വന്‍കുടലിനെയും മലാശയത്തെയും ബാധിക്കുന്ന കാന്‍സറിനെ പ്രതിരോധിക്കാന്‍ വൈറ്റമിന്‍ ഡിക്ക് സാധിക്കുമെന്നും അതിനാല്‍ ഇത്തരം കാന്‍സര്‍ വരാതിരിക്കാന്‍ വെയിലു കായുകയും മീന്‍ കഴിക്കുകയും ചെയ്താല്‍ മതിയെന്നും പുതിയ ഗവേഷണങ്ങള്‍ നിര്‍ദേശിക്കുന്നു. ഹാര്‍വാര്‍ഡ് ടിഎച്ച് ചാന്‍ സ്‌കൂള്‍ ഓഫ് പബ്ലിക്ക് ഹെല്‍ത്ത് നടത്തിയ ഏറ്റവും പുതിയ അന്താരാഷ്ട്ര പഠനത്തിലൂടെയാണ് ഈ നിര്‍ണായകമായ കാര്യം ആദ്യമായി കണ്ടെത്തിയിരിക്കുന്നത്. വൈറ്റമിന്‍ ഡി വേണ്ടത്ര അളവില്‍ ശരീരത്തിലെത്തിയാല്‍ മേല്‍പ്പറഞ്ഞ കാന്‍സര്‍ വരാനുള്ള സാധ്യതയില്‍ 31 ശതമാനം കുറവുണ്ടാകുമെന്നാണീ പഠനത്തിലൂടെ തെളിഞ്ഞിരിക്കുന്നത്.
വൈറ്റമിന്‍ ഡി ആവശ്യത്തിനുണ്ടായാല്‍ എല്ലാ പ്രായഗ്രൂപ്പുകളെയും കാന്‍സറില്‍ നിന്നും കാത്ത് രക്ഷിക്കുമെന്നും പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് കൂടുതല്‍ ഗുണമുണ്ടാകുമെന്നുമാണ് കണ്ടെത്തിയിരിക്കുന്നത്. നാലില്‍ മൂന്ന് അമേരിക്കക്കാര്‍ക്കും അഞ്ചിലൊന്ന് ബ്രിട്ടീഷുകാര്‍ക്കും വൈറ്റമിന്‍ ഡി അപര്യാപ്തയുണ്ടെന്നും ഇക്കാരണത്താല്‍ അവരില്‍ വന്‍കുടലിനെയും മലാശയത്തെയും ബാധിക്കുന്ന കാന്‍സര്‍ സാധ്യത പെരുകിയിരിക്കുന്നുവെന്നും മുന്നറിയിപ്പുണ്ട്. ഇതിന് പുറമെ ലോകമാകമാനം ഇത്തരം കാന്‍സര്‍ പിടിപെടുന്നവരുടെ എണ്ണവും നാള്‍ക്ക് നാള്‍ വര്‍ധിക്കുന്നുണ്ട്.
പ്രകൃതിപരമായ ഭക്ഷ്യവസ്തുക്കളില്‍ വൈറ്റമിന്‍ ഡി അത്ര കേന്ദ്രീകൃതമായ തോതില്‍ ലഭ്യമല്ല. എന്നാല്‍ സാല്‍മണ്‍ പോലുള്ള മത്സ്യങ്ങളിലും വെണ്ണ, ഫോര്‍ട്ടിഫൈഡ് ചെയ്ത പാല്‍, മുട്ടകള്‍ തുടങ്ങിയവയില്‍ നിന്നും വൈറ്റമിന്‍ ഡി ലഭിക്കും. അതിനാല്‍ ഇവ ധാരാളമായി കഴിക്കാനും ഗവേഷകര്‍ കാന്‍സറിനെ പ്രതിരോധിക്കാനുള്ള നിര്‍ദേശമായി ഉയര്‍ത്തിക്കാട്ടുന്നു. അതു പോലെ തന്നെ വെയിലില്‍ ധാരാളമായി വൈറ്റമിന്‍ ഡി അടങ്ങിയിരിക്കുന്നതിനാല്‍ വെയില്‍ കാഞ്ഞും കാന്‍സര്‍ സാധ്യത കുറയ്ക്കാമെന്ന് ഹാര്‍വാഡ് ഗവേഷകര്‍നിര്‍ദേശിക്കുന്നുണ്ട്.
ഇന്നലെ ജേര്‍ണല്‍ ഓഫ് ദി നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇത് സംബന്ധിച്ച പഠനം ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ചിരുന്നു. കാന്‍സറിനോട് പൊരുതാനുള്ള വൈറ്റമിന്‍ ഡിയുടെ കഴിവ് ഇതിന് മുമ്പത്തെ പഠനങ്ങളിലൊന്നും ഇത്ര വ്യക്തമായി തെളിഞ്ഞിരുന്നില്ലെന്നാണ് ഈ പഠനത്തിന്റെ കോ-സീനിയര്‍ ഓഥറും നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എപിഡെമിയോളജിസ്റ്റുമായ റെഗിന ജി. സിഗ്ലെര്‍ വിശദീകരിക്കുന്നത്.