Latest News

നിങ്ങള്‍ക്കുണ്ടോ ഈ ലക്ഷണങ്ങള്‍ ! കൊളസ്‌ട്രോളിന്റെ ലക്ഷണങ്ങളാകാം! കൊളസ്‌ട്രോള്‍ കുറയ്ക്കാം ഭക്ഷണത്തിലൂടെ!

Malayalilife
topbanner
നിങ്ങള്‍ക്കുണ്ടോ ഈ ലക്ഷണങ്ങള്‍ ! കൊളസ്‌ട്രോളിന്റെ ലക്ഷണങ്ങളാകാം! കൊളസ്‌ട്രോള്‍ കുറയ്ക്കാം ഭക്ഷണത്തിലൂടെ!

 


കൊളസ്‌ട്രോള്‍ എന്നാല്‍ എന്ത്  

ഇന്ന് മിക്കവരിലും കണ്ടുവരുന്ന രോഗമാണ് കൊളസ്ട്രോള്‍. ജീവിതരീതിയില്‍ ഉണ്ടായ മാറ്റങ്ങളാണ് കൊളസ്ട്രോളും ഹൃദ്രോഗവും  മിക്കവരിലും കണ്ടുതുടങ്ങിയത്തിന്റെ പ്രധാന കാരണം. രക്തത്തിലും ശരീരകലകളിലും മെഴുക് പോലെ കാണപ്പെടുന്ന പദാര്‍ഥമാണ് കൊളസ്‌ട്രോള്‍. ശരീരഭാരത്തിന്റെ ഏകദേശം പകുതിയോളം വരുന്ന കൊളസ്‌ട്രോള്‍ ശരീരത്തിന്റെ ഊര്‍ജാവശ്യങ്ങള്‍ നിറവേറ്റുന്നു. രക്തത്തില്‍ ലയിച്ച് ചേരാത്ത കൊളസ്‌ട്രോള്‍ പ്രോട്ടീനുമായി കൂടിച്ചേര്‍ന്നു ലിപോ പ്രോട്ടീന്‍ കണികയായി രക്തത്തിലൂടെ ശരീരത്തിന്റെ എല്ലാ ഭാഗത്തും എത്തിച്ചേരുന്നു. ശരീരത്തിന് വേണ്ട അളവിന് മാത്രം കൊളസ്‌ട്രോള്‍ ആരോഗ്യപ്രദമായ ശരീരത്തിന് വളരെ ആവശ്യമാണ്. ശരീരത്തിലെ കോശ ഭിത്തിയുടെ നിര്‍മിതിക്കും കോശങ്ങളുടെ വളര്‍ച്ചയ്ക്കും കൊളസ്‌ട്രോള്‍ മുഖ്യ ഘടകമാണ്. അതുപോലെ തന്നെ സെക്‌സ് ഹോര്‍മോണുകളായ ആന്‍ഡ്രജന്‍, ഈസ്ട്രജന്‍ എന്നിവയുടെ ഉല്പാദത്തിനും എ, ഡി, ഇ, കെ വിറ്റാമിനുകളെ പ്രയോജപ്പെടുത്തുവാനും സൂര്യപ്രകാശത്തെ വിറ്റാമിന്‍ ഡി യാക്കി മാറ്റാനും കൊളസ്‌ട്രോള്‍ സഹായകമാണ്. അതോടൊപ്പം വൃക്കകളിലെ കോര്‍ട്ടിസോള്‍ ഹോര്‍മോണുകളുടെ ഉല്‍പാദത്തിനും കൊളസ്‌ട്രോള്‍ സഹായിക്കുന്നു.നമ്മുടെ ശരീരത്തിന് ആവശ്യമായ ആകെ കൊളസ്‌ട്രോളിന്റെ 80 ശതമാനവും കരള്‍ തന്നെയാണ് ഉല്‍പാദിപ്പിക്കുന്നത്. ബാക്കി 20 ശതമാനം കൊളസ്‌ട്രോള്‍ മാത്രമേ കഴിക്കുന്ന ആഹാരത്തില്‍ നിന്നും ശരീരത്തിനു ലഭിക്കുന്നുള്ളൂ.


കൊളസ്‌ട്രോള്‍ ഉണ്ടോ എന്ന് എങ്ങനെ അറിയാം
് **********************************************

1 ചീത്ത കൊളസ്ട്രോള്‍ അധികമാകുമ്പോള്‍ ദഹനക്കേടും വയറ്റില്‍ ഗ്യാസുമെല്ലാം ഉണ്ടാകും. മറ്റു കാരണങ്ങള്‍ കൊണ്ടല്ലെങ്കിലും പെട്ടെന്ന് ഇത്തരം പ്രശ്നങ്ങള്‍ തുടങ്ങുകയാണെങ്കില്‍ അത് ഹൈ കൊളസ്ട്രോളിന്റെ ലക്ഷണമായി വേണം, കരുതാന്‍.കൊളസ്ട്രാളിന്റെ ഭാഗമല്ലാതെയും ഗ്യാസ് ഉണ്ടാകാറുണ്ട് അതുകൊണ്ട തന്നെ കൃത്യമായ നിര്‍ദ്ദേശപ്രകാരമേ മരുന്നുകള്‍ കഴിക്കാവൂ


2 കയ്യിലുണ്ടാകുന്ന വീര്‍പ്പും മരവിപ്പുമെല്ലാം ഹൈ കൊളസ്ട്രോളിന്റെ തുടക്കലക്ഷണങ്ങളാണ്. അടിഞ്ഞു കൂടുന്ന കൊളസ്ട്രോള്‍ രക്തപ്രവാഹം തടസപ്പെടത്തുന്നതാണ് ഇതിന് കാരണം. ഇതു കാരണം മസിലുകള്‍ക്കും മറ്റും ആവശ്യമുള്ള ഓക്സിജന്‍ ലഭിയ്ക്കാതെ പോരുകയും ചെയ്യുന്നു.നീര് പെട്ടെന്നു കുറയുകയും അതുപോലെ കൂട്ുകയും ചെയ്യുന്നതും കൊളസ്രോളിന്റെ ലക്ഷണങ്ങളാണ്


3 കൂടിയ കൊളസ്ട്രോളുള്ളവര്‍ക്കു വരുന്ന ഒരു പ്രശ്നമാണ് വായ്നാറ്റം. ഹാലിറ്റോസിസ് എന്നാണ് കാരണമുണ്ടാകുന്ന ഈ അവസ്ഥയ്ക്കു പറയുന്നത്. ഇതിനു കാരണം ലിവറിലുണ്ടാകുന്ന ഒരു ഘടകമാണ്. കൊളസ്ട്രോള്‍ അധികമാകുമ്പോള്‍ വേണ്ട വിധത്തില്‍ ദഹിപ്പിയ്ക്കാന്‍ കരളിന് കഴിയില്ല. ഇത് വായില്‍ ഉമിനീരു കുറയാനും വായ്നാറ്റത്തിനുമെല്ലാം കാരണമാകുന്നു.


4 കൊളസ്ട്രോള്‍ അധികമാകുമ്പോള്‍ രക്തപ്രവാഹം തടസപ്പെടും. ഇത് തലചുറ്റല്‍, തലവേദന തുടങ്ങിയ പല പ്രശ്നങ്ങളുമുണ്ടാക്കും

5 കൊളസ്ട്രോള്‍ അധികമാകുമ്പോള്‍ കണ്ണിന് പ്രശ്നങ്ങളുണ്ടാകുന്നത് സ്വാഭാവികമാണ്. കാഴ്ചക്കുറവും തെളിച്ചമില്ലായ്മയും കണ്ണ് മഞ്ഞനിറത്തോടെ അല്‍പം തള്ളി വരുന്നതുമെല്ലാം കൊളസ്ട്രോള്‍ അധികമാകുമ്പോഴുണ്ടാകാം.കണ്ണില്‍ ഇരുട്ടുകയറുന്ന പോലെ തോന്നുക


6 നെഞ്ചുവേദന ഹാര്‍ട്ട് അറ്റാക്ക് അടക്കമുള്ള പല രോഗങ്ങളുടേയും ലക്ഷണമാണ്. എന്നാല്‍ ഇത് കൊളസ്ട്രോള്‍ അധികമാകുമ്പോഴും അനുഭവപ്പെടാം. രക്തപ്രവാഹം തടസപ്പെടുന്നതാണ് ഇത്തരത്തിലെ വേദനയക്കു കാരണം. കൊളസ്ട്രോള്‍ കാരണം രക്തപ്രവാഹം നേരെ നടക്കാത്തത്.


