Latest News

വെയില്‍ കൊണ്ടോളു ;വിറ്റാമിന്‍-ഡിയുടെ കുറവ് പേശികളുടെ ശക്തിയും പ്രകടനവും ദുര്‍ബലമാക്കും

Malayalilife
വെയില്‍ കൊണ്ടോളു ;വിറ്റാമിന്‍-ഡിയുടെ കുറവ് പേശികളുടെ ശക്തിയും പ്രകടനവും ദുര്‍ബലമാക്കും

റുപതുപിന്നിട്ടവരില്‍ വിറ്റാമിന്‍-ഡി യുടെ കുറവ് അസ്ഥിപേശികളുടെ ശോഷണത്തിനു വഴിവെക്കുമെന്ന് പഠനം. ജീവിതത്തിലുടനീളം അസ്ഥിപേശികളുടെ പ്രവര്‍ത്തനം നിലനിര്‍ത്തുന്നത് സഫലമായ വാര്‍ധക്യത്തിനു നിര്‍ണായകമായ ഘടകമാണ്. ശരീരചലനം നിയന്ത്രിക്കുന്നതിനും മെച്ചപ്പെട്ട ജീവിതനിലവാരത്തിനും വീഴ്ചയും ക്ഷീണവും കുറയ്ക്കുന്നതിനും അസ്ഥിപേശികളുടെ ഗുണനിലവാരം.പ്രാധാന്യമര്‍ഹിക്കുന്നു. പേശികളുടെ ബലം വര്‍ധിപ്പിക്കുന്ന വ്യായാമമുറകള്‍ പേശീപ്രവര്‍ത്തനത്തിനു ഗുണകരമാകുന്നതിനൊപ്പം വിറ്റാമിന്‍-ഡിയുടെ അളവും ഇതില്‍ നിര്‍ണായകമാണെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.  അറുപതുവയസ്സിനുമുകളിലുള്ള 4000 പേരിലാണ് പഠനം നടത്തിയത്. ക്ലിനിക്കല്‍ ഇന്റര്‍വെന്‍ഷന്‍സ് ഇന്‍ ഏജിഗ് എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. വിറ്റാമിന്‍-ഡി കുറവുള്ളവരില്‍ പേശീക്ഷയം മൂന്നുമടങ്ങുവരെ കൂടുതലാണെന്ന് പഠനത്തില്‍ കണ്ടെത്തി. വിറ്റാമിന്‍-ഡിയുടെ കുറവ് പേശികളുടെ ശക്തിയും പ്രകടനവും ദുര്‍ബലമാക്കുന്നതിനുള്ള സാധ്യത ഗണ്യമായി വര്‍ധിപ്പിക്കുന്നതായും പഠനം കൂട്ടിച്ചേര്‍ത്തു. 

Read more topics: # vitamin d ,# deficiency treatment
vitamin d deficiency treatment

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES