ദിവസവും ജിംനേഷ്യത്തിലേക്ക് ആരോഗ്യവും മേനിയഴകും നിലനിർത്താൻ പോകാൻ യാതൊരു മടിയും കാട്ടാത്തവരാണ് നമ്മളിൽ പലരും. വ്യായാമവും ഭക്ഷണവും ഒരേപോലെ ശ്രദ്ധിച്ചാൽ മാത്രമേ ആരോഗ്യം നിലനിർത്താൻ സാധിക്കുകയുള്ളു. അമിതഭാരമോ പൊണ്ണത്തടിയോ കുറയ്ക്കാൻ ശ്രമിക്കുന്ന ആളുകളാണ് എങ്കിൽ നിങ്ങൾക്ക് ഏറെ ഗുണം ചെയ്യുന്ന ഒന്നാണ് നിലക്കടല. ഇവയുടെ ഗുണങ്ങൾ എന്തെല്ലാം എന്ന് നോക്കാം.
ധാരാളം പ്രോട്ടീനും നല്ല കൊഴുപ്പും തയമീനും നിയാസിനും റൈബോഫ്ലേവിനും ഫോളിക് ആസിഡുമെല്ലാം ഇവയിൽ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ അമിതഭാരം കുറയ്ക്കാൻ വളരെ ഫലപ്രദമായ ഒന്നാണ്. ഇത് കൂടാതെ ഫോസ്ഫറസ്, ഇരുമ്പ്, ആന്റിഓക്സിഡന്റുകൾ എന്നിവയും ഇതിൽ അടങ്ങിയിട്ടുണ്ട്. നിലക്കടലയിലുള്ള നിയാസിൻ, കോപ്പർ, മഗ്നീഷ്യം, ഒലീയിക്ക് ആസിഡ്, ആന്റി ഓക്സിഡന്റ് ആയ റെസ്‌വെററ്ററോൾ എന്നിവ ഹൃദയസംബന്ധിയായ അസുഖങ്ങങ്ങളെ ചെറുക്കൻ സാധിക്കുന്നു.
ധാരാളം പ്രോട്ടീൻസും ഫാറ്റും ഇവയിൽ അടങ്ങിയിട്ടുള്ളതിനാൽ ഇത് കുറച്ച് കഴിക്കുമ്പോൾ തന്നെ വയർ നിറയുന്നു. എന്നാൽ മറ്റു ഭക്ഷണങ്ങൾക്കുശേഷം നിയന്ത്രണമില്ലാതെ നിലക്കടല കഴിക്കുന്നതിലൂടെ അതിലെ അമിത കലോറി കാരണം ശരീരഭാരം കൂടാൻ ഇടയാക്കുന്നു. നിലക്കടലയുടെ മറ്റൊരു സവിഷേതയാണ് കൊളസ്ട്രോളിനെ നിയന്ത്രിക്കാൻ സാധിക്കുക എന്നത്. നിലക്കടലയ്ക്ക് കൊളസ്ട്രോളുമായി ബന്ധപ്പെട്ടു കിടക്കുന്ന ഗാൽ സ്റ്റോണിനെയും നിയന്ത്രിക്കാൻ സാധിക്കുന്നതായി പഠനങ്ങൾ തെളിയിക്കുന്നു. ഗ്ലൈസീമിക് ഇൻഡെക്സും കാർബോ ഹൈഡ്രേറ്റും കുറഞ്ഞതും ധാരാളം പ്രോട്ടീൻ ഉള്ളതുമായതിനാൽ നിലക്കടല പ്രമേഹരോഗികൾക്കും ഏറെ ഗുണകരമാണ്. എന്നാൽ ഇവ അമിതയായി കഴിക്കുകയാണെങ്കിൽ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൂട്ടാനും കാരണമാകുന്നു. തലച്ചോറിന്റെയും സംരക്ഷണത്തിനും മസിലുകളുടെയും നാസികളുടെയും നിലക്കടലയിലെ നിയാസിനും തയാമിനും എല്ലാം ഗുണകരമാണ്.
നിലക്കടല വേവിക്കാതെയോ വേവിച്ചോ റോസ്റ്റ് ചെയ്തോ കഴിക്കാവുന്നതാണ്. നിലക്കടലയിലെ ആന്റിഓക്സിഡന്റുകളുടെ അളവ് ചൂടാകുമ്പോൾ കൂടുന്നതിനാൽ വേവിച്ചോ റോസ്റ്റ് ചെയ്തോ കഴിക്കുന്നത് ആണ് കൂടുതൽ ഉത്തമം.