7 തളര്‍ച്ചയും ക്ഷീണവും പല കാരണങ്ങള്‍ കൊണ്ടുമുണ്ടാകാം. ഇത് ചിലപ്പോള്‍ അസുഖമാകണമെന്നുമില്ല, ചില പ്രത്യേക ശാരീരിക അവസ്ഥകള്‍ കൊണ്ടോ അന്തരീക്ഷത്തിലെ ചൂടുയരുമ്പോഴോ ഒക്കെയാകാം. എന്നാല്‍ കൊളസ്ട്രോള്‍ കൂടുമ്പോഴും തളര്‍ച്ചയും ക്ഷീണവുമുണ്ടാകാം. ശരീരത്തിലെ രക്തപ്രവാഹം തടസപ്പെടുന്നതിനൊപ്പം ഓക്സിജന്‍ പ്രവാഹവും തടസപ്പെടുന്നതാണ് കാരണം.

8 ചര്‍മപ്രശ്നങ്ങള്‍ കൊളസ്ട്രോള്‍ തോത് കൂടുന്നതിന്റെ മറ്റൊരു പ്രധാന ലക്ഷണമാണെന്നു പറയാം. ചര്‍മത്തില്‍ ചൊറിച്ചിലും ചുവന്ന തടിപ്പുകളും പാടുമെല്ലാം ഉണ്ടാകാന്‍ സാധ്യതയേറെയാണ്.

9 ഭക്ഷണ അലര്‍ജിയും കൊളസ്ട്രോള്‍ അധികമാകുന്നവര്‍ക്ക് സാധാരണയാണ്. ലിവറിലും മറ്റും അധികം കൊഴുപ്പടിഞ്ഞു കൂടുന്നതാണ് ഒരു കാരണം. ഭക്ഷണശേഷവും കൊഴുപ്പുള്ള ഭക്ഷണം കഴിച്ചാലുമാണ് മിക്കവാറും ഇത്തരം പ്രശ്നങ്ങളുണ്ടാകുക.ഇത്തരത്തില് ഉളളവര്‍ക്ക് മാംസ ഭക്ഷണങ്ങള്‍ മാത്രമല്ല് പല വിധ ഇലക്കറികളുമെല്ലാം അലര്‍ജിയുണ്ടാക്കുന്നു .


കൊളസ്‌ട്രോള്‍ ഉണ്ടാകാനുളള പ്രധാന കാരണങ്ങള്‍ നോക്കാം
*************************************************************

1 പാരമ്പര്യ ഘടകങ്ങള്‍  ആണ് മുഖ്യകാരണമായി പറയുന്നത്

2 അമിത വണ്ണം, പുകവലി,വ്യായാമത്തിന്റെ അഭാവം, ഹൈപോ തൈറോയിഡിസം, അമിതമായ കൊഴുപ്പുള്ള ഭക്ഷണം, ചില മരുന്നുകള്‍ തുടങ്ങിയവ അപകട ഘടകം ആയിട്ടാണ് കണക്കാക്കുന്നത് .

3 സാച്ചുറൈറ്റഡ് ഫാറ്റും , ട്രാന്‍സ് ഫാറ്റും  അടങ്ങിയ ഭക്ഷണങ്ങള്‍ രക്തത്തിലെ കൊഴുപ്പ് കൂട്ടുക മാത്രമല്ല,ഹൃദയത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു. മൃഗങ്ങളുടെ മാംസവും, പാലുല്‍പന്നങ്ങളും സാച്ചുറൈറ്റഡ് ഫാറ്റുകൊണ്ട് സമൃദ്ധമാണ്.തൊലിയുള്ള ചിക്കന്‍ കൊഴുപ്പ് കൂട്ടാന്‍ സഹായിക്കും. ചീസ്,കൊഴുപ്പുള്ള പാല്‍, എന്നിവ കോളസ്‌ട്രോള്‍ വര്‍ധിപിക്കുന്നു.മുട്ടയുടെ മഞ്ഞക്കരു, ഐസ്‌ക്‌റീം,വെണ്ണ, ചിപ്‌സ്, പാല്‍ കട്ടി, ബിസ്‌ക്കറ്റ് തുടങ്ങിയവും ഒഴിവാക്കേണ്ടതാണ്

4 അമിത ഭാരം - ഇത് ഹൃദയത്തിന്നു മോശം മാത്രമല്ല കൊഴുപ്പ് വര്‍ദ്ധിപ്പിക്കാന്‍ കൂടി സഹായിക്കുന്നു. ശരീര ഭാരം കുറക്കുന്നത് എല്‍ ഡി എല്‍  കുറക്കാന്‍ മാത്രമല്ല എച് ഡി എല്‍  കൂട്ടുവാനും സഹായിക്കുന്നു

5 ശാരീരിക അദ്ധ്വാനം കുറയുന്നത് മറ്റൊരു പ്രധാന കാരണമാണ്.മിതമായ രീതിയിലുള്ള വ്യായാമം നിര്‍ബന്ധമായും ശീലിക്കെണ്ടതാണ് .


കൊളസ്‌ട്രോളിനെ നിയന്ത്രിക്കാം ഭക്ഷണത്തിലൂടെ
*************************************************

1 ഭക്ഷണക്രമത്തില്‍ ഓട്‌സ് ഉള്‍പ്പെടുത്തുന്നുത് കൊളസ്‌ട്രോള്‍ കുറയ്ക്കാനുളള മറ്റൊരു മാര്‍ഗമാണ്. ദിവസവും രാവിലെ ഓട്‌സ് കഴിക്കുക. ഓട്‌സ് നാരടങ്ങിഭക്ഷണമായതിനാല്‍ കൊളസ്‌ട്രോളിനെ വരിധിയിലാക്കാന് സഹായിക്കും

2 ഭക്ഷണക്രമത്തില്‍ കൊഴുപ്പ് കുറഞ്ഞ മാംസം ഉപയോഗിക്കുക. ദിവസേനെ കഴിക്കന്ന മാംസ്യത്തിന്റയും റെഡ്് മീറ്റിന്റയും സ്ഥാനത്ത് കൊഴുപ്പ് കുറഞ്ഞ മാംസം കഴിക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.

3 ആവക്കാഡോ ഈ കാലാവസ്ഥയില്‍ നാം ധാരാളം കഴിയ്‌ക്കേണ്ട പഴങ്ങളില്‍ ഒന്നാണ്. ആവക്കാഡോ കഴിയ്ക്കുന്നത് കൊളസ്‌ട്രോള്‍ കുറച്ച് ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു

4 മുട്ട കൊഴുപ്പ് കൂട്ടുന്ന ഭക്ഷണമാണ് എന്നൊരു ഖ്യാതി നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ പുഴുങ്ങിയ മുട്ട കഴിയ്ക്കുന്നത് കൊളസ്‌ട്രോളിനെ പിടിച്ചു കെട്ടാന്‍ പറ്റിയ ഏറ്റവും നല്ല വഴിയാണ്.

5 ബദാം കഴിയ്ക്കുന്നതും ആരോഗ്യത്തിന് നല്ലതാണ്. ദിവസവും ബദാം കഴിയ്ക്കുന്നത് മാനസികാരോഗ്യവും ശാരീരികാരോഗ്യവും നല്‍കുന്നു. കൊളസ്‌ട്രോളിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാനും ബദാം കഴിയ്ക്കുന്നത് നല്ലതാണ്.

