വാനരവസൂരി സ്ഥിരീകരിക്കുന്നവരുടെ എണ്ണം ദിനം പ്രതി കൂടി വരുകയാണ്. ഇന്ന് ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിച്ച സാഹചര്യത്തിൽ എവിടെയും ജാഗ്രതാ നിര്‍ദേശങ്ങള്‍ ആണ് പുറപ്പെടുവിക്കുന്നത്. മങ്കിപോക്‌സ് അഥവാ വാനരവസൂരി എന്ന് പറയുന്നത് മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരു രോഗമാണ്.
മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് വാനരവസൂരി രോഗം ബാധിച്ച മൃഗങ്ങളുടെ രക്തം, ശരീര സ്രവങ്ങള്‍ എന്നിവ വഴി നേരിട്ടുള്ള സമ്ബര്‍ക്കത്തിലൂടെ പകരാം. വാനര വസൂരി വൈറസ് അണ്ണാന്‍, എലികള്‍, വിവിധ ഇനം കുരങ്ങുകള്‍ എന്നിവയുള്‍പ്പെടെ നിരവധി മൃഗങ്ങളില്‍ അണുബാധയുടെ തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. രോഗബാധിതരായ മൃഗങ്ങളുമായുള്ള സമ്പർക്കം വനമേഖലയിലോ സമീപത്തോ താമസിക്കുന്ന ആളുകള്‍ക്ക് ഉണ്ടായാൽ രോഗബാധയുണ്ടാകാനുള്ള സാധ്യതയുണ്ട്.
മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗബാധിതനായ ഒരാളുടെ ശ്വാസകോശ സ്രവങ്ങളുമായുള്ള അടുത്ത സമ്ബര്‍ക്കത്തിലൂടെയാണ് രോഗം പകരുന്നത്. ക്ഷതങ്ങള്‍, ശരീര സ്രവങ്ങള്‍, ശ്വസന തുള്ളികള്‍, കിടക്ക പോലുള്ള വസ്തുക്കള്‍ എന്നിവയുമായുള്ള അടുത്ത സമ്ബര്‍ക്കത്തിലൂടെയാണ് വാനര വസൂരി വൈറസ് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത്.
ലക്ഷണങ്ങള്‍
വാനര വസൂരിയുടെ ഇന്‍കുബേഷന്‍ കാലയളവ് സാധാരണഗതിയില്‍ 6 മുതല്‍ 13 ദിവസം വരെയാണ്. എന്നാല്‍ ചില സമയത്ത് ഇത് 5 മുതല്‍ 21 ദിവസം വരെയാകാം.ലക്ഷണങ്ങള്‍ ചില സഹചര്യങ്ങളിൽ 2 മുതല്‍ 4 ആഴ്ച വരെ നീണ്ടു നില്‍ക്കാറുണ്ട്. മരണ നിരക്ക് പൊതുവെ കുറവാണ് എന്നുള്ളത് പൊതുവായ കാര്യം.
പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ഊര്‍ജക്കുറവ് എന്നിവയാണ് തുടക്കം കാണിക്കുന്ന ലക്ഷണങ്ങള്‍. തുടർന്ന് 13 ദിവസത്തിനുള്ളില്‍ കുമിളകള്‍ ദേഹത്ത് പ്രത്യക്ഷപ്പെടാന്‍ തുടങ്ങുന്നു. കൂടുതല്‍ കുമിളകള്‍ മുഖത്തും കൈകാലുകളിലുമാണ് കാണപ്പെടുന്നത്. ഇതിനുപുറമെ കൈപ്പത്തി, ജനനേന്ദ്രിയം, കണ്‍ജങ്ക്റ്റിവ, കോര്‍ണിയ എന്നീ ശരീരഭാഗങ്ങളിലും ഇവ കാണപ്പെടുന്നു. രോഗിയുടെ ആരോഗ്യനില, പ്രതിരോധശേഷി, രോഗത്തിന്റെ സങ്കീര്‍ണതകള്‍ തുടങ്ങിയവാ നോക്കിയാണ് രോഗം ഗുരുതരമാകുന്നത് ആശ്രയിച്ചിരിക്കുന്നു.
ചികിത്സ
വാനര വസൂരിക്ക് പ്രത്യേക ചികിത്സ വൈറല്‍ രോഗമായതിനാല്‍ ലഭ്യമല്ല. ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ തടയുന്നതിനും രോഗലക്ഷണങ്ങള്‍ ലഘൂകരിക്കുന്നതിനും, രോഗം മൂലമുണ്ടാകുന്ന സങ്കീര്‍ണതകള്‍ കൈകാര്യം ചെയ്യുന്നതിനും, വാനരവസൂരിയുടെ ലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്. വാനര വസൂരിക്ക് വാക്‌സിനേഷന്‍ നിലവിലുണ്ട്.