നിറം വര്‍ദ്ധിപ്പിക്കാന്‍
നിറം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ വളരെയധികം സഹായിക്കുന്നു നെല്ലിക്ക. നെല്ലിക്കയിലൂടെ പല വിധത്തിലുള്ള ആരോഗ്യ സൗന്ദര്യ പ്രശ്നങ്ങളേയും നമുക്ക് ഇല്ലാതാക്കാവുന്നതാണ്. സൗന്ദര്യത്തിന് വില്ലനാവുന്ന ഇത്തരം അവസ്ഥകള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് നെല്ലിക്ക ഉപയോഗിച്ചുള്ള സൗന്ദര്യസംരക്ഷണം. സൗന്ദര്യസംരക്ഷണത്തിന് നെല്ലിക്ക ഉപയോഗിച്ചാല്‍ അത് നമുക്ക് നിറം വര്‍ദ്ധിപ്പിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് മൃതകോശങ്ങളെ ഇല്ലാതാക്കി ചര്‍മ്മത്തിന് നിറം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.
കലകള്‍ക്ക് ഊര്‍ജ്ജം നല്‍കുന്നു
ചര്‍മ്മത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്ന കലകള്‍ക്ക് ഊര്‍ജ്ജം നല്‍കുന്നതിനും അതിന് കരുത്ത് പകരുന്നതിനും സഹായിക്കുന്നു പലപ്പോഴും നെല്ലിക്ക നീര്. ഇത് മുഖത്ത് തേക്കുന്നതിലൂടെ ചര്‍മ്മത്തില്‍ ഒളിഞ്ഞിരിക്കുന്ന പല പ്രശ്നങ്ങള്‍ക്കും നമുക്ക് പരിഹാരം കാണാവുന്നതാണ്. വിറ്റാമിന്‍ സി ധാരാളം ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തിന് പ്രശ്നമുണ്ടാക്കുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മാത്രമല്ല ആന്റി ഓക്സിഡന്റിന്റെ കലവറയാണ് ഇത്.
പിഗ്മെന്റേഷന്‍ കുറക്കുന്നു
പിഗ്മേന്റെഷന്‍ കുറക്കുന്നതിനും നെല്ലിക്ക നീര് സഹായിക്കുന്നു. ഇതിലുള്ള വിറ്റാമിന്‍ സി തന്നെയാണ് ഇത്തരം അവസ്ഥകളില്‍ നിന്ന് സംരക്ഷിക്കുന്നതിന് സഹായിക്കുന്നക്. ചര്‍മ്മത്തിലെ പിഗ്മെന്റേഷന്‍ കുറച്ച് ആരോഗ്യമുള്ള ചര്‍മ്മം നല്‍കുന്നതിന് സഹായിക്കുന്നു. മാത്രമല്ല ചര്‍മ്മത്തിന് വില്ലനാവുന്ന ഇത്തരത്തിലുള്ള അവസ്ഥക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു നെല്ലിക്ക നീര്. ദിവസവും മുഖത്ത് തേച്ചാല്‍ ഇത് നല്‍കുന്ന ഫലം ചില്ലറയല്ല.
മുഖക്കുരുവിന് പരിഹാരം
മുഖക്കുരു പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു നെല്ലിക്ക നീര്. ഇത് മുഖക്കുരു പാടിനെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയയെ പൂര്‍ണമായും ഇല്ലാതാക്കുന്നു. ചര്‍മ്മത്തിനുണ്ടാക്കുന്ന ഇത്തരത്തിലുള്ള അസ്വസ്ഥതകളെയെല്ലാം ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു നെല്ലിക്ക നീര്. നെല്ലിക്ക നീര് മുഖത്ത് പുരട്ടുന്നത് നല്ലതാണ്. അതിലുപരി ഇത് കുടിക്കുന്നതും എന്തുകൊണ്ടും നല്ലതാണ്.
ചര്‍മ്മത്തിന് മുറുക്കം നല്‍കാന്‍
ചര്‍മസംരക്ഷണത്തില്‍ വില്ലനാവുന്ന ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു നെല്ലിക്ക നീര്. ഇത് ചര്‍മ്മത്തിന് മുറുക്കം നല്‍കുന്നതിനും ചര്‍മ്മത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. ഇത് ചര്‍മ്മത്തില്‍ കൊളാജന്റെ പ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കുന്നു സൗന്ദര്യത്തിന് പ്രശ്നമുണ്ടാക്കുന്ന ഇത്തരത്തിലുള്ള അവസ്ഥകള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു നെല്ലിക്ക നീര്.
വാര്‍ദ്ധക്യത്തിന്റെ പാടുകള്‍
ചര്‍മ്മത്തില്‍ ഉണ്ടാവുന്ന പല തരത്തിലുള്ള പാടുകള്‍ പലപ്പോഴും ചര്‍മ്മത്തിന്റെ സ്വാഭാവികത നഷ്ടപ്പെടുത്തുന്നു. ഇത് പലപ്പോഴും നമ്മളെ പെട്ടെന്ന് വയസ്സാക്കുന്നു. ഇതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു പലപ്പോഴും ചര്‍മ്മത്തിലെ വെളുത്ത പാടുകള്‍ ഇല്ലാതാക്കി ചുളിവുകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇത്തരത്തില്‍ ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും നമുക്ക് പരിഹാരം കാണാവുന്നതാണ്. സൗന്ദര്യത്തിന് വില്ലനാവുന്ന ചര്‍മ്മത്തിലെ ചുളിവുകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു നെല്ലിക്ക നീര്.
ചര്‍മ്മം ക്ലീന്‍ ചെയ്യാന്‍
സൗന്ദര്യസംരക്ഷണത്തില്‍ ചര്‍മ്മത്തിലെ അഴുക്കും പൊടിയും ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. ഇതിന് പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് പലപ്പോഴും നെല്ലിക്ക നീര്. നല്ലൊരു ക്ലെന്‍സര്‍ ആണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. ചര്‍മ്മത്തിന് വില്ലനാവുന്ന ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കണ്ട് ക്ലീന്‍ ചെയ്യുന്നതിന് ഇത് സഹായിക്കുന്നു.
കരുവാളിപ്പ് മാറ്റാന്‍
ചര്‍മ്മത്തില്‍ വെയിലേറ്റ് കരുവാളിപ്പ് മാറ്റുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് നെല്ലിക്ക നീര്. നെല്ലിക്ക നീര് കൊണ്ട് ഇത്തരത്തിലുള്ള പല പ്രതിസന്ധികള്‍ക്കും നമുക്ക് പരിഹാരം കാണാവുന്നതാണ്. വെയിലേറ്റ് നിറം കരുവാളിക്കാതിരിക്കാനും അതുണ്ടാക്കുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു നെല്ലിക്ക നീര്. ഇത് മുഖത്ത് തേക്കുന്നത് ഇത്തരത്തിലുള്ള പ്രശ്നങ്ങളെയെല്ലാം ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ഇതിലുള്ള ആന്റി ഓക്സിഡന്റുകളാണ് ഇത്തരത്തില്‍ ആരോഗ്യത്തിന് സഹായിക്കുന്നത്.
ചര്‍മ്മകാന്തിക്ക്
ചര്‍മ്മകാന്തിക്ക് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് നെല്ലിക്ക നീര്. ഇത് മുഖത്ത് പുരട്ടുന്നത് നിറം വര്‍ദ്ധിപ്പിക്കുകയല്ല ചെയ്യുന്നത് ഉള്ള ചര്‍മ്മത്തെ നല്ല രീതിയില്‍ കാത്തു സൂക്ഷിക്കുകയാണ് ചെയ്യുന്നത്. ഇത് ചര്‍മ്മത്തിന്റെ സ്വാഭാവിക നിറം നിലനിര്‍ത്തുന്നതിനും ചര്‍മ്മത്തിന്റെ പല പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു.