Latest News

ഗര്‍ഭധാരണം തടയാന്‍ സാധിക്കുന്ന വഴികള്‍ സുരക്ഷിതമാകുന്നില്ല; ആര്‍ത്തവ കാലത്തും ഗര്‍ഭധാരണം നടക്കാം കാരണം ഇതാണ് 

Malayalilife
ഗര്‍ഭധാരണം തടയാന്‍ സാധിക്കുന്ന വഴികള്‍ സുരക്ഷിതമാകുന്നില്ല; ആര്‍ത്തവ കാലത്തും ഗര്‍ഭധാരണം നടക്കാം കാരണം ഇതാണ് 

ര്‍ഭധാരണം ചിലപ്പോള്‍ എളുപ്പമാകും, ചിലപ്പോള്‍ ബുദ്ധിമുട്ടേറിയതുമാകും. ഗര്‍ഭധാരണത്തിന് അനുകൂലമായി പല ഘടകങ്ങളും ഒത്തിണങ്ങിയാല്‍ മാത്രമേ ഗര്‍ഭധാരണം നടക്കുകയുള്ളൂ. ഗര്‍ഭധാരണം തടയാന്‍ സാധിക്കുന്ന ചില പ്രത്യേക കാര്യങ്ങളുണ്ട്. പില്‍സ്, കോണ്ടംസ്, ഐയുഡി എന്നിവയെല്ലാം ഇതില്‍ പെടുന്ന ചിലതാണ്. സ്ഥിരമായി ഗര്‍ഭധാരണം തടയാന്‍ സ്ത്രീകളില്‍ ട്യൂബക്ടമി, പുരുഷന്മാരില്‍ വാസക്ടമി തുടങ്ങിയ വഴികളുമുണ്ട്.ഇതല്ലാതെ സുരക്ഷിതകാലം എന്ന സമയവുമുണ്ട്. അതായത് ഓവുലേഷന്‍ നടക്കാത്ത സമയത്തുള്ള സംഭോഗം ഗര്‍ഭധാരണ കാരണമാകില്ലെന്നാണ് പൊതുവേ പറയുക. ഇതു പോലെ ആര്‍ത്തവ കാലത്തും ഗര്‍ഭധാരണം നടക്കില്ലെന്നാണ് വിശ്വാസം.

എന്നാല്‍ ഏതു ഗര്‍ഭനിരോധന ഉപാധികളും 100 ശതമാനം സുരക്ഷിതമല്ലെന്നാണ് പൊതുവേ പറയുക. പരാജയത്തിനുള്ള ഒരു ശതമാനം സാധ്യത ഏതു ഗര്‍ഭനിരോധനോപാധികളിലുമുണ്ട്.ഇതുപോലെയാണ് ആര്‍ത്തവ കാലത്തുള്ള ഗര്‍ഭധാരണവും. ആര്‍ത്തവ കാലത്തെ സംഭോഗം സുരക്ഷിതമാണെന്നു പറയാനാകില്ല. കാരണം പൊതുവേ സാധ്യത കുറവാണെങ്കിലും ഈ സമയത്തും ഗര്‍ഭധാരണ സാധ്യതയുണ്ടെന്നര്‍ത്ഥം. ഇതെക്കുറിച്ചറിയൂ.

സാധാരണ 28 ദിവസമുള്ള ആര്‍ത്തവചക്രത്തില്‍ 12-14 ദിവസങ്ങളിലാണ് ഓവുലേഷന്‍ സംഭവിയ്ക്കുക. ആര്‍ത്തവചക്രത്തിലെ വ്യത്യാസമനുസരിച്ച് ഇതിലും വ്യത്യാസമുണ്ടാകും.ഇതു കൊണ്ടു തന്നെ ആര്‍ത്തവ ചക്രം വ്യത്യാസപ്പെട്ടിരിയ്ക്കുന്നവരില്‍, അല്ലെങ്കില്‍ ആര്‍ത്തവ ക്രമക്കേടുകളുള്ളവരില്‍ കൃത്യമായി ഓവുലേഷന്‍ കണ്ടെത്താനാകില്ല. ഇതു കൃത്യമായി നടക്കണമെന്നുമില്ല. ഇതു കൊണ്ടു തന്നെ ഗര്‍ഭധാരണ സാധ്യതയും കൂടുതലാണ്.

ഓവുലേഷന്‍ കൃത്യമല്ലാത്തവരില്‍ ചിലപ്പോള്‍ ആര്‍ത്തവശേഷം ഉടന്‍ തന്നെ ഓവുലേഷന്‍ നടക്കാന്‍ സാധ്യതയുണ്ട്. ആര്‍ത്തവസമയത്തു ബന്ധപ്പെട്ടാല്‍ ഇത്തരം സാഹചര്യങ്ങളില്‍ ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിയ്ക്കുന്നു. കാരണം ബീജത്തിന് നാലഞ്ചു ദിവസം സ്ത്രീ ശരീരത്തില്‍ ആയുസോടെ ഇരിയ്ക്കാന്‍ സാധിയ്ക്കും. ഈ സമയത്ത് ഓവുലേഷന്‍ നടന്നാല്‍ ഗര്‍ഭ ധാരണ സാധ്യതയും കൂടുതലാണ്
സ്ത്രീകളില്‍ ആര്‍ത്തവചക്രം ഇതിനേക്കാള്‍ ചെറുതെങ്കില്‍, അതായത് 28 ദിവസത്തിനും കുറവെങ്കില്‍ ഓവുലേഷന്‍ ദിന ദൈര്‍ഘ്യവും കുറയും. ഇതു കൊണ്ടു തന്നെ ആര്‍ത്തവത്തോടനുബന്ധിച്ച് ഓവുലേഷന് സാധ്യതയുമേറെയാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ആര്‍ത്തവ സമയത്തെ ബന്ധം ഗര്‍ഭധാരണത്തിലേയ്ക്കു വഴിയൊരുക്കും.

അണ്ഡത്തിന്റെ ആയുസ് തീരെ കുറവാണെങ്കിലും ബീജം രണ്ടുമൂന്നു ദിവസം വരെ ജീവനോടിരിക്കും. അതുകൊണ്ട് അണ്ഡോല്‍പാദനത്തിന്റെ രണ്ടോ മൂന്നോ ദിവസം മുന്‍പ് ലൈംഗികമായി ബന്ധപ്പെട്ടാലും ഗര്‍ഭധാരണ സാധ്യതയുണ്ടെന്നര്‍ത്ഥം. ആര്‍ത്തവചക്രം 28 ദിവസത്തില്‍ കുറവായ സ്ത്രീകളില്‍ മാസമുറയാണെങ്കില്‍ ഗര്‍ഭസാധ്യത കൂടുതലാണ്.

Read more topics: # how-to-prevent- pregnancy
how-to-prevent- pregnancy

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES