സ്ത്രീകളുടെ ലൈംഗിക താത്പര്യങ്ങളെ കുറിച്ച് പുതിയ കണ്ടെത്തലുമായി ഗവേഷകര്‍. 18 മുതല്‍ 36 വരെ പ്രായമുള്ള സ്ത്രീകളില്‍ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍ ഉണ്ടായത്. നന്നായി മണങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കുന്ന സ്ത്രീകളുടെ ലൈംഗിക ജീവിതം മികച്ചതായിരിക്കും എന്നാണ് പുതിയ കണ്ടെത്തല്‍. ഘ്രാണശക്തിയും ലൈംഗിക ജീവിതവും തമ്മില്‍ ബന്ധമുണ്ടെന്നാണ് ഈ പഠനത്തിലൂടെ വ്യക്തമാകുന്നത്.
പുരുഷന്റെ വാസം, ഇണയുടെ വിയര്‍പ്പിന്റെ ഗന്ധം എന്നിവയെല്ലാം ഇവരെ വേഗത്തില്‍ സ്വാധീനിക്കും. ലൈംഗിക ഉത്തേജനത്തിന് ഇത് അവരെ സഹായിക്കുന്നുവെന്നാണ് കണ്ടെത്തല്‍. 18 മുതല്‍ 36 വരെ പ്രായത്തിലുള്ള 42 സ്ത്രീകളിലും 28 പുരുഷന്മാരിലുമാണ് പഠനം നടത്തിയത്. മണങ്ങള്‍ തിരിച്ചറിയാനുള്ള ശേഷി ലൈംഗികജീവിതത്തില്‍ മികച്ച രീതിയില്‍ സ്വാധീനം ചെലുത്തുമെന്നാണ് പഠനം വ്യക്തമാക്കുന്നത്.