ആരോഗ്യ കാര്യത്തിൽ മുന്നിൽ നിൽക്കുന്ന ഒന്നാണ് ഇലക്കറികൾ. വീട്ടു വളപ്പുകളില്‍ സുലഭമായി കിട്ടുന്ന ഒന്നാണ് മുരിങ്ങയില. നിരവധി ഗുണങ്ങളാണ് ഇവയിൽ അടങ്ങിയിരിക്കുന്നത്. പ്രോട്ടിനും അയണുമെല്ലാം മുരിങ്ങയിലയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. വൈറ്റമിന്‍ സിയും മുരിങ്ങയിലയിൽ സമ്പുഷ്‌ടമാണ്. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഇവ സഹായകരമാണ്. ദഹനം സുഗമമാക്കുന്നതിന് നാരുകള്‍ ധാരാളമായി അടങ്ങിയതിനാല്‍ ഇവ ഏറെ ഗുണകരമാണ്. അതോടൊപ്പം ഇവയിൽ ധാരാളമായി അയണ്‍ അടങ്ങിയിട്ടുമുണ്ട്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും ശരീരത്തില്‍ ഹീമോഗ്ലോബിന്റെ അളവ് കൂടാനും മുരിങ്ങയില ഗുണകരമാണ്. കണ്ണിന്റെ ആരോഗ്യത്തിനും തിമിര രോഗത്തിനുള്ള സാധ്യത കുറയ്ക്കാനും മുരിങ്ങയിലയുടെ നീരില്‍ തേന്‍ ചേര്‍ത്ത് കുടിക്കുന്നത് ഏറെ പ്രയോജനകരമാണ്.
നിത്യേനെ പാലും മുട്ടയും ഭക്ഷണത്തിന്റെ ഭാഗമാക്കാന്‍ ഇഷ്ടപ്പെടാത്തവര്‍ക്ക് മുരിങ്ങയില കഴിക്കാവുന്നതാണ്. ഇവയിൽ ധാരാളമായി പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ആന്റിഓക്‌സിഡന്റുകൾ ധാരാളമായി മുരിങ്ങയിലയിൽ അടങ്ങിയിട്ടുള്ളതിനാൽ ചര്‍മ്മ സംരക്ഷണത്തിനും ഏറെ പ്രയോജനമാണ്. ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാരും മുരിങ്ങയില ഭക്ഷണത്തിന്റെ ഭാഗമാക്കുന്നതിലൂടെ കാത്സ്യവും അന്നജവും കിട്ടുന്നു.
എല്ലുകളുടെയും പല്ലുകളുടേയും ആരോഗ്യത്തിന് കാത്സ്യം ധാരാളമായി മുരിങ്ങയിലയിൽ അടങ്ങിയിട്ടുള്ളതിനാൽ ഏറെ ഗുണകരമാകും. മുരിങ്ങയില ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നത് ജലദോഷത്തില്‍ നിന്നെല്ലാം മുക്തി നേടാന്‍ സഹായകരമാണ്. അതോടൊപ്പം മുരിങ്ങയില ഉപ്പു ചേര്‍ത്ത് അരച്ച് വേദനയോ നീരോ ഉള്ള ശരീരഭാഗങ്ങളില്‍ പുരട്ടുന്നത്തിലൂടെ ആശ്വാസം ലഭിക്കുന്നു.