മലയാളികളുടെ ഇഷ്ടഭക്ഷണങ്ങളില്‍ ഏറെ പ്രാധാന്യം നൽകുന്ന ഒന്നാണ് മുട്ട. ഓരോ വ്യക്തിയുടെയും ശരീരഭാരത്തിന് അനുസരിച്ചുള്ള പ്രോട്ടീന്‍ അവരുടെ ശരീരത്തിൽ എത്തേണ്ടതുണ്ട്. എന്നാൽ മുട്ടയുടെ വെള്ളക്കരുവിലും മഞ്ഞക്കരുവിലും പ്രോട്ടീൻ ധാരാളമുണ്ട്. എന്നാൽ ഏറെയും ഉള്ളത് മുട്ടയുടെ വെള്ളയിലാണ്.
മുട്ടയുടെ വെള്ളയില്‍ ഫാറ്റിന്റെ അളവ് വളരെ കുറവാണ്. ആറ് ഗ്രാം പ്രോട്ടീന്‍, 55 മില്ലി ഗ്രാം സോഡിയം എന്നിവയും ഇതിൽ അടങ്ങിയിട്ടുണ്ട്. കുറഞ്ഞ അളവിലേ മുട്ടയിൽ കലോറിയുള്ളൂ. അതുകൊണ്ട് തന്നെ മുട്ട ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് യാതൊരു ദോഷവും വരുത്തുന്നില്ല. അതേസമയം,വിറ്റാമിന്‍ എ, ഫാറ്റ്, കൊളസ്‌ട്രോള്‍ എന്നിവ മഞ്ഞക്കരുവില്‍ ഉണ്ട്. ശരീരത്തിലെ കൊളസ്‌ട്രോള്‍ നില മഞ്ഞക്കരു കൂടുതല്‍ കഴിച്ചാല്‍ ഉയരും. അതേ സമയം നിയന്ത്രിതമായ രീതിയല്‍ ഇവ കഴിച്ചാല്‍ പ്രശ്‌നമുണ്ടാകുകയില്ല..
മുട്ടയിൽ ധാരാളമായി വിറ്റാമിന്‍ എ, ബി, ഡി, ഇ, സി എന്നിവ അടങ്ങിയിരിക്കുന്നു. കൂടാതെ കാല്‍സ്യം, സോഡിയം, പൊട്ടാസ്യം, മഗ്നീഷ്യം, ഇരുമ്ബ് എന്നിവയും മുട്ടയില്‍ ഉൾപ്പെട്ടിട്ടുണ്ട്. മുട്ട ഡയറ്റില്‍ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഉള്‍പ്പെടുത്താവുന്നതാണ്. ശരീരഭാരം പ്രോട്ടീന്‍ അളവ് കൂട്ടിയാല്‍ നിയന്ത്രിക്കാനാകും.
ഒരാഴ്ചയില്‍ നാലു മുട്ടയില്‍ അധികം ബ്രിട്ടീഷ് ഹാര്‍ട്ട് ഫൗണ്ടേഷന്റെ നിര്‍ദേശാനുസരണം ഉപയോഗിക്കരുതെന്നാണ് പറയുന്നത്. കാരണം ഭാവിയില്‍ ഹൃദയാരോഗ്യത്തെ കൊളസ്ട്രോള്‍ അടിയുന്നത് ബാധിക്കാനുള്ള സാധ്യതയും ഏറെയാണ്.