6 ചോക്ലേറ്റ് ഇഷ്ടമില്ലാ്ത്തവര്‍ ആരുമുണ്ടാവില്ല. ആരോഗ്യത്തിന് അത്രയേറെ നല്ലതാണ് ഡാര്‍ക്ക് ചോക്ലേറ്റുകള്‍. കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഡാര്‍ക്ക് ചോക്ലേറ്റ് സഹായിക്കുന്നുണ്ട് എന്നതാണ് ചോക്ലേറ്റിനെ ഇത്രത്തോളം പ്രിയങ്കരമാക്കിയതും.

7 ബ്ലൂ ബെറി മാത്രമല്ല ബെറികളില്‍ പെടുന്ന എല്ലാ പഴവര്‍ഗ്ഗങ്ങളും കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു. ഇത് ആര്‍ത്രൈറ്റിസ് സംബന്ധമായുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്കും പരിഹാരമാണ്.

8 ചീരയും ശരീരത്തിലെ കൊഴുപ്പു കുറയ്ക്കുന്ന ഭക്ഷണങ്ങളില്‍ മുന്നിലാണ്. കൊഴുപ്പ് കുറയ്ക്കാന്‍ ഇത്രയേറെ സഹായിക്കുന്ന മറ്റൊരു ഭക്ഷണം ഇല്ലെന്നു തന്നെ പറയാം. വിറ്റാമിന്‍ ബി, മഗ്‌നീഷ്യം, വിറ്റാമിന്‍ ഇ എന്നിവയുടെ കലവറയാണ് ചീര. ഇത് കൊളസ്‌ട്രോളിനെ നിയന്ത്രിക്കുന്നു.

9 ബദാം കഴിയ്ക്കുമ്പോള്‍ ലഭിയ്ക്കുന്ന അതേ ഗുണം തന്നെയാണ് വാള്‍നട്ടില്‍ നിന്നും ലഭിയ്ക്കുന്നതും. കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന രീതിയിലുള്ള ഘടകങ്ങള്‍ ധാരാളം വാള്‍നട്ടില്‍ ഉണ്ട്

10 ക്യാബേജില്‍ അല്‍പം വെള്ളം തളിയ്ക്കുക. ഇത് ഇടിച്ചു പിഴിഞ്ഞ് നീരെടുക്കുക. ഇതില്‍ കുരുമുളകുപൊടി ചേര്‍ത്തു കഴിയ്ക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. ഉരി നീരില്‍ 5 ഗ്രാം എന്ന കണക്കിലാണ് കുരുമുളകുപൊടി ചേര്‍ക്കേണ്ടത്.

കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ചില ഒറ്റമൂലികള്‍
**********************************************
കാന്താരി മുളക്, ഇഞ്ചി- 1 കഷ്ണം, 2 തണ്ടു കറിവേപ്പില, 3 തണ്ട് പുതിനയില 7 വെളുത്തുള്ളി എന്നിവയാണ് ഇതു തയ്യാറാക്കാന്‍ വേണ്ടത്.

ദിവസവും നാരങ്ങാവെള്ളവും തേനും ചെറുചൂടുവെള്ളത്തില്‍ കലക്കി കുടിയ്ക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഏറെ നല്ലതാണ്.

കറിവേപ്പില, തേങ്ങയുടെ ചിരട്ടക്കഷ്ണങ്ങള്‍ കറിവേപ്പില, ചിരട്ടക്കഷ്ണങ്ങള്‍ എന്നിവ ഒരുമിച്ചിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നതും കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഏറെ നല്ലതാണ്

നാടന്‍ തെങ്ങിന്റെ വേര് 50 ഗ്രാം നാടന്‍ തെങ്ങിന്റെ വേര് കഷ്ണമാക്കി നുറുക്കി രണ്ടു ഗ്ലാസ് വെള്ളത്തിലിട്ട് വെള്ളം ഒരു ഗ്ലാസാകുന്നതുവരെ തിളപ്പിയ്ക്കുക. ഇത് കുടിയ്ക്കാം.

നെല്ലിക്കയും കാന്താരിയും മോരും നെല്ലിക്കയും കാന്താരിയും മോരും ചേര്‍ത്ത് ദിവസവും കഴിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഫലപ്രദമാണ്.

 

Read more topics: # high cholesterol ,# treatment
high cholesterol treatment

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES