പയര്‍ വര്‍ഗങ്ങളില്‍ തന്നെ ആരോഗ്യ ഗുണങ്ങള്‍ ഏറെ ഒത്തിണങ്ങിയ ഒന്നാണ് ചെറുപയര്‍. ചെറുപയര്‍ പല രീതിയിലും കഴിയ്ക്കാം. ഇത് പച്ചയ്ക്കും വേവിച്ചും മുളപ്പിച്ചുമെല്ലാം കഴിയ്ക്കാം. പ്രോട്ടീന്റെ നല്ലൊരു കലവറയാണ് ചെറുപയര്‍. പ്രത്യേകിച്ചും മുളപ്പിച്ച ചെറുപയര്‍. പ്രോട്ടീനു പുറമെ മാംഗനീസ്, പൊട്ടാസ്യം, മഗ്‌നീഷ്യം, ഫോളേറ്റ്, കോപ്പര്‍, സിങ്ക്, വൈറ്റമിന്‍ ബി തുടങ്ങിയ പല ഘടകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്. ധാരാളം നാരുകളും അടങ്ങിയിട്ടുണ്ട്. കാര്‍ബോഹൈഡ്രേറ്റുകള്‍ തീരെ കുറവും. ദിവസവും ഒരു പിടി ചെറുപയര്‍ മുളപ്പിച്ചത് ഭക്ഷണത്തില്‍ ശീലമാക്കി നോക്കൂ. ഇത് വേവിച്ചോ അല്ലാതെയോ ആകാം. വേവിയ്ക്കാതെ കഴിച്ചാല്‍ ഗുണം ഇരട്ടിയ്ക്കും. ഇതുപോലെ മുളപ്പിച്ചു കഴിച്ചാലും. ചെറുപയര്‍ ശീലമാക്കിയാല്‍ ഉണ്ടാകുന്ന ഗുണങ്ങളെക്കുറിച്ച് അറിയൂ. പ്രോട്ടീന്‍ മുളപ്പിച്ചതും അല്ലാതെയുമായ ചെറുപയര്‍ പ്രോട്ടീന്റെ പ്രധാനപ്പെട്ട ഒരു കലവറയാണ്. വെജിറ്റേറിയന്‍ ഭക്ഷണപ്രിയര്‍ക്കു പ്രത്യേകിച്ചും.
പ്രോട്ടീന്‍ കോശങ്ങളുടേയും മസിലുകളുടേയും വളര്‍ച്ചയ്ക്ക് ഏറെ പ്രധാനപ്പെട്ടതുമാണ്. ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍ ലഭ്യമാക്കാന്‍ ഇതു മതിയാകും. രോഗപ്രതിരോധ ശേഷി ശരീരത്തിന് രോഗപ്രതിരോധ ശേഷി നല്‍കുന്ന നല്ലൊന്നാന്തരം ഭക്ഷണമാണ് ചെറുപയര്‍. പ്രതിരോധശേഷിയും ഊര്‍ജവും ശക്തിയുമല്ലാം ഒരുപോലെ ശരീരത്തിന് പ്രദാനം നല്‍കാന്‍ കഴിയുന്ന ഒരു ഭക്ഷണമാണ്. പ്രതിരോധ ശേഷി വന്നാല്‍ തന്നെ പല രോഗങ്ങളും അകന്നു നില്‍ക്കും. വയറിന്റെ ആരോഗ്യത്തിന് വയറിന്റെ ആരോഗ്യത്തിന് ഏറ്റവും മികച്ച ഒന്നാണ് ചെറുപയര്‍. ഇത് മുളപ്പിച്ചു കഴിച്ചാല്‍ ഗ്യാസ് പ്രശ്നങ്ങള്‍ ഉണ്ടാകില്ല. പയര്‍ വര്‍ഗങ്ങള്‍ പൊതുവേ ഗ്യാസ് കാരണമാകുമെങ്കിലും ഇതു മുളപ്പിച്ചാല്‍ ഈ പ്രശ്നം ഇല്ലാതെയാകും. മലബന്ധം ധാരാളം നാരുകള്‍ അടങ്ങിയ ചെറുപയര്‍ കുടലിന്റെ ആരോഗ്യത്തിന് അത്യുത്തമമാണ്. കുടലിന്റെ പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ നടക്കാന്‍ ഇത് സഹായിക്കും. ഇതുവഴി മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ അകറ്റി നിര്‍ത്താനും സഹായിക്കും. ദിവസവും ചെറുപയര്‍ മുളപ്പിച്ചു കഴിയ്ക്കുന്നത് നല്ല ശോധനയ്ക്കു സഹായിക്കുന്ന ഒരു പ്രധാനപ്പെട്ട വഴിയാണ്. ശരീരത്തിലെ ടോക്സിനുകള്‍ മുളപ്പിച്ച ചെറുപയര്‍ ശരീരത്തിലെ ടോക്സിനുകള്‍ നീക്കാന്‍ ഏറെ നല്ലതാണ്.
ശരീരത്തിലെ ടോക്സിനുകളാണ് ക്യാന്‍സര്‍ അടക്കമുളള പല രോഗങ്ങള്‍ക്കും കാരണമാകുന്നത്. ഇത്തരം പ്രശ്നങ്ങള്‍ അകറ്റി നിര്‍ത്താന്‍ ആരോഗ്യകരമായ ഈ ഭക്ഷണത്തിനു സാധിയ്ക്കും. ആയുര്‍വേദ പ്രകാരം ആയുര്‍വേദ പ്രകാരം കഥ, പിത്ത, വായു ദോഷങ്ങളാണ് അസുഖ കാരണമാകുന്നത്. ഇതിനുള്ള നല്ലൊരു പരിഹാരമാണ് ചെറുപയര്‍ മുളപ്പിച്ചു കഴിയ്ക്കുന്നത്. ആയുര്‍വേദ പ്രകാരം ആരോഗ്യ ഗുണങ്ങള്‍ ഏറെയുള്ള നല്ലൊരു ഭക്ഷണമാണിത്. കാല്‍സ്യം ധാരാളം കാല്‍സ്യം അടങ്ങിയ ഒരു ഭക്ഷണം കൂടിയാണിത്. ഇതു കൊണ്ടു തന്നെ എല്ലുകളുടേയും പല്ലുകളുടേയും ആരോഗ്യത്തിന് ഏറ്റവും ഉത്തമവും. കുട്ടികള്‍ക്കു നല്‍കാന്‍ സാധിയ്ക്കുന്ന മികച്ചൊരു ഭക്ഷണമാണിത്. ശരീരത്തിന് പോഷകക്കുറവ് ശരീരത്തിന് പോഷകക്കുറവ് അനുഭവപ്പെടാതെ തന്നെ തടി കുറയ്ക്കാന്‍ പറ്റിയ ഉത്തമമായ ഒരു വഴിയാണിത്.