ഇലുമ്പി പുളി പതിവായി കഴിക്കൂ; ഗുണങ്ങൾ ഏറെ

Malayalilife
ഇലുമ്പി പുളി  പതിവായി കഴിക്കൂ; ഗുണങ്ങൾ ഏറെ

വീടുകളിലൂടെ പരിസരങ്ങളിൽ ധാരാളമായി കാണുന്ന ഒന്നാണ് ഇലുംബിക്ക, പുളിഞ്ചിക്ക തുടങ്ങിയ പേരിലൊക്കെ അറിയപ്പെടുന്ന ഇലുമ്പി പുളി. നിരവധി ഗുണങ്ങളാണ് ഇവ നൽകുന്നത്.പുളിയും ചവർപ്പും ഇവയ്ക്ക് കൂടുതലാണ്.  ഇലുമ്പി പുളി കഴിക്കുന്നതിലൂടെ ശരീരത്തിലെ പ്രമേഹത്തെ നിയന്ത്രിക്കാനും, രക്താതിമർദ്ദം ചികിത്സിക്കാനും, അസ്ഥികളെ ശക്തിപ്പെടുത്താനും ചുമയും ജലദോഷവും പോലുള്ള രോഗങ്ങളെ പൂർണമായും അകറ്റിനിർത്താനുമായി സാധിക്കുന്നു.കാർബോഹൈഡ്രേറ്റ്, നാരുകൾ, പ്രോട്ടീൻ എന്നിവയ്‌ക്ക് പുറമേ, വിറ്റാമിൻ സി, വിറ്റാമിൻ ബി , കാൽസ്യം, ഇരുമ്പ്, ഫ്ലേവനോയ്ഡുകൾ, ടാന്നിൻസ്, ടെർപെൻസ് എന്നിവയും ഇതിൽ ഉയർന്ന തോതിൽ ഇവയിൽ അടങ്ങിയയിട്ടുണ്ട്.  അതിശയകരമായ  പങ്കാണ് ഒരാളുടെ മൊത്തത്തിലുള്ള ആരോഗ്യ ക്ഷേമത്തിൽ ഇവ വഹിക്കുന്നത്.

ഇലുമ്പി പുളിയി കഴിക്കുന്നതിലൂടെ ശരീരത്തിലെ ഇൻസുലിൻ പ്രവർത്തനത്തെ നിരീക്ഷിച്ചുകൊണ്ട് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സാധിക്കുന്നു.  ഇതിലെ ഫ്ലേവനോയിഡുകളും നാരുകളുമെല്ലാം  ഗ്ലുക്കോസിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും.അതോടൊപ്പം ഇവ ഉയർന്ന രക്തസമ്മർദ്ദം അല്ലെങ്കിൽ രക്താതിമർദ്ദം കുറയ്ക്കുന്നതിനുള്ള ഒരു പ്രധാന മാർഗമാണ്. ഇവയിൽ ഉൾപെട്ടിട്ടുള്ള ആന്റി ഓക്‌സിഡന്റുകളുടെയും പ്രോട്ടീനുകളുടെയും സാന്നിധ്യം രക്തസമ്മർദ്ദത്തിന് പ്രശ്നങ്ങൾ പരിഹരിക്കുന്നു.

 ധമനികൾ, ഞരമ്പുകൾ, ഹൃദയ അറകൾ തുടങ്ങിയവയുടെ ആരോഗ്യത്തിന് ഇലുമ്പി പുളി ചൂടുവെള്ളത്തിലിട്ട് തിളപ്പിച്ച കഷായം പതിവായി കഴിക്കുന്നത് നല്ലതാണ്. ഇലുമ്പി പുളിയിൽ ടാന്നിൻസ്, ടെർപെൻസ് എന്നീ ശക്തമായ ആൻറി ഇൻഫ്ളമേറ്ററി ഘടകങ്ങൾ അടങ്ങിയിരിക്കുന്നതിനാൽ മലദ്വാരം, മലാശയം എന്നീ ഭാഗങ്ങളിലെ ഞരമ്പുകളിൽ ഉണ്ടാവുന്ന വീക്കം എന്നിവ പരിഹരിക്കാൻ സാധിക്കുന്നു.  അതോടൊപ്പം ഇലുമ്പി പുളിയിൽ വിറ്റാമിൻ സി ഉയർന്ന അളവിൽ അടങ്ങിയിട്ടുള്ളതിനാൽ ചുമയും ജലദോഷവും അതിവേഗം മാറുന്നതിന് ഏറെ സഹായകരമാണ്. 

What are the benifits of bilimb

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES