പപ്പായ ചില്ലറക്കാരനല്ല; വയറുവേദനയും പനിയും മുതല്‍ കാന്‍സര്‍ വരെ പ്രതിരോധിക്കുന്ന പപ്പായയുടെ ആരോഗ്യഗുണങ്ങള്‍ അറിയാം

Malayalilife
പപ്പായ ചില്ലറക്കാരനല്ല; വയറുവേദനയും പനിയും മുതല്‍ കാന്‍സര്‍ വരെ പ്രതിരോധിക്കുന്ന പപ്പായയുടെ ആരോഗ്യഗുണങ്ങള്‍ അറിയാം

കാരിക്കപപ്പായ എന്ന ശാസ്ത്രീയനാമത്തില്‍ അറിയപ്പെടുന്ന പപ്പായയുടെ ഇല ഇന്ന് ഏറെ വിലപിടിപ്പുള്ള ഒറ്റമൂലിയായി മാറിക്കഴിഞ്ഞു.

പപ്പായ്ക്കു ഔഷധ ഗുണങ്ങള്‍ ഏറെയുണ്ട്. ഉദരസംബന്ധമായ രോഗങ്ങള്‍ക്ക് പപ്പായ ഉത്തമമാണ്. എന്നാല്‍ പപ്പായ ഇലയുടെ ഔഷധഗുണത്തെക്കുറിച്ച് അധികം ആരും അറിഞ്ഞിരുന്നില്ല. അതിന്റെ ഔഷധഗുണത്തെ കുറിച്ച് അറിഞ്ഞു തുടങ്ങിയത് ഡെങ്കിപ്പനി പടര്‍ന്നു പിടിച്ചക്കാലത്താണ്.

നാടാകെ പനിച്ചുവിറച്ചപ്പോള്‍ പപ്പായ ഇല നാട്ടിലെ താരമായി. പനിയെ പ്രതിരോധിക്കുന്ന ഒറ്റമൂലിയായി. രക്തത്തില്‍ പ്ലേറ്റ്ലെറ്റ് കൗണ്ട് കുറയുന്നത് തടയാനും ജീവന്‍ രക്ഷാമാര്‍ഗമായും പപ്പായ ഇല പ്രവര്‍ത്തിക്കുന്നതായി അലോപ്പതി ഡോക്ടര്‍മാര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. കാരിക്കപപ്പായ എന്ന ശാസ്ത്രീയനാമത്തില്‍ അറിയപ്പെടുന്ന പപ്പായയുടെ ഇല ഇന്ന് ഏറെ വിലപിടിപ്പുള്ള ഒറ്റമൂലിയായി മാറിക്കഴിഞ്ഞു.

ഡെങ്കിപ്പനി പ്രതിരോധിക്കാന്‍

ഡെങ്കിപ്പനി പോലുള്ള പനികളെ വിഷമജ്വരങ്ങളായാണ് ആയുര്‍വേദ ശാസ്ത്രം കാണുന്നത്. രോഗാണുക്കള്‍ ശരീരത്തില്‍ ഉണ്ടാക്കുന്ന വിഷസ്വഭാവത്തിന്റെ വര്‍ധനവ് രോഗിയുടെ മരണത്തിന് കാരണമാവുന്നു.
വിഷചികിത്സയില്‍ വിഷം തന്നെയാണ് മറ്റൊരു വിഷത്തിനു ഔഷധമായി പ്രവര്‍ത്തിച്ചു വരുന്നത്. ഡെങ്കിപ്പനിയ്ക്കു മാത്രമല്ല മറ്റെല്ലാ വൈറല്‍ പനികളിലും ആരംഭത്തിലേ പപ്പായ ഇല പിഴിഞ്ഞെടുത്ത നീര് രണ്ട് ടീസ്പൂണ്‍ രണ്ടു നേരം കൊടുക്കുന്നത് പനിയുടെ തീവ്രത കുറയുന്നതിന് സഹായിക്കും. 


കാന്‍സര്‍ തടയാം

വൈദ്യശാസ്ത്രം പരീക്ഷണങ്ങളിലൂടെ തെളിയിച്ചെടുത്ത അത്ഭുത ഇലയാണ് പപ്പായ ഇല. ഗര്‍ഭാശയം, സ്തനം, കരള്‍, ശ്വാസകോശം, പാന്‍ക്രിയാസ് തുടങ്ങിയ അവയവങ്ങളിലുണ്ടാകുന്ന കാന്‍സര്‍ തടയാന്‍ പപ്പായ ഇലയോളം മറ്റൊരു ഔഷധമില്ലെന്ന് അമേരിക്കയിലേയും ജപ്പാനിലേയും ശാസ്ത്രജ്ഞന്മാര്‍ വ്യക്തമാക്കുന്നു.
ഇതിലുള്ള പ്രത്യേകതരം എന്‍സൈമുകളാണ് കാന്‍സര്‍ പ്രതിരോധിക്കാന്‍ സഹായിക്കുന്നത്. പപ്പായ ഇല, തുളസിയില ഇവ ഉണക്കി പൊടിച്ചെടുത്ത് ചായപ്പൊടിപോലെ തയാറാക്കുന്ന ഹെര്‍ബല്‍ ടീ രോഗപ്രതിരോധത്തിന് ഉത്തമമാണ്.

രുചിയുള്ള വിഭവം

പപ്പായ വിവിധ ഭാവത്തില്‍ നമ്മുടെ തീന്‍മേശയിലെത്തുന്നുണ്ട്. തോരനായും കറിയായും പപ്പായ മലയാളിയുടെ പ്രിയ വിഭവങ്ങളിലൊന്നാണ്. കേരളത്തി ല്‍ വിവിധ ദേശങ്ങളില്‍ പപ്പായയ്ക്ക് പല പേരുകളാണ്.
കറികളും പലവിധമാകും. അവിയലിലും സാമ്പാറിലും മീന്‍ കറിയില്‍ പോലും പപ്പായ ചേരുന്നു. തേങ്ങാ ചിരവും പോലെ പപ്പായ നെടുവേ മുറിച്ച് ചിരവയില്‍ ചിരവിയെടുത്ത് ഉണ്ടാക്കുന്ന തോരന് രുചി അല്‍പം കൂടും. പണം മുടക്കാതെ യഥേഷ്ടം ഉപയോഗിക്കാവുന്ന പച്ചക്കറിയാണ് പപ്പായ.

Read more topics: # pappaya for health
pappaya for health and diseases

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES