ഒരു സ്ത്രീയുടെ ഗർഭകാലമാണ് ഏറ്റവും സൂക്ഷിക്കേണ്ട കാലം. ശരീരത്തിലെ പല മാറ്റങ്ങള്‍ക്കും പുറകില്‍ കാരണമായി വരുന്നത് ഹോര്‍മോണ്‍ വ്യത്യാസങ്ങളാണ്. ഹോർമോൺ കാരണം പല സ്വഭാവങ്ങളും മാറികൊണ്ടേയ് ഇരിക്കും. ഹെര്‍ണിയ പലരേയും ബാധിയ്ക്കുന്ന ഒരു ആരോഗ്യപ്രശ്‌നമാണ്. അടിവയറ്റിലായാണ് ഈ പ്രശ്‌നം സാധാരണ ഉണ്ടാകാണ്. തുടക്കത്തില്‍ ചെറുതായും പിന്നീട് കഠിനമായും വേദനയനുഭവപ്പെടുന്നത് ഇതിന്റെ ലക്ഷണമാണ്. ഗര്‍ഭത്തിന്റെ അവസാന മാസങ്ങളില്‍ പൊക്കിള്‍ വേദന പല സ്ത്രീകള്‍ക്കുമുണ്ടാകാറുണ്ട്. സാധാരണ ദേഹവേദന അങ്ങനെ വേദനകളും അസ്വസ്ഥതയും ഗർഭകാലത്തിൽ ഉണ്ടാവുന്നതാണ്. ഗര്‍ഭകാലത്ത് ചില സ്ത്രീകള്‍ക്ക് പൊക്കിള്‍ വേദനയുണ്ടാകുന്നത് സാധാരണയാണ്.
കുടലിലുണ്ടാകുന്ന വ്യത്യാസങ്ങളാണ് പൊക്കിളിനു വേദന വരുത്തുന്നത്. ഇത് ചിലപ്പോള്‍ സര്‍ജറി വരെ വേണ്ട ഘട്ടത്തിലുമെത്താവുന്ന ഒരു അസുഖം ആണ്. എന്നാൽ ചിലർക്ക് ഇത് പ്രസവ ശേഷം മാറും.ആ ഒരു സമയത്തു മാത്രമേ കാണുകയുള്ളു. ഗര്‍ഭ കാലത്ത് യൂട്രസ് വികാസം സാധാരണയാണ്. വയറും വയറ്റിലെ മസിലുകളുമെല്ലാം തന്നെ വികസിയ്ക്കുന്നു. ഇതും ചിലപ്പോൾ വേദനയ്ക്ക് കാരണമാകാം. ചില സ്ത്രീകളില്‍ സ്വാഭാവികമായി പൊക്കിള്‍ പുറത്തേയ്ക്കുള്ള അവസ്ഥയിലാകും. ഇത്തരം അവസ്ഥയെങ്കില്‍ പൊക്കിളില്‍ വേദനയുണ്ടാകുന്നത് സ്വാഭാവികം. ഇത്തരം പൊക്കിളില്‍ വയര്‍ വലുതാകുമ്പോള്‍ കൂടുതല്‍ മര്‍ദമുണ്ടാകും. ഇതാണ് കാരണം. മാത്രമല്ല, വസ്ത്രങ്ങള്‍ പോലുള്ളവ തട്ടുമ്പോഴും വേദനയുണ്ടാകാം.
ഗര്‍ഭകാലത്ത് പല മാറ്റങ്ങളും അസ്വസ്ഥതകളും ശരീരത്തിലുണ്ടാകുന്നത് സ്വാഭാവികമാണ്. ചിലരില്‍ വയറു വേദനയുള്‍പ്പെടെ കൈകാല്‍ വേദനയും നടുവേദനയുമെല്ലാം പതിവുമാണ്. ഇതെല്ലാം ഗര്‍ഭകാലത്ത് സംഭവിയ്ക്കുന്ന സാധാരണ കാര്യങ്ങള്‍ തന്നെ. എല്ലാ വേദനയും പ്രശ്നമല്ല. പക്ഷേ ചിലതു ശ്രദ്ധിക്കണം.