ശരീരത്തില്‍ 60 ശതമാനം അയഡിനും സൂക്ഷിച്ചിരിക്കുന്നതു തൈറോയ്ഡ് ഗ്രന്ഥിയിലാണ്. വളര്‍ച്ചയ്ക്കും വികാസത്തിനും അവശ്യപോഷകമാണ് അയഡിന്‍. ശരീരത്തിന്റെ പോഷണപ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നു. കാല്‍സ്യം, സിലിക്കണ്‍ എന്നീ ധാതുക്കളുടെ വിനിയോഗത്തില്‍ സഹായിയായി പ്രവര്‍ത്തിക്കുന്നു. അയഡിന്റെ കുറവുണ്ടായാല്‍ ഗോയിറ്റര്‍, ഡിപ്രഷന്‍, നിരാശ, മാനസികക്ഷീണം അസാധാരണമായി ഉണ്ടാകുന്ന തൂക്കവര്‍ധന, മലബന്ധവും ക്ഷീണവും, ത്വക്ക് പരുക്കനാവുക, ക്രട്ടിനിസം, പ്രത്യുത്പാദന ക്ഷമത കുറയല്‍
അയഡിന്‍ അടങ്ങിയ ഭക്ഷങ്ങല്‍ ഇവയാണ്. കടല്‍മത്സ്യങ്ങള്‍, സോയാബീന്‍, ചീര, വെളുത്തുളളി, അയല, മത്തി, ചെമ്മീന്‍, പരവ മത്സ്യം, സാല്‍മണ്‍, അയഡിന്‍ ചേര്‍ത്ത കറിയുപ്പ്
അയഡിന്‍ ആരോഗ്യത്തിനു നല്കുന്നത്
1. തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്നു. തൈറോയ്ഡ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന തൈറോക്‌സിന്‍ ഹോര്‍മോണ്‍ ഹൃദയമിടിപ്പ്, രക്തസമ്മര്‍ദം, ശരീരഭാരം, ശരീരതാപം എന്നിവയെ സ്വാധീനിക്കുന്നു.
2. ത്വക്ക്, പല്ല്, തലമുടി എന്നിവയുടെ ആരോഗ്യത്തിനും തിളക്കത്തിനും സഹായകം. മുടിയുടെ വളര്‍ച്ചയ്ക്കും മുടികൊഴിച്ചില്‍ തടയുന്നതിനും ഗുണപ്രദം.
3. പ്രത്യുത്പാദനവ്യവസ്ഥയുടെ ആരോഗ്യത്തിനും വളര്‍ച്ചയ്ക്കും ഗുണപ്രദം.
4. ഫൈബ്രോ സിസ്റ്റിക് രോഗത്തില്‍ നിന്ന് ആശ്വാസം പകരുന്നു.
5. ശരീരകോശങ്ങളുടെ വളര്‍ച്ചയ്ക്കു സഹായകം.
6. കാന്‍സറിനെ പ്രതിരോധിക്കുന്നു.
7. വിഷസ്വഭാവമുളള രാസപദാര്‍ഥങ്ങളെ ശരീരത്തില്‍ നിന്നു നീക്കം ചെയ്യുന്നതിനു സഹായിക്കുന്നു.
8. രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കുന്നു.
9. ആമാശയത്തില്‍ വളരുന്നതും ശരീരത്തിനു ദോഷകരവുമായ ബാക്ടീരിയയുടെ വര്‍ധന തടയുന്നു.