ആരോഗ്യമുള്ള ശരീരം ഏവർക്കും വിലപ്പെട്ടതാണ്. അതിന് വേണ്ടി വർക്ക് ഔട്ടും ഡിറ്റും എല്ലാംചെയ്യാൻ യാതൊരു മടിയും കാട്ടാത്തവരാണ് ഏറെയും. എന്നാൽ നല്ല ഒരു ഹെല്‍ത്തി ഡയറ്റ് പ്ലാന്‍ പ്രമേഹബാധിതര്‍ പിന്തുടരണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അമിതവണ്ണം, രക്തസമ്മര്‍ദ്ദം, ഹൃദയാഘാതം തുടങ്ങിയവയാണ് പ്രമേഹ രോഗത്തിന് കാരണം ആയി വരുന്നത്. ടെെപ്പ് 2 പ്രമേഹം പിടിപെടുന്നവരുടെ എണ്ണം നിലവിൽ വർധിച്ചു വരുകയാണ്. പ്രമേഹത്തെ പരമാവധി ചിട്ടയായ ജീവിതശൈലി പിന്തുടര്‍ന്നാല്‍ നിയന്ത്രിക്കാനാകും.
ചായ ,കാപ്പി എന്നിവ പ്രമേഹരോഗികള്‍ രാവിലെ കഴിക്കുന്നത് ഒഴിവാക്കണെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത്. പഞ്ചസാരയുടെ അളവ് വര്‍ദ്ധിക്കുന്നതിനും ഇത് കോര്‍ട്ടിസോളിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും കാരണമാകും . രക്തത്തിലെ പഞ്ചസാരയുടെ അളവ് മെെദ, പാക്കറ്റ് ഭക്ഷണങ്ങള്‍ എന്നിവ എളുപ്പത്തില്‍ വര്‍ദ്ധിപ്പിക്കാന്‍ കാരണമാകും. അത് കൊണ്ട് തന്നെ ഇവ പൂർണമായും ഉപേക്ഷിക്കേണ്ടതാണ്.
ഹെല്‍ത്തി ഡയറ്റ് പ്ലാന്‍ പ്രമേഹബാധിതര്‍ പ്രധാനമായും ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങൾ എന്തൊക്കെ എന്നുവച്ചാൽ ഫൈബര്‍, പ്രോട്ടീന്‍, കാര്‍ബണുകള്‍ . ധാരാളമായി തന്നെ ഉലുവ, ജീരകം, നെല്ലിക്ക ചേര്‍ത്ത വെള്ളം കുടിക്കുന്നത് ശീലമാക്കുക. അതോടൊപ്പം ദിവസവും ഒരുപിടി നട്സും ഭക്ഷണത്തില്‍ ഉപലെടുത്തേണ്ടതും അത്യന്താപേക്ഷിതമാണ്. ദഹനം എളുപ്പമാക്കാന്‍ പെരുംജീരകം, ഉലുവ, ജീരകം തുടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ സഹായിക്കുക, മാത്രമല്ല രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ഒരു കാരണവശാലും പ്രമേഹമുള്ളവര്‍ പ്രഭാത ഭക്ഷണം ഒഴിവാക്കരുത്.