിയ്ക്കും.

ഈ വെള്ളം.ഈ വെള്ളം കുടിയ്ക്കുന്നതു കൊണ്ട് തടിയും വയറും കുറയുക മാത്രമല്ല, മറ്റ് ഒരു പിടി ആരോഗ്യ ഗുണങ്ങളുമുണ്ട്.ലിംഫ് സിസ്റ്റം ശുദ്ധീകരിയ്ക്കുന്നതിനും ഇത് നല്ലതാണ്. ഇതുവഴി സ്ട്രെസ്, ആരോഗ്യക്കുറവ് തുടങ്ങിയ പ്രശ്നങ്ങള്‍ പരിഹരിയ്ക്കാംമലബന്ധം അകറ്റുന്നതിനും രാവിലെ ചെറുനാരങ്ങാവെള്ളം കുടിയ്ക്കുന്നത് നല്ലതാണ്.

Read more topics: # pudina honeya and lemon water
pudina honeya and lemon water

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES