Latest News

അനീമിയയെ നിസ്സാരമായി കാണാൻ വരട്ടെ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Malayalilife
അനീമിയയെ  നിസ്സാരമായി കാണാൻ വരട്ടെ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

രീരത്തില്‍ ചുവന്ന രക്താണുക്കളുടെ എണ്ണത്തില്‍ കുറവ് വരുന്ന  സാഹചര്യത്തെയാണ് നാം സാധാരണയായി വിളർച്ച എന്ന് പറയുന്നത്.  ആരോഗ്യകരമായ ചുവന്ന രക്താണുക്കള്‍ ഓക്സിജനെ ബന്ധിപ്പിക്കുന്ന നിങ്ങളുടെ രക്തത്തിലെ ഹീമോഗ്ലോബിന്റെ പ്രധാന ഭാഗമാണ്. കുറഞ്ഞ ചുവന്ന രക്താണുക്കളുടെ എണ്ണം  അല്ലെങ്കില്‍ ഹീമോഗ്ലോബിന്‍ അളവ്  നിങ്ങളിൽ കുറവ് കാണിക്കുകയാണെങ്കിൽ  നിങ്ങളുടെ ശരീരത്തിലെ കോശങ്ങള്‍ക്ക് ശരിയായി പ്രവര്‍ത്തിക്കാന്‍ ആവശ്യമായ ഓക്സിജന്‍ ലഭിക്കാനിടയില്ല. അതിന്റെ  തുടർ ബലമെന്നോണം ക്ഷീണം വര്‍ദ്ധിക്കുകയും ഊര്‍ജ്ജക്കുറവ് അനുഭവപ്പെടുകയും ചെയ്യും.  ഇരുമ്പ്  അസ്ഥിമജ്ജയ്ക്ക് ഹീമോഗ്ലോബിന്‍ ഉത്പാദിപ്പിക്കാന്‍ ആവശ്യമാണ്. ചുവന്ന രക്താണുക്കള്‍ക്ക് ഹീമോഗ്ലോബിന്‍ ശരീരത്തില്‍ ആവശ്യത്തിന് ഇരുമ്പ്  ഇല്ലാതെ  ഉത്പാദിപ്പിക്കാന്‍ കഴിയില്ല.

 ഇരുമ്പിന്റെ കുറവ് ഗര്‍ഭിണികളായ സ്ത്രീകളില്‍  വിളര്‍ച്ച ഗുരുതരമായ സങ്കീര്‍ണതകള്‍ക്ക് വഴിവയ്ക്കുകയും, കുട്ടികളില്‍ ഇത് അവരുടെ ഭാഷ, പഠന വൈകല്യങ്ങള്‍ തുടങ്ങിയവ ഉണ്ടാകുന്നു.  നമുക്ക് വീട്ടില്‍ തന്നെ വിളർച്ച അകറ്റുന്നതിന്  ധാരാളം പരിഹാര മാര്‍ഗ്ഗങ്ങൾ ഉണ്ട്. വളർച്ചയ്ക്ക് ഉള്ള പ്രധാന ലക്ഷണങ്ങളാണ്    നിരന്തരമായ ക്ഷീണം, ചര്‍മ്മം വിളറിയതും മങ്ങിയതുമായി കാണപ്പെടുന്നു, കഠിനമായ മുടി കൊഴിച്ചില്‍. ഊര്‍ജ്ജക്കുറവ്, പതിവായി ഹൃദയമിടിപ്പ് വളരെ വേഗത്തിലാകുന്നു, ശ്വാസം മുട്ടല്‍, എല്ലായ്പ്പോഴും താഴ്ന്ന മാനസികാവസ്ഥ അല്ലെങ്കില്‍ മന്ദത തുടങ്ങിയവയാണ്.

വിളർച്ച ഉണ്ടാകുന്ന സാഹചര്യത്തിൽ  അയേണ്‍ സപ്ലിമെന്റുകള്‍ കഴിക്കുന്നതിനെക്കുറിച്ച്‌ ഡോക്ടറുമായി സംസാരിക്കുക. തുടർന്ന്  ഇരുമ്പ് സത്തുകൾ  അടങ്ങിയ ഭക്ഷണങ്ങള്‍ നിങ്ങളുടെ ഭക്ഷണക്രമത്തില്‍ ഉൾപെടുത്തുക. 

ഒരു വ്യക്തിക്ക് കഫ പ്രകൃതമുള്ള വിളര്‍ച്ചയുള്ള  വീക്കം അനുഭവപ്പെടാം, കൂടാതെ ചര്‍മ്മം തണുപ്പും വിളറിയതുമായി അനുഭവപ്പെടാനും ഇടയുണ്ട്. ശരീരത്തിലെ കഫ ദോഷത്തെ  ഈ പ്രതിവിധി  സന്തുലിതമാക്കാന്‍ സഹായിക്കുന്നു. ക്ലോറോഫില്‍ ഇരുമ്ബിന്റെ സമ്ബുഷ്ടമായ ഉറവിടമാണ് പച്ച ഇലക്കറികളായ ചീര, സെലറി, കടുക് ഇലകള്‍, ബ്രൊക്കോളി എന്നിവയില്‍ അടങ്ങിയിരിക്കുന്നു. രക്തം ഉണ്ടാകുവാനും രക്തം ശുദ്ധീകരിക്കുവാനും ശുദ്ധമായ ബീറ്റ്റൂട്ട് അല്ലെങ്കില്‍ മാതളനാരങ്ങ ജ്യൂസ്  മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു.
 

Read more topics: # How to overcome anemia
How to overcome anemia

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES