വായില്‍ ഉണ്ടാകുന്ന അസ്വസ്തതയ്ക്കും തൊണ്ടവേദനയ്ക്കും ഉടന്‍ പരിഹാരമാണ് ഉപ്പുവെളളം കവിള്‍കൊളളുന്നത് . ഇത് എല്ലാ ദിവസവും കവിള്‍ കൊളളുന്നതിലുടെ ഏറെ ഗുണങ്ങളാണ് നല്‍കുന്നത് . തൊണ്ട വേദന മോണയിലെ പഴുപ്പ് തുടങ്ങിയ അവസ്ഥകളില്‍ പലപ്പോഴായി മുതിര്‍ന്നവര്‍ നല്‍കുന്ന് ഒരു ഉപദേശമാണ് ഉപ്പുവെളളം കവിള്‍കൊളളുക എന്നത് . പാര്‍ശ്വഫലങ്ങള്‍ ഇല്ലാ എന്നതാണ് ഇതു കൊണ്ടുളള ഗുണം . ഇതാ ചില ഗുണങ്ങളെക്കുറിച്ച് അറിയാം .
ഉപ്പുവെളളം തൊണ്ടയില്‍ കവിള്‍കൊളളുന്നതിലൂടെ തൊണ്ടയില്‍ ബാക്ടീരിയകള്‍ ഉത്പാദിപ്പിക്കുന്ന ആസിഡുകളുടെ സന്തുലിതാവസ്ഥയെ പ്രതിരോധിക്കാന്‍ കഴിയുന്നു . ഇതിലൂടെ ആരോഗ്യകരമായ പിഎച്ച് അളവ് നിലനിര്‍ത്താനും സാധിക്കും . കൂടാതെ വായില്‍ ഉണ്ടാകുന്ന പഴുപ്പും അണുബാധയും ഇല്ലാതാക്കാന്‍ കഴിയുന്നു .
ഉപ്പ് വെളളം ഉപയോഗിക്കുന്നതിലൂടെ ശ്വാസകോശത്തിലെയും മൂക്കിലെ കുഴലില്‍ ഉണ്ടാകുന്ന കഫം നീക്കം ചെയ്യാനും സഹായിക്കുന്ന ഒരു മാര്‍ഗ്ഗമാണ് .തൊണ്ടയില്‍ ഉണ്ടാകുന്ന പഴുപ്പ് അകറ്റുകയും തൊണ്ടവേദന മാറാനും സഹായകരമാകും . ഇതിലൂടെ ശരീരത്തില്‍ നിന്ന് നെഞ്ചില്‍ കഫക്കെട്ട് വരുന്നതിന് കാരണമായ ബാക്ടീരിയകള്‍ , വൈറസുകള്‍ എന്നിവ ഉപ്പുവെളളത്തിലൂടെ പുറന്തളളാനും സഹായകരമാകും
ശ്വാസകോശത്തില്‍ ഉണ്ടാകുന്ന അണുബാധ 40 ശതമാനത്തോളവും കുറയ്ക്കുവാന്‍ ഇളം ചൂടുളള ഉപ്പ് വെളളം ദിവസവും മൂന്ന് തവണ കവിള്‍കൊളളുന്നതിലൂടെ സാധിക്കുന്നതാണ് . കൂടാതെ ടോണ്‍സിലൈറ്റിസിലെ പഴുപ്പ് കാരണം ഉണ്ടാകുന്ന വേദനയില്‍ നിന്നും ഇതിലൂടെ മുക്തി നേടാന്‍ കഴിയും .
മിക്ക ആളുകളിലും ഉണ്ടാകുന്ന ഒരു പ്രശ്‌നമാണ് വായ്‌നാറ്റം . ഈ പ്രശ്നം പരിഹരിക്കുവാന്‍ ഏറെ സഹായകരമാകുന്ന ഒന്നാണ് ഉപ്പുവെള്ളം കവിള്‍കൊള്ളുക എന്നാണ് . ഇതിന് കാരണമാകുന്ന വായിലെ ബാക്ടീരിയകളെ നീക്കം ചെയ്യാനും വായ വ്യത്തിയാക്കാനും ഉപ്പ് വെളളം കവിള്‍ കൊളളുന്നതിലൂടെ സാധ്യമാകും .
വായ്പുണ്ണ് , പല്ലുവേദന തുടങ്ങിയവയ്ക്കും ഏറെ ഗുണകരമായ ഒന്നാണ് ഉപ്പ് വെളളം കവിള്‍ കൊളളുക എന്നതിലൂടെ പരിഹാരമാകുന്നത്