Latest News

മൈലാഞ്ചിയുടെ ആരോഗ്യ ഗുണങ്ങൾ

Malayalilife
മൈലാഞ്ചിയുടെ ആരോഗ്യ ഗുണങ്ങൾ

സാധാരണയായി മെഹന്ദിയെ മൈലാഞ്ചി എന്ന പേരിലാണ് അറിയപ്പെടുന്നത്. നിരവധി ഔഷധ ഗുണങ്ങളും ഇവയ്ക്ക് ഉണ്ട്. കൈകളില്‍ നിറം നല്കാന്‍ ഉത്സവവേളകളിലും, വിവാഹസമയത്തും മൈലാഞ്ചി ഉപയോഗിക്കുന്നു.  ഉത്തരേന്ത്യയില്‍ സ്ത്രീകളുടെ 'സാത്ത് ശൃംഗാറിന്റെ' ഭാഗമായി വിശുദ്ധിയും, ഈശ്വരഭക്തിയും വെളിവാക്കുന്ന മൈലാഞ്ചിയെ പരിഗണിക്കുന്നു. ചുവപ്പ്, ബ്രൗണ്‍ നിറങ്ങളാണ് കറുപ്പ്, ബ്രൗണ്‍ നിറങ്ങളിലുള്ള മൈലാഞ്ചി ഉപയോഗിച്ചാല്‍ ലഭിക്കുക.  മൈലാഞ്ചി ഉപയോഗിക്കുന്നതിലൂടെ ചര്‍മ്മത്തില്‍ ചിത്രങ്ങള്‍ വരയ്ക്കാനും തലമുടിയുടെ നരച്ച നിറം മാറ്റാനും സാധ്യമാകും . ഒട്ടേറെ ആരോഗ്യ, ഔഷധഗുണങ്ങളുള്ളതാണ് മൈലാഞ്ചിയും ഏറെ ഉപയോഗങ്ങളുള്ളതാണ് മൈലാഞ്ചിയുടെ ഇലയുടെ പേസ്റ്റും, ഇലയും, പൊടി. മെഹന്ദിയുടെ  ചില ഉപയോഗങ്ങൾ എന്തൊക്കെ എന്ന് നോക്കാം.

തണുപ്പ്

ശരീരത്തിന്  നല്ല തണുപ്പ് നല്കാന്‍ കഴിയുന്ന ഘടകങ്ങള്‍ മൈലാഞ്ചിയിൽ അടങ്ങിയിട്ടുണ്ട്. മൈലാഞ്ചി ഉപയോഗിക്കുന്നതിലൂടെ അമിതമായ ചൂടുകൊണ്ടുണ്ടാകുന്ന കുരുക്കളെ തടയാന്‍ സാധിക്കുന്നു. തിണര്‍ത്ത ഭാഗങ്ങളില്‍ മൈലാഞ്ചി ഇല അരച്ച്‌  തേച്ച്‌ ഉണങ്ങാന്‍ അനുവദിക്കുക. തുടര്‍ന്ന് ഇത് കഴുകിക്കളയുക. ക്രമേണ ചർമ്മങ്ങളിൽ ഉണ്ടാകുന്ന  പ്രശ്‌നം പരിഹരിക്കപ്പെടും. ശരീരത്തിലെ അമിതമായി ഉണ്ടാകുന്ന  ചൂടിനും മൈലാഞ്ചി ഒരു  പ്രതിവിധിയാണ്.  ശരീരത്തിലനുഭവപ്പെടുന്ന അമിതമായ ചൂട് രാത്രി കിടക്കുമ്‌ബോള്‍ മൈലാഞ്ചി ഇല അരച്ച്‌ പാദങ്ങളില്‍ തേച്ചാല്‍ കുറയ്ക്കാം.

കേശസംരക്ഷണം

മിക്കവാറും ആളുകളിൽ ഉണ്ടാകുന്ന  എല്ലാ വിധ കേശസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും നല്ല ഒരു  പരിഹാരമാണ് മൈലാഞ്ചി.  ഇത്  പൊടിയായോ, പേസ്റ്റായോ ആയി  ഉപയോഗിക്കാം. ആഴ്ചയില്‍ ഒരു തവണ വീതം മൈലാഞ്ചിപ്പൊടി തലയില്‍  തേച്ചാല്‍ താരനെ തുരത്താനാകുന്നതോടൊപ്പം , മുടിക്ക് മൃദുത്വവും, തിളക്കവും ലഭിക്കുകയും ചെയ്യും. മൈലാഞ്ചി  തലമുടിയുടെ നരയ്ക്കല്‍ മാറ്റാനും ഉത്തമമാണ്. മുടിക്ക് മൈലാഞ്ചി തേക്കുന്നത് വഴി  ഭംഗി ലഭിക്കും.

പൊള്ളല്‍

പൊള്ളൽ ഉണ്ടാകുന്നതിന്  മികച്ച  ഒരു ഔഷധമായാണ് മൈലാഞ്ചി പരിഗണിക്കുന്നത്. മൈലാഞ്ചിക്ക് തണുപ്പ് നൽകാൻ സാധിക്കുന്നതിനാൽ ആണ് പൊള്ളലിന് ഇവ ഉപയോഗിക്കുന്നത്. പൊള്ളലേറ്റ ഭാഗത്ത് മൈലാഞ്ചി പുരട്ടിയാല്‍ വേദനയ്ക്ക് ശമനം ലഭിക്കും.

വേദനസംഹാരി

തലവേദനക്ക് ശമനം നല്കാനും മൈലാഞ്ചി ഉപയോഗിക്കാം. നെറ്റിയില്‍ മൈലാഞ്ചി ഇലയോ, നീരോ തേച്ചാല്‍ കടുത്ത തലവേദനയ്ക്ക് ശമനം കിട്ടും. സ്ഥിരമായി ഇത്  ഉപയോഗിച്ചാല്‍ മൈഗ്രേയ്‌നും പരിഹരിക്കാം.  മൈലാഞ്ചിയെ ആസ്പിരിന് ഒരു പകരക്കാരനായി ഉപയോഗിക്കാം.

കരള്‍ രോഗങ്ങള്‍

 മൈലാഞ്ചി മഞ്ഞപ്പിത്തം പോലുള്ള കരള്‍ രോഗങ്ങള്‍ക്ക് ഒരു ഔഷധമാണ്.  മഞ്ഞപ്പിത്തം പലപ്പോഴും ചികിത്സിച്ച്‌ ഭേദമാക്കാനാവാത്ത അവസ്ഥയിലെത്തും. ദോഷഫലങ്ങളില്ലാത്ത ഒരു ആയുര്‍വേദ മാര്‍ഗ്ഗമായി ആ സമയത്ത്  മൈലാഞ്ചി ഉപയോഗിക്കാം.

Read more topics: # Health benefits of henna
Health benefits of henna

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES