നാളുകൾ ഏറെ കഴിയുമ്പോഴും കോവിഡിലൂടെയുള്ള സമൂഹ വ്യപനം കൂടി വരുകയാണ്. കോവിഡിനെ പിടിച്ചികെട്ടാനുള്ള നിരന്തരമായ ശ്രമങ്ങളും നടന്ന് പോരുകയാണ്. കോവിഡ് രോഗം പിടി തരാതെ നമുക്ക് ചുറ്റും ഉണ്ട് എന്ന് മനസ്സിലാക്കേണ്ടതാണ്.
ലക്ഷണങ്ങള്‍ ഇല്ലാതെ പല രോഗികളും നമുക്ക് ചുറ്റിനും ഉണ്ട്. ലോകാരോഗ്യ സംഘടന നമ്മുടെ വീട്ടിലെ വൃദ്ധരെയും കുഞ്ഞുങ്ങളെയും പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആവര്‍ത്തിച്ച് പറയുന്നത് കോവിഡ് ബാധിച്ചാല്‍ മരണനിരക്ക് കൂടുന്നത് ഈ കൂട്ടരില്‍ ആയതുകൊണ്ടാണ്. കോവിഡ് രോഗത്തിന്റെ രണ്ടാം ഘട്ടമാണ് ഇപ്പോൾ. ആദ്യ ഘട്ടത്തിലെ എന്ന പോലെ രോഗലക്ഷണങ്ങളായി പനിയും ചുമയും ഉണ്ടാകുന്നില്ല. പകരം
സന്ധി വേദന, ബലഹീനത, വിശപ്പ് കുറയുക, മൂക്കൊലിപ്പ്, ന്യുമോണിയ പോലുള്ള ലക്ഷണങ്ങൾ മാത്രമേയുള്ളൂ! വളരെ കുറഞ്ഞ ദിവസങ്ങളിൽ തന്നെ രോഗം രൂക്ഷമാകുന്നു. ഇത് ശ്വാസകോശത്തെ നേരിട്ട് ബാധിക്കുന്നു.
അതേസമയം കോവിഡ് രോഗം വന്നവരിൽ തന്നെ വീണ്ടും ഇത് വരുന്നു എന്നൊരു പ്രത്യേകത കൂടി ഉണ്ട്. എന്നാൽ ഇങ്ങനെ കൂടുതൽ വരുന്നത് പ്രായം ഏറെ ചെന്നവർക്കും കുട്ടികൾക്കുമാണ്. അത് മാത്രമല്ല പ്രമേഹ രോഗികളെ ഇത് ഏറെ ബാധിക്കുന്നു. ഇവരിൽ പ്രതിരോധ ശേഷി കുറയുകയും ചെയ്യുന്നു. ഇത് കോവിഡ് ബാധയിൽ മുഖ്യ പങ്കുവഹിക്കുന്നുണ്ട്. ഇത് കൂടാതെ പ്രായാധിക്യം കാരണം മറ്റ് ശാരീരിക അസുഖങ്ങൾ ഉള്ളവരെയും കോവിഡ് തളർത്തുന്നു. തൈറോയ്ഡ് സംബന്ധമായ രോഗങ്ങളിൽ കഴിയുന്നവരാണോ നിങ്ങൾ എങ്കിൽ ഇത്തരക്കാർക്കും കോവിഡ് ബാധ ഉണ്ടായേക്കാം. തൈറോയ്ഡ് നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന മരുന്നുകൾ മനുഷ്യശരീരത്തിലെ രോഗപ്രതിരോധ ശേഷി തളർത്തുകയാണ് ചെയ്യുന്നത്. അത് കൊണ്ട് തന്നെ തൈറോയ്ഡ് രോഗമുള്ളവരിൽ കോവിഡ് വീണ്ടും വരൻ സാധ്യത ഏറെയാണ്. അമിത വണ്ണം ഉള്ളവരുടെ കാര്യത്തിലിയും കോവിഡ് രോഗബാധ ഉണ്ടാകാൻ സാധ്യത ഏറെയാണ്. ഇത് കൂടാതെ തന്നെ സ്വാശകോശ രോഗങ്ങൾ മുന്നേ ഉള്ളവർക്കും കോവിഡ് രണ്ടാമതും ഉണ്ടാകാൻ സാധ്യത ഏറെയാണ്. ഇവരിൽ രോഗബാധ സ്വാശകോശത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു.
നിലവിൽ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ശേഷം 45ന് മുകളില്‍ പ്രായമുള്ളവര്‍ക്ക് വാക്സിന്‍ നല്‍കി തുടങ്ങിയിരിയ്ക്കുന്നു. എന്നാല്‍ വാക്സിന്‍ എടുത്ത ശേഷവും ഏറെ കരുതൽ നമ്മൾ നൽകേണ്ടതുണ്ട്. അതിലൊന്നാണ് മദ്യപാനം. വക്സിന്റെ ഗുണത്തെ മദ്യപാനം ഏത് രീതിയിലാണ് ബാധിയ്ക്കുന്നത്? വക്സിന്റെ ഗുണം പൂര്‍ണമായും ഇല്ലാതാക്കാന്‍ മദ്യം കാരണമാകുമോ? തുടങ്ങിയ ചോദ്യങ്ങൾ നമുക്ക് ചുറ്റിനും ഉയരുന്നുണ്ട്. ശരീരത്തില്‍ വക്സിന്റെ പ്രവര്‍ത്തനം വാക്സിന്‍ എടുത്ത ശേഷം മദ്യപിച്ചാല്‍ ഫലപ്രദമായി നടക്കുകയില്ല എന്നതാണ് വ്യാപകമായി ഇന്ന് സമൂഹത്തിൽ പ്രചരിക്കുന്നത്. വാക്സിന്‍ നല്‍കുന്ന ഗുണങ്ങളെ മദ്യപാനം ഇല്ലാതാക്കുമോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വരാത്ത സാഹചര്യത്തിൽ ശരീരത്തിന്‍റെ രോഗപ്രതിരോധ ശേഷിയെ തളര്‍ത്താനും ശരീരത്തിന്‍റെ മുഴുവന്‍ പ്രവര്‍ത്തനങ്ങളെയും ദോഷകരമായി ബാധിക്കും എന്നുമാണ് പറയപ്പെടുന്നത്. അതുകൊണ്ട് തന്നെ മദ്യപാനം വാക്സിന്‍ സ്വീകരിച്ച ശേഷമുള്ള 45 ദിവസത്തേയ്ക്ക് ഒഴിവാക്കുന്നതാണ് നല്ലത്. വൈറസിനെതിരെ വളരെ സുരക്ഷിതമായ സംരക്ഷണ വലയം വാക്സിന്‍ ശരീരത്തില്‍ എത്തിക്കഴിഞ്ഞു മൂന്നാഴ്ചയ്ക്ക് ശേഷം മാത്രമേ തീര്‍ക്കാന്‍ കഴിയൂ. ശരീരത്തിന് ഹാനികരമായ ഉത്പന്നങ്ങളെല്ലാം ഇക്കാലയളവില്‍ തല്‍ക്കാലത്തേയ്ക്ക് മാറ്റി നിര്‍ത്തുക തന്നെയാണ് ചെയ്യേണ്ടതും. ഇക്കാര്യം വിദഗ്ദര്‍ മുന്‍കരുതല്‍ എന്ന രീതിയിലാണ് സൂചിപ്പിയ്ക്കുന്നത്, ഈ വിഷയത്തില്‍ എന്നാല്‍ ഔദ്യോഗിക സ്ഥിരീകരണമൊന്നും നിലവിലില്ല. എന്നിരുന്നാലും അതീവ ജഗാരാധയാണ് നാം പുലർത്തേണ്ടത്. വാക്സിന്‍ എടുത്ത ശേഷമുള്ള പാര്‍ശ്വ ഫലങ്ങള്‍ വര്‍ധിയ്ക്കാന്‍ അമിതമായി മദ്യപിയ്ക്കുകയോ അനാവശ്യ സമ്മര്‍ദ്ദങ്ങള്‍ അനുഭവിയ്ക്കുകയോ ചെയ്യുന്നത് കാരണമാകും വാക്‌സിൻ സ്വീകരിക്കുന്നയാൾ കൃത്തായമായും മാസ്കും സാനിറ്റിസറും ഉപയോഗിക്കേണ്ടതാണ്. കൂടാതെ സാമൂഹ്യ അകലവും പാലിക്കേണ്ടതാണ്.